Headlines

കോവിഡിന്റെ രണ്ടാം തരംഗം: വരുന്നത് മാക്രോ കണ്ടയ്ൻമെന്റ് സോണുകൾ

  ന്യൂഡൽഹി: കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഉണ്ടാകില്ലെങ്കിലും മാക്രോ ലോക്ക്ഡൗണുകളും മാക്രോ കണ്ടയ്ൻമെന്റ് സോണുകളും ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്. കോവിഡ് വാക്‌സിൻ വിതരണം വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 11 മുതൽ 14 വരെ നടക്കുന്ന മെഗാ വാക്‌സിനേഷൻ ക്യാംപയിനിന്റെ ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി കോവിഡ് മാർഗനിർദേശങ്ങൾ ആവർത്തിച്ചു. ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും മോദി ഊന്നിപ്പറഞ്ഞത്. മാക്രോ കണ്ടയ്ൻമെന്റ് സോണുകളെ…

Read More

കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ കൂടി വേണം; ആവശ്യവുമായി വി.ടി ബൽറാം

കേരളത്തിൽ പുതിയ ജില്ലകൾ വേണം എന്ന ആവശ്യവുമായി കെ പി സിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. കേരളത്തിൽ നിലവിൽ അഞ്ച് ജില്ലകൾക്ക് സാധ്യതയുണ്ടെന്നാണ് ബൽറാം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ വ്യക്തമാക്കിയത്.വ്യക്തിപരമായ അഭിപ്രായമാണിതെന്നും പാർട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായം അല്ലെന്നും ബൽറാം പറയുന്നു. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആവാം. എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി ഒരു പുതിയ ജില്ല കൂടി ആവാം. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി…

Read More

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ഇഡി ഹർജി ആറാഴ്ചത്തേക്ക് മാറ്റിവെച്ചു

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ഹർജി സുപ്രീം കോടതി ആറാഴ്ചക്ക് ശേഷം പരിഗണിക്കും. അതുവരെ ശിവശങ്കർ ജാമ്യത്തിൽ തുടരും. ഹർജിയിൽ ശിവശങ്കറിന് സുപ്രീം കോടതി നോട്ടീസ് അയച്ചു സ്വർണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ ഇ ഡിക്ക് സാധിച്ചിട്ടില്ലെന്നും ശിവശങ്കർ പറഞ്ഞു. എന്നാൽ ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് ഇ ഡി വാദിച്ചു

Read More

രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ

2019 മുതൽ രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ…

Read More

അമേരിക്കന്‍ ബോക്സ് ഓഫീസ് പിടിക്കാന്‍ രജനികാന്ത്

ചെന്നൈ: സ്റ്റയില്‍ മന്നന്‍ രജനീകാന്തിന്‍റെ ‘അണ്ണാതെ’അമേരിക്കയില്‍ 700 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത്രയും സ്ക്രീനുകളില്‍ അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ തമിഴ് സിനിമയാണ് ‘അണ്ണാതെ’. ദീപാവലി ദിനമായ നവംബര്‍ 4നാണ് ചിത്രം റിലീസ് ചെയ്യുന്നത്.20 വര്‍ഷത്തിന് ശേഷമാണ് ദീപാവലി ദിനത്തില്‍ ഒരു രജനി ചിത്രം റിലീസ് ചെയ്യുന്നത്. അരുണാചലവും പടയപ്പയും പോലെ  ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രമായിരിക്കും ‘അണ്ണാതെ’. മീന, ഖുശ്ബു,  നയന്‍താര, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി, സതീഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത്…

Read More

‘രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കണം’; നബിദിന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

നബിദിന സന്ദേശവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എല്ലാ ജനങ്ങൾക്കും മാതൃകയായിരുന്നു മുഹമ്മദ് നബി. സംസ്കാരവും നീതിയും മനുഷ്യത്വവും ഒരുപോലെ നബി മനസിലാക്കി തന്നിരുന്നുവെന്നും കാന്തപുരം വ്യക്തമാക്കി . പരസ്പര സഹായവും സൗഹൃദവും നിലനിർത്തി മുന്നോട്ടുപോകണം. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി ഓരോരുത്തരും പ്രവർത്തിക്കണമെന്നും കാന്തപുരം വ്യക്തമാക്കി. ഓണത്തോടൊപ്പം നാളെയാണ് നബിദിനവും ആചരിക്കുക. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബി ദിനമായി ഇസ്‌ലാം മത വിശ്വാസികൾ ആഘോഷിക്കുന്നത്. ഈ ദിവസം പള്ളികളിലും വീടുകളിലും പ്രാർത്ഥനകളും പ്രത്യേക പരിപാടികളും…

Read More

ഓപ്പറേഷൻ അമിസ്റ്റാഡ്: വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ

  ഭൂകമ്പം ദുരിതം വിതച്ച വെനസ്വേലയ്ക്ക് അടിയന്തിര സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ അമിസ്റ്റാഡിന്റെ ഭാഗമായി വ്യോമസേനയുടെ രണ്ട് സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വെനസ്വേലയിലേക്ക് പുറപ്പെട്ടു. 35 ടൺ ദുരിതാശ്വാസ സാമഗ്രികളാണ് വിമാനത്തിലുള്ളത്. കരസേനയുടെ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റും ഇന്ത്യൻ സഹായങ്ങളിൽ ഉൾപ്പെടുന്നു. അമിസ്റ്റാഡ് എന്നാൽ സ്പാനിഷിൽ സൗഹൃദം എന്നാണ് അർത്ഥമാക്കുന്നത്. ഈ ദുഷ്‌കരമായ സമയത്ത് വെനസ്വേല സർക്കാരിനെയും ജനങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ എക്സ് പോസ്റ്റിൽ പറഞ്ഞു.     ഭൂകമ്പത്തിൽ 188…

Read More

ഗൺമാൻമാർ മർദിച്ച സംഭവം ; രേഖകൾ തിരുത്തിയിട്ടില്ലെന്ന വാദവുമായി എം ആർ അജിത് കുമാർ

  നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയിട്ടില്ലെന്ന് എ ഡി ജി പി എം ആർ അജിത് കുമാർ. രേഖകൾ തിരുത്താൻ ഓഫീസിലെ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടില്ലെന്നും എം ആർ അജിത്കുമാർ ഉന്നത ഉദ്യോഗസ്ഥർക്ക് അനൗദ്യോഗിക വിശദീകരണം നൽകി. ജീവനക്കാർ ഇടപെട്ടെങ്കിൽ അത് അവരുടെ ഉത്തരവാദിത്വമെന്നാണ് എംആർ അജിത് കുമാറിന്റെ വാദം.     അജിത്കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്‌ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള…

Read More

പരമാവധി നിയമനം നൽകുമെന്ന് സർക്കാർ; ഉദ്യോഗാർഥികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി പുറത്തിറങ്ങി

പി എസ് സി ഉദ്യോഗാർഥികളുടെ സമരവുമായി ബന്ധപ്പെട്ട് സമരക്കാർക്ക് നൽകിയ വാഗ്ദാനങ്ങൾ ഉത്തരവായി സർക്കാർ പുറത്തിറക്കി. ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പരമാവധി നിയമനം നൽകുകയാണ് സർക്കാർ നിലപാടെന്ന് ഉത്തരവിൽ പറയുന്നു. നൈറ്റ് വാച്ച്മാൻമാരുടെ ജോലി സമയം എട്ട് മണിക്കൂറാക്കുന്ന കാര്യം പരിശോധിക്കുമെന്നും ഉത്തരവിലുണ്ട്. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്ന് പരമാവധി നിയമനം നടത്തും. സിപിഒ റാങ്ക് ഹോൾഡേഴ്‌സിന്റെ ആവശ്യത്തിൽ ന്യായമില്ലെന്നും ഉദ്യോഗാർഥികൾ പറയുന്ന 1200 തസ്തികകളിലേക്കും നിയമനം നടത്തിയെന്നും സർക്കാർ പറയുന്നു സിപിഒ ലിസ്റ്റിൽ 7580…

Read More

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കീഴുപറമ്പ് (മലപ്പുറം): പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃക്കളയൂര്‍ ചോലക്കല്‍ ചിറയിമ്മേല്‍ അഷ്‌റഫിന്റെ മകള്‍ ഷിഫ്‌നയെയാണ് (15) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കീഴുപറമ്പ് ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്. വെള്ളിയാഴ്ച സ്‌കൂള്‍ തുറക്കുന്നതിനാല്‍ വായിക്കാനായി മുറിയില്‍ ഒറ്റക്കാണ് കിടന്നത്. പുലര്‍ച്ചെ മുറിയില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വാതില്‍ തുറന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മാതാവ്: റുഖിയ്യ. സഹോദരങ്ങള്‍: അഫ്‌സല്‍, ഷിബില്‍, നിബില്‍, മാജിദ ഫര്‍സാന.

Read More