Headlines

എസ്‌ഐആര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം;’ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളി’; മുഖ്യമന്ത്രി

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടര്‍ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആര്‍) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ പ്രത്യേക തീവ്ര പുനഃപരിശോധന അസാധ്യമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ അറിയിച്ചിട്ടും എസ്‌ഐആര്‍ പ്രക്രിയ ഉടനടി നടപ്പാക്കിയേ തീരൂ എന്ന നിര്‍ബന്ധം തെരഞ്ഞെടുപ്പ് കമ്മീഷനെ സംശയത്തിന്റെ നിഴലിലാക്കുന്നതാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. നിലവിലുള്ള വോട്ടര്‍ പട്ടികയ്ക്കു പകരം 2002 – 2004 ഘട്ടത്തിലെ…

Read More

ചൈനയിൽ തകർന്നുവീണ വിമാനത്തിലെ ആരെയും കണ്ടെത്താനായില്ല

  ചൈനയിൽ തകർന്നുവീണ വിമാനത്തിലുണ്ടായിരുന്ന ആരെയും രണ്ടാം ദിവസവും കണ്ടെത്താനായില്ല. 132 പേരുമായി പറന്നുയർന്ന വിമാനം തിങ്കളാഴ്ചയാണ് തകർന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും വിമാനത്തിലുണ്ടായിരുന്നവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ചൈനീസ് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു അപകടം നടന്ന് 18 മണിക്കൂറുകൾക്ക് ശേഷമാണ് ചൈന ഇക്കാര്യം അറിയിക്കുന്നത്. ഈസ്റ്റേൺ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനമാണ് തകർന്നുവീണത്. കുൻമിങ്ങിൽ നിന്ന് പറന്നുയർന്ന വിമാനം വുഷൂ നഗരത്തിന് സമീപമാണ് തകർന്നുവീണത്. കാടുനിറഞ്ഞ മലനിരകൾക്കിടയിലേക്ക് വിമാനം തകർന്നുവീഴുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ…

Read More

തെരഞ്ഞെടുപ്പ് ഫലം ഇത്തവണ വൈകുമെന്ന് ടിക്കറാം മീണ; ആദ്യ ഫലസൂചന പത്ത് മണിയോടെ മാത്രം

  തെരഞ്ഞെടുപ്പ് ഫലം വരാൻ ഇത്തവണ വൈകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെണ്ണലിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ഒരുക്കങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലായതിനാൽ ഫലം അറിയാൻ വൈകും. ആദ്യ ഫലസൂചനകൾ പത്ത് മണിയോടെ ലഭ്യമാകൂ. ഇത്തവണ ട്രൻഡ് സോഫ്റ്റ് വെയറില്ല. എന്നാൽ കൃത്യമായ ഫലം വേഗത്തിൽ എത്തിക്കാനുള്ള സജ്ജീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

വയനാട് വന്യജീവി സങ്കേതത്തിൽ കുട്ടിയാന ചെരിഞ്ഞു; മാറാതെ കാട്ടാനക്കൂട്ടം

വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയ്ഞ്ചിൽ വണ്ടികടവ് ചെട്ടിമറ്റം ഭാഗത്ത് വനത്തിലാണ് 2 വയസ് പ്രായമുള്ള കാട്ടാനക്കുട്ടിയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സമീപത്ത് കാട്ടാനക്കൂട്ടം ഉള്ളതിനാൽ വനപാലകർക്ക് ചെരിഞ്ഞ കാട്ടാനക്കുട്ടിക്ക് അടുത്തു പോകാൻ കഴിഞ്ഞിട്ടില്ല.

Read More

പൊലീസ് ജീപ്പിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരത്ത് പൊലീസ് ജീപ്പിൽ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. മരിച്ച പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറിന്റെ ഭാര്യയുടെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കുടുംബകലഹത്തെ തുടർന്ന് കസ്റ്റഡിയിലെത്ത ഇയാളെ പൂന്തുറ പൊലീസ് വിട്ടയച്ചെങ്കിലും ഒരു ദിവസം കൂടി കസ്റ്റഡിയിൽ വെക്കാൻ കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് കൊണ്ടുപോയ സനോഫറിനെ മർദിച്ചതിനെ തുടർന്നാണ് ജീപ്പിൽ നിന്ന് ചാടിയതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും അവർ പറഞ്ഞിരുന്നു സംഭവത്തിൽ സമഗ്ര അന്വേഷണം…

