മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. വികാസ് കുമാർ(29),സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവർക്ക് ആണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ കോഴി മാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം സംഭവിച്ചത്. പ്ലാന്റിലെ ഒരു ടാങ്കിൽ തൊഴിലാളികൾ അകപ്പെട്ട് പോവുകയായിരുന്നു. ആദ്യം ടാങ്കിൽ അകപ്പെട്ട തൊഴിലാളിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു മറ്റ് തൊഴിലാളികൾ. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് വ്യക്തത വന്നിട്ടില്ല. മഞ്ചേരി മെഡിക്കൽ കോളജിലാണ് മൃതദേഹങ്ങൾ.
മലപ്പുറത്ത് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു
