കോവിഡ് വാക്‌സിനേഷനില്‍ കേരളത്തിന് നിര്‍ണായക നേട്ടം, 80.17% പേര്‍ക്ക് ആദ്യ ഡോസ് നല്‍കി
തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ കേരളം നിർണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. 32.17 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്സിൻ ഇതുവരെ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സംരക്ഷിക്കലാണ് ഏറ്റവും പ്രധാന ലക്ഷ്യം. 80 ശതമാനം പേർക്ക് വാക്സിൻ നൽകിയെന്നത് ആ ലക്ഷ്യത്തിലെ നിർണായക നേട്ടമാണ്. സെപ്തംബറിൽ…
