ദുൽഖർ സിനിമകളുടെ വലിയ ആരാധകൻ: രൺബീർ കപൂർ

താൻ ദുൽഖർ സൽമാന്റെ ചിത്രങ്ങളുടെ കടുത്ത ആരാധകനാണെന്ന് ബോളിവുഡ് താരം രൺബീർ കപൂർ. ഒരു അഭിനേതാവ് എന്ന നിലയിൽ ദുൽഖറിനെ ഏറെ ബഹുമാനിക്കുന്ന ആളാണ് താനെന്ന് രൺബീർ പറയുന്നു. ദുൽഖർ നായകനായി എത്തുന്ന തമിഴ് ചിത്രം ‘ഹേ സിനാമികാ’ എന്ന ചിത്രത്തിന് ആശംസകളുമായി എത്തിയതായിരുന്നു ബോളിവുഡ് താരം. ‘ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിന് ചിത്രത്തിൻറെ എല്ലാ അണിയറപ്രവർത്തകർക്കും എൻറെ ആശംസകൾ. ഞാൻ ദുൽഖർ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടൻ എന്ന നിലയിൽ ഞാനദ്ദേഹത്തെ ഏറെ…

Read More

ഓപ്പറേഷൻ വനരക്ഷ; സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ലാൻഡ് എൻഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ആദിവാസി മേഖലയിലെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട ഫയലുകളും വിജിലൻസ് പരിശോധിക്കുന്നുണ്ട്. മലപ്പുറത്തെ വനം വകുപ്പ് ഓഫീസുകളിളും തൃശ്ശൂർ ജില്ലയിലെ ഫോറസ്റ്റ് റേഞ്ച് ഓഫീസുകളിലും വിജിലൻസ് പരിശോധനയ്ക്കായെത്തി. മലപ്പുറത്ത് നിലമ്പൂർ, എടവണ്ണ, വഴിക്കടവ്, എന്നീ…

Read More

ചെന്നിത്തലക്ക് ഇപ്പോഴാണ് ഇതൊക്കെ മനസ്സിലായത്, ഞാൻ പണ്ടേ മനസ്സിലാക്കിയതാണ്: കെ മുരളീധരൻ

പാർട്ടിയിൽ പലപ്പോഴും ഒറ്റപ്പെട്ടിട്ടുണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശം ഏറ്റെടുത്ത് കെ മുരളീധരൻ. ചെന്നിത്തല പറഞ്ഞതിനോട് യോജിക്കുന്നു. ചെന്നിത്തലക്ക് ഇപ്പോഴാണ് പലതും മനസ്സിലായത്. തനിക്ക് അത് നേരത്തെ തന്നെ മനസ്സിലായതാണെന്നും മുരളീധരൻ പറഞ്ഞു നേരത്തെ അതൊക്കെ അനുഭവിച്ചതു കൊണ്ടാണ് പാർട്ടിയിൽ പലപ്പോഴും നിസംഗ ഭാവം സ്വീകരിച്ചിട്ടുള്ളത്. ഒന്നും വേണ്ടാ എന്ന് പറയുന്നത് കിട്ടിയിട്ടും വലിയ കാര്യമില്ലെന്നതിനാലാണ്. കെ സുധാകരൻ പാർട്ടി തലപ്പത്ത് എത്തുമ്പോൾ പ്രവർത്തകർക്ക് ആവേശമുണ്ട്. അത് നല്ലതാണ്. താഴെ തട്ടിൽ പാർട്ടിക്ക് കമ്മിറ്റികളില്ല. അത് ശരിയാക്കാതെ മുന്നോട്ടു…

Read More

വിദ്യാലയങ്ങൾ തുറന്ന് അഞ്ച് ദിവസത്തിനിടെ അധ്യാപകര്‍ക്ക് കോവിഡ്

ബെംഗളൂരു: സ്‌കൂളുകളും കോളജുകളും തുറന്ന് അഞ്ച് ദിവസത്തിനിടെ കര്‍ണാടകയില്‍ നിരവധി അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മാതാപിതാക്കളും വിദ്യാര്‍ഥികളും ആശങ്കയിൽ ആയിരിക്കുകയാണ്. ബെലഗാവി ജില്ലയില്‍ മാത്രം 18 അധ്യാപകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കും മുന്‍പേ അധ്യാപകരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായി കൊറോണ വൈറസ് ടെസ്റ്റ് വിധേയരാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അധ്യാപകര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ചിക്കോടിയില്‍നിന്നുള്ള നാല് അധ്യാപകര്‍ക്കും ബെലഗാവിയില്‍നിന്നുള്ള…

