Headlines

പ്രായോഗിക സമീപനം അടങ്ങുന്ന വികസനോന്മുഖ കാഴ്ചപ്പാടുള്ള ബജറ്റ്: മുഖ്യമന്ത്രി

പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിസമ്പന്നരുടെമേല്‍ നികുതി ചുമത്തുവാന്‍ തയ്യാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശിയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ച്ചാര്‍ജ്ജുകളുടെയും സെസ്സുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല.

Read More

ശ്രീനഗറിൽ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്

ശ്രീനഗറിൽ ഏറ്റുമുട്ടലിൽ മൂന്ന്​ ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ.ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടോടെ ഭീകരർ സുരക്ഷാ സേനക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. തുടർന്ന് രാത്രി മുഴുവൻ ഇരുകൂട്ടരും വെടിവെപ്പ് തുടർന്നതായും പോലീസ് കൂട്ടിച്ചേർത്തു. എന്നാൽ പോലീസ് റെക്കോർഡിൽ തീവ്രവാദികളായി ലിസ്റ്റ് ചെയ്യപ്പെടാത്തവരാണ് കൊല്ലപ്പെട്ടവർ. കൊല്ലപ്പെട്ടവർ തങ്ങളുടെ ലിസ്റ്റിൽ ഇല്ലാത്തവരാണ് എങ്കിലും പരോക്ഷമായി തീവ്രവാദികളുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് പോലീസ് പ്രസ്താവനയിൽ പറയുന്നത്. അതേസമയം കൊല്ലപ്പെട്ടവർ ഭീകരവാദികളല്ലെന്നും നിരപരാധികളാണെന്നും വ്യക്തമാക്കി ശ്രീനഗറിൽ കുടുംബം പ്രതിഷേധം നടത്തി. കൊല്ലപ്പെട്ട മൂന്നുപേരും നിരപരാധികളാണെന്നും…

Read More

കാണികളില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു ; ബുധനാഴ്ച മുതൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും

കാണികളില്ലാതെ ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബുധനാഴ്ച മുതൽ ഇംഗ്ലണ്ട്-വെസ്റ്റ് ഇൻഡീസ് ടെസ്റ്റ് പരമ്പരക്ക് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നര മുതല്‍ സോണി സിക്‌സില്‍ പരമ്പര ലൈവ് കാണാംസതാംപ്റ്റണിലാണ് ആദ്യ ടെസ്റ്റ്. കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല. അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. രണ്ടാം ടെസ്റ്റ് ജൂലൈ പതിനാറിനും മൂന്നാം ടെസ്റ്റ് ജൂലൈ 24നും നടക്കും. പരുക്കേറ്റ ജോ റൂട്ടിന്റെ അഭാവത്തില്‍ ബെന്‍ സ്‌റ്റോക്‌സാണ് ഇംഗ്ലണ്ട് നായകന്‍. വിന്‍ഡീസിനെ ജേസണ്‍ ഹോള്‍ഡര്‍ നയിക്കും. ഐസിസി ലോക…

Read More

വിഖ്യാത ചലചിത്രകാരൻ കിം കി ഡുക്ക് അന്തരിച്ചു

ലോകപ്രശസ്ത ചലചിത്ര സംവിധായകൻ കിം കി ഡുക്ക് അന്തരിച്ചു. 59 വയസ്സായിരുന്നു. കൊവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ തുടരവെയാണ് അന്ത്യം. വടക്കൻ യൂറോപ്യൻ രാജ്യമായ ലാത്വിയയിൽ വെച്ചാണ് മരണം സംഭവിച്ചത്.   നവംബർ 20നാണ് കിം ലാത്വിയയിൽ എത്തിയത്. ലാത്വിയയിൽ ഒരു വീട് വാങ്ങാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയുണ്ടായിരുന്നത്. മലയാളികളുടെ ഇടയിലും ഏറെ ആരാധകരുള്ള സംവിധായകനാണ് കിം കി ഡുക്ക്   ഹ്യൂമൻ, സ്‌പേസ്, ടൈം ആൻഡ് ഹ്യൂമൻ, സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ.

