ബമ്പറടിച്ചതറിയാതെ കോടീശ്വരൻ ; ഉടമയെ കാത്ത് കേരളം

ജൂണ്‍ 26ന് നറുക്കെടുത്ത ബമ്പര്‍ ഭാഗ്യക്കുറിയുടെ ഉടമയെ കാത്ത് കേരളം. ആറ് കോടിയാണ് ടിക്കറ്റിന്റെ ഒന്നാം സമ്മാനം. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ചെര്‍പ്പുളശ്ശേരി ശീ ശാസ്താ ലോട്ടറി ഏജന്‍സിയില്‍ നിന്ന് ചില്ലറ ലോട്ടറി വില്‍പ്പനക്കാരനായ സുഭാഷ് ബോസ് വാങ്ങി വിറ്റ എസ് ഇ 208304 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. അതേസമയം സമ്മാനത്തുക വാങ്ങാന്‍ ഭാഗ്യവാന്‍ ഇതുവരെ എത്തിയിട്ടില്ല. മാര്‍ച്ച് 31ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് കൊവിഡിനെ തുടര്‍ന്നാണ് ജൂണ്‍ 26ലേക്ക് മാറ്റിയത്.

Read More

ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാർഷികത്തിൽ അമ്പത് റിയാലിന്റെ പുതിയ നോട്ട്

മസ്‌കത്ത്: ഒമാന്റെ പ്രിയ സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ സ്മരണ പുതുക്കി പുതിയ അമ്പത് റിയാലിന്റെ കറന്‍സി നോട്ട് സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ഒമാന്റെ ആധുനിക നവോത്ഥാനത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് പുതിയ നോട്ട് ഇറക്കിയിരിക്കുന്നത്. നോട്ട് വെളിച്ചത്തിന് നേരെ പിടിച്ചാല്‍ സുല്‍ത്താന്‍ ഖാബൂസിന്റെ ചിത്രം തെളിഞ്ഞുവരുന്ന രീതിയിലാണ് നിര്‍മിച്ചത്. നോട്ടിന്റെ പ്രത്യേക സ്ഥലങ്ങളില്‍ ഇന്റാഗ്ല്യോ പ്രിന്റിംഗ് ആണ് ഉപയോഗിച്ചത്. ആ ഭാഗങ്ങളിലൂടെ വിരല്‍ പിടിച്ചാല്‍ നോട്ട് ഓടുന്നത് പോലെ തോന്നും. പ്രത്യേക സുരക്ഷാ സംവിധാനങ്ങളുമുണ്ട്. പ്രത്യേക ചലന രീതികളും…

Read More

രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശം: ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു

രാഹുൽ ഗാന്ധിക്കെതിരായ അശ്ലീല പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ എംപി ജോയ്‌സ് ജോർജ്. പ്രസ്താവന പരസ്യമായി പിൻവലിച്ച് ജോയ്‌സ് ജോർജ് മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇടുക്കിയിൽ നടന്ന പ്രചാരണ പരിപാടിയിൽ വെച്ചായിരുന്നു ജോയ്‌സിന്റെ അശ്ലീല പരാമർശം രാഹുലിന് മുന്നിൽ പെൺകുട്ടികൾ കുനിഞ്ഞും വളഞ്ഞും നിൽക്കരുത്. അയാൾ കല്യാണം കഴിച്ചിട്ടില്ലെന്നായിരുന്നു ജോയ്‌സിന്റെ പരാമർശം. സംഭവത്തിൽ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെയാണ് മാപ്പ് പറച്ചിൽ ജോയ്‌സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ആരെയും വ്യക്തിപരമായി…

