മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ടവള്‍; കേരളത്തിലെ ആദ്യ സന്യാസിനി

കേരളത്തിലെ ആദ്യ സന്യാസിനി സഭാ സ്ഥാപക മദര്‍ ഏലീശ്വ വാഴ്ത്തപ്പെട്ട പദവിയില്‍. മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി മലേഷ്യയിലെ പെനാങ്ങ് രൂപതയുടെ മെത്രാന്‍ കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവള്‍ ആയി പ്രഖ്യാപിച്ചു. എറണാകുളം വല്ലാര്‍പാടം ബസിലിക്കയിലായിരുന്നു ചടങ്ങുകള്‍. കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് തിരുസ്വരൂപം അനാവരണം ചെയ്തു. ജൂലൈ 18 വാഴ്ത്തപ്പെട്ട മദര്‍ ഏലീശ്വയുടെ തിരുന്നാളായി സഭ ഇനി മുതല്‍ ആചരിക്കും. മരിച്ച് 112 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഴ്ത്തപ്പെട്ട ഗണത്തിലേക്ക് മദര്‍ ഏലീശ്വ ഉയര്‍ത്തപ്പെട്ടത്. മദര്‍ ഏലീശ്വയുടെ…

Read More

‘LDF പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം, പറ്റുമെങ്കിൽ യോഗിയുടെ സന്ദേശം കൂടി വായിക്കണം’; പി.വി. അൻവർ

സംസ്ഥാന സർക്കാരിന് എതിരെ വിമർശനവുമായി പി.വി. അൻവർ. LDFൻ്റെ പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം. പറ്റുമെങ്കിൽ യോഗിയുടെ സന്ദേശം കൂടി വായിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി.സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ സി എം വിത്ത് മീയിലും അൻവർ വിമർശനം ഉന്നയിച്ചു. ഇതുവരെ മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണുമ്പോൾ അലർജിയായിരുന്നു. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് CM വിത്ത്…

Read More

SAP ക്യാമ്പിലെ പൊലീസ് ട്രെയ്നി ആനന്ദിന്റെ മരണം; അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയ്നി ആനന്ദിന്റെ മരണത്തിൽ അന്വേഷണത്തിന് നിർദേശം. വനിതാ ബറ്റാലിയൻ കമാൻഡന്റിന് അന്വേഷണച്ചുമതല. ഉടൻ റിപ്പോർട്ട്‌ നൽകാൻ നിർദേശം. ഡിഐജി അരുൾ ബി കൃഷ്ണയ്ക്കാണ് മേൽനോട്ടച്ചുമതല. എസ്എപി ക്യാമ്പിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ഇന്നലെയാണ് പൊലീസ് ട്രെയിനി ആനന്ദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തിൽ എസ്എപി ക്യാംപിലെ ഉദ്യോഗസ്ഥനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു. ഹവിൽദാർ ബിപിൻ ക്രൂരമായി പീഡിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചെന്നുമാണ് മരിച്ച ആനന്ദിന്റെ കുടുംബത്തിന്റെ ആരോപണം. ആദിവാസി കാണി സമൂഹത്തിൽ…

Read More

ഫോൺ ചോർത്തൽ വിവാദം: പാർലമെന്റിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം

  ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോൺ ചോർത്തിയെന്ന ആരോപണത്തിൽ പാർലമെന്റിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. രാജ്യസഭയിൽ ബിനോയ് വിശ്വവും ലോക്‌സഭയിൽ എൻ കെ പ്രേമചന്ദ്രനുമാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ബിജെപി എംപിയായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടു. അതാണ് യുക്തിസഹമായ നടപടി. അല്ലെങ്കിൽ വാട്ടർഗേറ്റ് വിവാദം പോലെ യാഥാർഥ്യം പുറത്തുവന്നാൽ അത് ബിജെപിയെ വ്രണപ്പെടുത്തുമെന്നും സ്വാമി പറഞ്ഞു

Read More

കർണാടകയിൽ വീണ്ടും ട്വിസ്റ്റ്; രാജി പിൻവലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

  കർണാടകയിൽ വീണ്ടും ട്വിസ്റ്റ്. രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും. രാജി പിൻവലിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല അറിയിച്ചു. രാമലിംഗ റെഡ്ഡി പാർട്ടിയുടെ സ്വത്തെന്നും രൺദീപ് സിംഗ് സുർജേവാല. രാജി ചില തെറ്റിദ്ധാരണകളുടെ പുറത്തെന്നും സു‍ർജേവാല കൂട്ടിച്ചേർത്തു. നഗര വികസന വകുപ്പ് നൽകാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാമലിംഗ രാജി സന്നദ്ധത അറിയിക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ രാജി. വകുപ്പ് വിഭജനം പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിലാണ് മന്ത്രി രാജി വെച്ചിരുന്നത്.     രാഹുൽ ഗാന്ധിയുമായി ഡികെയും…