Read More

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു   കോഴിക്കോട് 345, കൊല്ലം 258, തൃശൂര്‍ 248, എറണാകുളം 228, കോട്ടയം 224, ആലപ്പുഴ 223, തിരുവനന്തപുരം 222, കണ്ണൂര്‍ 204, മലപ്പുറം 171, പത്തനംതിട്ട 126, കാസര്‍ഗോഡ് 121, വയനാട് 89, പാലക്കാട് 81, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98),…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇനി കാലാവധി നീട്ടി നൽകില്ലെന്ന് സുപ്രം കോടതി വ്യക്തമാക്കിയിട്ടുണ്ട് പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസാണ് സുപ്രീം കോടതിക്ക് അപേക്ഷ നൽകിയത്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് അപേക്ഷ പരിഗണിച്ചത്. പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റീഷനുകളും പ്രോസിക്യൂട്ടർ ഹാജരാകാൻ സാധിക്കാത്തതിനാലും നിർദേശിച്ച സമയത്ത് വിചാരണ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു…

Read More

സൗദിയില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കി; അടുത്ത പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കെ, പ്രത്യേക അഭ്യര്‍ഥനയുമായി ആരോഗ്യ മന്ത്രി ഡോ. തൗഫീക്ക് അല്‍ റബീഅ. പകര്‍ച്ച വ്യാധിയില്‍നിന്ന് നിന്ന് സ്വയം രക്ഷനേടാന്‍ എല്ലാവരും വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം ഈ മഹാമാരിയോടൊപ്പമാണ് നമ്മള്‍ ചെലവഴിച്ചത്. വാക്‌സിന്‍ സ്വീകരിക്കുകയാണ് ഇനി സാധാരണ നിലകൈവരിക്കുന്നതിലേക്കുള്ള പദ്ധതി. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. എല്ലാവരും വാക്‌സിന്‍ എടുക്കുക- മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഡിസംബര്‍ 17…

Read More

ദൃശ്യം 2 ആമസോൺ പ്രൈമിൽ എത്തും; പുതുവത്സര സമ്മാനമായി ടീസർ പുറത്തിറങ്ങി

ഏറെ പ്രതീക്ഷയോടെ സിനിമാ പ്രേമികൾ കാത്തിരിക്കുന്ന ദൃശ്യം 2 തീയറ്റർ റിലീസിനില്ല. ഒടിടി റലീസായി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലെത്തുക. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട് 2013ൽ ഇറങ്ങിയ ദൃശ്യം ബ്ലോക്ക് ബസ്റ്ററായി മാറിയിരുന്നു. ഇതിന്റെ രണ്ടാംഭാഗമായാണ് ചിത്രം എത്തുന്നത്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന താരങ്ങളെ കൂടാതെ ഗണേഷ്‌കുമാർ, മുരളി ഗോപി, സായ്കുമാർ എന്നിവരും രണ്ടാം ഭാഗത്തിൽ എത്തുന്നുണ്ട് ജീത്തു ജോസഫ് തന്നെയാണ് സംവിധാനം. കൊവിഡ് പ്രതിസന്ധി മാറി തീയറ്റർ തുറക്കുമ്പോൾ ദൃശ്യം 2 റിലീസ് ചെയ്യുമെന്നായിരുന്നു കരുതിയിരുന്നത്….

Read More

മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് വിരാമം: പ്രഖ്യാപനം ഇന്ന് ഉണ്ടാകും, പ്രഖ്യാപനം വൈകേണ്ടെന്ന് ധാരണ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന കാത്തിരിപ്പിന് ഇന്ന് അവസാനമായേക്കും. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ഹൈക്കമാൻഡ് ഉടൻ ചർച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ പാർട്ടിയ്ക്കുള്ളിലും മുന്നണിയിലും അതൃപ്തി ശക്തമാകുന്നതിനാൽ, ഇനി പ്രഖ്യാപനം വൈകേണ്ടെന്നാണ് ധാരണ. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിക്കുന്ന കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും പ്രതീക്ഷയിലാണ്.  

Read More

വെറ്റില മുറുക്കാൻ മാത്രം ഉള്ളതല്ല !!!

നല്ലൊരു വേദനസംഹാരിയാണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും.കൂടാതെ വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദനക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും. കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതച്ചു നീരെടുക്കുക. ഈ വെള്ളം ഒരു രാത്രി സൂക്ഷിച്ചു…

Read More