Read More

സ്പീക്കർക്ക് കസ്റ്റംസിന്റെ നോട്ടീസ്; മാർച്ച് 12ന് ചോദ്യം ചെയ്യലിനായി ഹാജരാകണം

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്. ചോദ്യം ചെയ്യലിനായി മാർച്ച് 12ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് സ്വപ്ന മൊഴി നൽകിയതായി കസ്റ്റംസ് ഇന്നലെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു ഡോളർകടത്ത് കേസിൽ ചോദ്യം ചെയ്യുന്നതിനായാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. 12ന് കൊച്ചിയിലെ ഓഫീസിൽ നേരിട്ട് ഹാജരാകാനാണ് നിർദേശം. സ്വപ്‌ന, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യൽ. ലൈഫ്…

Read More

പശ്ചിമമേഷ്യ സാധാരണ നിലയിലേക്ക്; ഇസ്രയേൽ ചരിത്രജയം നേടിയെന്ന് നെതന്യാഹു; ഖമനേയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനം

വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യയിലെ സ്ഥിതി സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാനെതിരെ ഇസ്രയേൽ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതികരണം. ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ പിന്തുണച്ച് ടെഹ്റാനിൽ പ്രകടനങ്ങൾ നടന്നു. ഇറാനെതിരെ നേടിയ വിജയം തലമുറകളോളം നിലനിൽക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉണ്ടായ നിർണായക ഘട്ടത്തിൽ…

Read More

പഹൽഗാം ഭീകരാക്രമണം; ഭീകരർക്ക് സഹായം നൽകിയ ഒരാൾ കൂടി പിടിയിൽ

പഹൽഗാം ഭീകരാക്രമണക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഭീകരർക്ക് സാങ്കേതിക സഹായം നൽകിയ മുഹമ്മദ് കഠാരിയയെ ആണ് ജമ്മു കശ്മീർ പൊലീസ് പിടികൂടിയത്. ഭീകരാക്രമണത്തിൽ പങ്കെടുത്ത ഭീകരരെ വധിക്കുന്നതിനായി ജൂലൈയിൽ ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ സുരക്ഷാസേന നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരരെ വധിച്ചിരുന്നു. ഇവരിൽ നിന്ന് ചൈനീസ് നിർമിത ആയുധങ്ങൾ സേന കണ്ടെത്തിയിരുന്നു. ഈ കണ്ടെടുത്ത ആയുധങ്ങളിൽ നടത്തിയ ഫോറെൻസിക്ക് പരിശോധനയിലാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ്…

Read More

വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമപെൻഷൻ 2500 രൂപയാക്കും, 40 ലക്ഷം തൊഴിലവസരങ്ങൾ: എൽ ഡി എഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പരഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആദ്യ ഭാഗത്ത് അമ്പതിന പരിപാടികലെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണുള്ളത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്പ്രധാന വാഗ്ദാനങ്ങള് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും കാർഷിക…

Read More

ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി

നടിയെ ആക്രമിച്ചകേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ആദ്യഘട്ട ചോദ്യംചെയ്യൽ പൂർത്തിയായി. മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. എസ്.പി മോഹനചന്ദ്രനാണ് മൊഴികൾ പരിശോധിക്കുന്നത്. ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക മൊഴി പരിശോധിച്ച ശേഷം തയ്യാറാക്കും. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപ് അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നത്. ഒമ്പത് മണി ആകുന്നതിന് മിനിറ്റുകൾക്ക് മുമ്പ് തന്നെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ അകത്തേക്ക് കയറി. എസ്.പി…

Read More

ഇത്തവണ വിജയം ഉറപ്പ്, പരാജയ ഭീതി മൂലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വ്യക്തിഹത്യ നടത്തുന്നുവെന്നും ഫിറോസ് കുന്നംപറമ്പില്‍

തവനൂരില്‍ ഇത്തവണ വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. 15 വര്‍ഷം തുടര്‍ച്ചായി ഒരാള്‍ തന്നെ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. കാലമിത്രയായിട്ടും ഒരു കുടിവെള്ള പദ്ധതി പോലും തുടങ്ങിയില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍. പരാജയ ഭീതി മൂലം തന്നെ വ്യക്തിഹത്യ നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിപിഐഎമ്മും എന്നും ഫിറോസ് പറഞ്ഞു.

Read More