Read More

‘നിശബ്ദനായ കാവൽക്കാരൻ, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’; രാഹുൽ ഗാന്ധിയെ ബാറ്റ്മാനായി ചിത്രീകരിച്ച് പോസ്റ്ററുകൾ

ന്യൂഡൽഹി ∙ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ ബാറ്റ്മാൻ ആയി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രത്യക്ഷപ്പെട്ടു. ‘നിശബ്ദനായ കാവൽക്കാരൻ, ജാഗ്രതയുള്ള സംരക്ഷകൻ; പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, യഥാർഥ ജീവിതത്തിലെ ബാറ്റ്മാൻ’ എന്ന സന്ദേശമാണ് പോസ്റ്ററുകളിലുള്ളത്. സമൂഹമാധ്യമങ്ങളിൽ രാഹുൽ ഗാന്ധിയെ സൂപ്പർഹീറോ കഥാപാത്രമായ ബാറ്റ്മാനുമായി ഉപമിച്ചുള്ള ട്രെൻഡുകൾക്ക് പിന്നാലെയാണ് പോസ്റ്ററുകൾ. ഈ മാസം ആദ്യം രാഹുൽ ഗാന്ധി ഇൻസ്റ്റഗ്രാമിലൂടെ യുവാക്കൾക്കായി ‘ആസ്ക് മീ എനിതിങ്’ എന്ന പേരിൽ…

Read More

സെക്രട്ടേറിയറ്റ് തീപിടിത്തം: തെളിവുകൾ കോടതിയിൽ സമർപ്പിക്കും; അട്ടിമറിയെന്ന് ആവർത്തിച്ച് ചെന്നിത്തല

സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തം അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം സ്ഥലത്ത് നിന്ന് ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കും. ശാസ്ത്രീയ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയക്കുന്നതിന് വേണ്ടിയാണിത്. കൂടുതൽ സാക്ഷികളുടെ മൊഴികൾ അന്വേഷണ സംഘം രേഖപ്പെടുത്തും തീപിടിത്തം ആദ്യം കണ്ട ജലവിഭവവകുപ്പ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന്റെയും സ്ഥലത്തേക്ക് ഓടിയെത്തിയവരുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തിയിരുന്നു. സിസിടിവി ഉൾപ്പെ പോലീസ് പരിശോധിക്കും. ഫോറൻസിക് പരിശോധന ഫലം വന്നാലുടൻ റിപ്പോർട്ട് നൽകും. അതേസമയം തീപിടിത്തം അട്ടിമറിയാണെന്ന കാര്യത്തിൽ ഉറച്ചു…

Read More

നീറ്റ് പരീക്ഷ; സുൽത്താൻ ബത്തേരിയിൽ നിന്നും കെഎസ്ആർടിസി സ്‌പെഷ്യൽ സർവ്വീസ്

ഈ മാസം 13ന് നടക്കുന്ന നീറ്റ് പരീക്ഷയുടെ ഭാഗമായി കെഎസ്ആർടിസി സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും കോഴിക്കേട്ടേക്ക് സെപ്ഷ്യൽ സർവീസ് നടത്തും. ഇതിലേക്കുള്ള ബുക്കിംഗ് വ്യാഴം( 10-09-20) മുതൽ ഡിപ്പോയിൽ ആരംഭിക്കും. കോഴിക്കോട് കൊണ്ടുപോയി അതേബസ്സിൽ തന്നെ തിരികെവരാനുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്നും ഡിപ്പോ എറ്റിഒ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04936 220217, 9947076702 എന്ന നമ്പറിൽ ബന്ധപ്പെടുകtto

Read More

കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയര്‍ത്തി “ഡിസീസ് എക്സ്”; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയര്‍ത്തി ഡിസീസ് എക്സ് എത്തുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ്​ ആദ്യ രോഗിയെന്ന്​ സംശയിക്കുന്നയാളെ കണ്ടെത്തിയത്. കോവിഡ് വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടരുമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും ജന്തുക്കളില്‍നിന്നു തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകര്‍ക്കല്‍,…

Read More

24 മണിക്കൂറിനിടെ 9110 പേർക്ക് കൂടി കൊവിഡ്; 78 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരത്തിൽ താഴെയാണ് പ്രതിദിന വർധനവ്. കൊവിഡ് വ്യാപനത്തിൽ വലിയ കുറവാണ് രാജ്യത്ത് അടുത്തിടെ രേഖപ്പെടുത്തുന്നത് ഇതിനോടകം 1,08,47,304 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 14,016 പേർ രോഗമുക്തി നേടി. നിലവിൽ 1,43,625 പേരാണ് ചികിത്സയിൽ കഴിയുന്നത്. 78 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു രാജ്യത്ത് ഇതിനോടകം 62,59,008 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20,25,87,752…

Read More