Read More

വയനാട് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം: പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും

കോവിഡ് പശ്ചാത്തലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക്  പൊതുജനങ്ങളെ് പ്രവേശിപ്പിക്കില്ല.   അറുപത്തിയഞ്ച് വയസില്‍  കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെയും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെയും  ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. .പരമാവധി 100 ക്ഷണിതാക്കളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കും.  തെര്‍മല്‍ പരിശോധന നടത്തിയും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പാക്കിയാണ് പ്രവേശനം അനുവദിക്കുക.  സാംസ്‌കാരിക പരിപാടികള്‍ ഉള്‍പ്പെടെയുളള ആഘോഷ പരിപാടികളും പരിമിതപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് പാസ്റ്റ്, സമ്മാനദാനം എന്നിവ പരേഡിനോട് അനുബന്ധിച്ച്…

Read More

കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റാവേശം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും

തിരുവനന്തപുരം: ഏറെ നാളത്തെ ഇടവേളക്ക് ശേഷം കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ആവേശം എത്തുന്നു. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പോരാട്ടത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയമാണ് വേദിയാവുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 20നാണ് മത്സരം. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്നതാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനം. ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിനാണ് കാര്യവട്ടം വേദിയാവുന്നത്. ആദ്യ മത്സരം കട്ടക്കിലും രണ്ടാം മത്സരം വിശാഖപട്ടണത്തിലുമാവും നടക്കുക. യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ശ്രീലങ്ക, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക…

Read More

വയനാട്ടിൽ 18 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ 47 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 7 പേര്‍ രോഗമുക്തി നേടി. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 938 ആയി. ഇതില്‍ 630 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 305 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 17 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: മുട്ടില്‍ സ്വദേശിയുടെ സമ്പര്‍ക്കത്തിലുള്ള പുതുശ്ശേരികടവ്…

Read More

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.37% വിജയം

സി.ബി.എസ്.ഇ. പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. cbseresults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളില്‍ ഓണ്‍ലൈനായി ഫലമറിയാം. 99.37 ശതമാനമാണ് വിജയം. 12,96,318 കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2020-ല്‍ 88.78 ആയിരുന്നു വിജയശതമാനം. പരീക്ഷ എഴുതിയ 99.67 ശതമാനം പെണ്‍കുട്ടികളും 99.13 ശതമാനം ആണ്‍കുട്ടികളും വിജയിച്ചു. രാജ്യത്തെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തവണത്തെ പ്ലസ്ടു പരീക്ഷ റദ്ദാക്കിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികളുടെ 10, 11 ക്ലാസുകളിലെ മാര്‍ക്കും പ്രീ-ബോര്‍ഡ് ഫലവും ചേര്‍ത്താണ് സി.ബി.എസ്.ഇ. പ്ലസ്ടു ഫലം പ്രസിദ്ധീകരിക്കുന്നത്.

Read More

വയനാട് ജില്ലയില്‍ 71 പേര്‍ക്ക് കൂടി കോവിഡ്;181 പേര്‍ക്ക് രോഗമുക്തി, 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 181 പേര്‍ രോഗമുക്തി നേടി. 69 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചു. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 24445 ആയി. 21773 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 149 മരണം. നിലവില്‍…

Read More

പിരിവിനെത്തിയ ആൾ വീട്ടിൽ കയറി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു: മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

  കൊല്ലം: അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള്‍ വീട്ടിൽ കയറി എട്ടുവയസുകാരിയെ പീഡിപ്പിച്ചു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടി. തേവലക്കര പടപ്പനാല്‍ മുള്ളിക്കാല വാടകക്ക് താമസിക്കുന്ന മൊട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ വഹാബ്(52)ആണ് അറസ്റ്റിലായത്. അഗതി മന്ദിരത്തിന് പണപ്പിരിവിനായി അച്ചടിച്ച നോട്ടീസുമായി മൈനാഗപ്പള്ളി ഇടവനശേരിയിൽ എത്തിയതായിരുന്നു ഇയാൾ. മഴ പെയ്തപ്പോൾ ഒരു വീട്ടിൽ കയറി. മഴ പോകുന്നത് വരെ ഇയാൾ ഇവിടെ തങ്ങി. ഇതിനിടയിൽ കൊണ്ടുവന്ന ഭക്ഷണപ്പൊതി വീട്ടുകാരുടെ അനുവാദത്തോടെ ഇവിടെയിരുന്ന് കഴിച്ചു. പെണ്‍കുട്ടിയുടെ…

Read More