നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസത്തെ സമയം കൂടി സുപ്രീം കോടതി അനുവദിച്ചു. വിചാരണ കോടതി ജഡ്ജിയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇനി കാലാവധി നീട്ടി നൽകില്ലെന്ന് സുപ്രം കോടതി വ്യക്തമാക്കിയിട്ടുണ്ട്
പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസാണ് സുപ്രീം കോടതിക്ക് അപേക്ഷ നൽകിയത്. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ ബഞ്ചാണ് അപേക്ഷ പരിഗണിച്ചത്. പ്രോസിക്യൂഷന്റെ ട്രാൻസ്ഫർ പെറ്റീഷനുകളും പ്രോസിക്യൂട്ടർ ഹാജരാകാൻ സാധിക്കാത്തതിനാലും നിർദേശിച്ച സമയത്ത് വിചാരണ പൂർത്തിയാക്കാൻ സാധിക്കില്ലെന്ന് അറിയിക്കുകയായിരുന്നു
കേസിൽ ഇത് രണ്ടാംതവണയാണ് വിചാരണ പൂർത്തിയാക്കാനുള്ള സമരം സുപ്രീം കോടതി നീട്ടി നൽകുന്നത്. 2019 നവംബർ 29നാണ് ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചത്. എന്നാൽ കൊവിഡിനെ തുടർന്ന് ഇത് തടസ്സപ്പെട്ടു. 2020 ഓഗസ്റ്റിൽ വീണ്ടും ആറ് മാസം സമയം അനുവദിച്ചു. തുടർന്നാണ് ഇപ്പോൾ വീണ്ടും കാലാവധി നീട്ടി നൽകിയത്.