ആ പത്താം നമ്പർ ഇനി എംബാപ്പയ്ക്ക്; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്
റയൽ മാഡ്രിഡിന്റെ പത്താം നമ്പർ ജേഴ്‌സി ഇനി ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക്. ജൂലൈ 14-ന് റയൽ മാൻഡ്രിഡിൽ നിന്ന് എ സി മിലാനിലേക്ക് കൂടുമാറിയ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ആയിരുന്നു എംബാപ്പയ്ക്ക് മുൻപ് പത്താം നമ്പർ ജേർസിയുടെ അവകാശി. ഇക്കാര്യം എക്സ് പോസ്റ്റിലൂടെയാണ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെസ്യൂട്ട് ഓസിൽ, ലൂയിസ് ഫിഗോ, ഫെറങ്ക് പുസ്കാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിഞ്ഞ റയലിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് എംബാപ്പയുടെ പക്കൽ എത്തിയിരിക്കുന്നത്. കഴിഞ്ഞ…