Read More

സർക്കാർ മെഡിക്കൽ കോളജ് ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം, പ്രസവശേഷം ആൺകുട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം, സംഭവം തമിഴ്‌നാട്ടിൽ

സർക്കാർ മെഡിക്കൽ കോളജിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റ് മൃതദേഹം. തമിഴ്‌നാട് വിഴുപ്പുറം മുണ്ടിയംപാക്കത്ത് ആണ് സംഭവം. പ്രസവവാർഡിന് സമീപമുള്ള ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. പ്രസവശേഷം കൂട്ടിയെ കൊലപ്പെടുത്തിയതെന്ന് സംശയം. മരിച്ചത് ആൺകുട്ടിയാണ്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം നടന്നത്. ശുചിമുറിയിൽ വച്ച് പ്രസവിച്ച ശേഷം കുട്ടിയെ കൊലപ്പെടുത്തി കടന്നുകളഞ്ഞുവെന്നാണ് പൊലീസ് നിഗമനം. പുറത്ത് വന്ന കുട്ടിയുടെ ദൃശ്യങ്ങളിൽ നിന്ന് കൊലപ്പെടുത്താൻ ശ്രമം നടന്നതായി പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Read More

സ്ത്രീധന നിരോധന നിയമം കാര്യക്ഷമമാകണം: വിസ്ഡം യൂത്ത്

കല്പറ്റ : ഗാർഹിക പീഢനങ്ങളും സ്ത്രീപീഢനങ്ങളും ആത്മഹത്യയും കുടുംബക്ഷിദ്രതയുമെല്ലാം രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ 1961 ൽ പാസാക്കുകയും 1984 ൽ ഭേദഗതി ചെയ്യുകയും ചെയ്ത സ്ത്രീധന നിരോധന നിയമം കാര്യക്ഷമമാക്കി നടപ്പിലാക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് വിസ്ഡം യൂത്ത് വയനാട് ജില്ലാ സമിതി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ‘ലീഡ്സ്’ ആവശ്യപ്പെട്ടു. ഐ.പി.സി പ്രകാരം അഞ്ച് വർഷം തടവ് വരെ അനുശാസിക്കുന്ന നിയമം നിലനിൽക്കെ അതുപയോഗിച്ചുള്ള നടപടിക്രമങ്ങൾ തീരെ നടക്കുന്നില്ലെന്നാണ് വിലയിരുത്തുന്നത്. സ്ത്രീധനം കാരണമായി അരങ്ങേറുന്ന പീഢനങ്ങൾക്കും അക്രമങ്ങൾക്കും…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 20,021 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,02,07,871 ആയി ഉയർന്നു. 279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. 1,47,901 പേർ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 21,131 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 97,82,669 ആയി ഉയർന്നു 95.83 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 2,77,301 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ലോകത്ത് 8.11 കോടി ആളുകൾക്കാണ്…

Read More

ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ല, താത്ക്കാലിക വിരാമം മാത്രം: മന്ത്രി രാജ്‌നാഥ് സിങ്

തീവ്രവാദത്തിനെതിരെ ശക്തമായ തിരിച്ചടി തുടരുമെന്ന് പ്രതിരോധവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും താത്ക്കാലികമായി നിര്‍ത്തിവച്ചുവെന്ന് മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇത് പാകിസ്താന് ഇന്ത്യ നല്‍കുന്ന സന്ദേശമാണ്. ഇന്ത്യ ഭീകരവാദത്തിന്റെ ഇരയായി ഒതുങ്ങില്ലെന്നും കരുത്തോടെ തിരിച്ചടിക്കുമെന്നുമുള്ള സന്ദേശം പാകിസ്താന് നല്‍കാന്‍ ഓപ്പറേഷന്‍ സിന്ദൂറിലൂടെ സാധിച്ചുവെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. നമ്മുടെ ഏജന്‍സികള്‍ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ത്തത് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. തീവ്രവാദത്തിന് പാകിസ്താന് ചുട്ട മറുപടി നല്‍കാന്‍ രാജ്യത്തിന് സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാതൃരാജ്യത്തിന്…

Read More

കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൈതക്കോട് കല്ലുസൗണ്ട് ഉടമ സുമേഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സുമേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യക്ക് പിന്നിൽ

Read More