മതം അവിടെ വേണ്ട: സ്റ്റുഡന്റ്‌സ് പോലീസിൽ മതപരമായ വേഷം അനുവദിക്കില്ലെന്ന് സർക്കാർ

  സ്റ്റുഡന്റ്‌സ് പോലീസിൽ മതവേഷം അനുവദിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ ഹിജാബും ഫുൾസ്ലീവും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ ഹർജി വന്നിരുന്നു. ഈ ഹർജി തള്ളിയ ഹൈക്കോടതി സർക്കാരിനെ സമീപിക്കാൻ പരാതിക്കാരോട് ആവശ്യപ്പെട്ടു. ഇതിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് സേനയിലേത്. കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിനാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാൽ മതചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ല. വർഷങ്ങളായി വിവിധ മതവിഭാഗങ്ങളിലെ കുട്ടികൾ ഒരേ വേഷം ധരിച്ചാണ് സേനയിൽ പങ്കാളികളായത്….

Read More

വിജയ് പി നായരെ ആക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയുടെയും സംഘത്തിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  യൂട്യൂബർ വിജയ് പി നായരെ മുറിയിൽ കയറി ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി, ശ്രീലക്ഷ്മി അറയ്ക്കൽ, ദിയ സന എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് പി നായരുടെ മുറിയിൽ അതിക്രമിച്ച് കയറിയിട്ടില്ലെന്നും പ്രശ്‌നം പറഞ്ഞു തീർക്കാനാണ് പോയതെന്നുമാണ് ഇവർ പറയുന്നത്. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യത്തിൽ സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും. വിജയ് പി നായർ പ്രകോപനപരമായി പെരുമാറിയെന്നും ഹർജിയിൽ ഇവർ പറയുന്നു. ലാപ് ടോപ്പ്, മൊബൈൽ ഫോൺ എന്നിവ മോഷണം…

Read More

അഭിഭാഷകരടക്കം കോടതിയുമായി ബന്ധപ്പെട്ടവരെ കൊവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിക്കണം: ചീഫ് ജസ്റ്റിസ്

അഭിഭാഷകർ അടക്കം കോടതികളുമായി ബന്ധപ്പെട്ട എല്ലാവരെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുൻനിര പോരാളികളായി പ്രഖ്യാപിക്കണമെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ. കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായി നടത്തിയ ആശയവിനിമയത്തിന് ശേഷമാണ് എൻ വി രമണ കേന്ദ്രത്തിന് കത്ത് നൽകിയത്. കോടതിയുമായി ബന്ധപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വാക്‌സിനേഷൻ വേഗത്തിൽ പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. വാക്‌സിനേഷൻ പൂർത്തിയായാൽ മാത്രമേ കോടതി നടപടികൾ പൂർവസ്ഥിതിയിലേക്ക് തിരികെ എത്തൂ. കൊവിഡിനെ…

Read More

കൊവിഡ് രോഗി മരിച്ചതായി അറിയിപ്പ്; ആശുപത്രിയിൽ എത്തിയപ്പോൾ ‘മരിച്ചയാൾ’ ചികിത്സയിൽ തുടരുന്നു

  ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ച് ആശുപത്രി അധികൃതർ. ഇന്നലെ രാത്രിയാണ് രോഗി മരിച്ചതായി ബന്ധുക്കൾക്ക് അറിയിപ്പ് ലഭിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കുന്ന കായംകുളം പള്ളിക്കൽ സ്വദേശി രമണൻ മരിച്ചതായാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ആശുപത്രിയിൽ നിന്നും ലഭിച്ച വിവരപ്രകാരം വീട്ടുകാർ സംസ്‌കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തി. ആംബുലൻസുമായി ആശുപത്രിയിൽ എത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് രമണൻ ജീവിച്ചിരിക്കുന്നതായും വെന്റിലേറ്ററിൽ തുടരുകയാണെന്നും മനസ്സിലായത്. മരണവിവരം ആശുപത്രിയിൽ നിന്ന് അറിയിച്ചതുപ്രകാരം ബന്ധുക്കളും…

Read More

വയനാട്ടിൽ ഇന്ന് മുതൽ നിരോധനാജ്ഞ ഇല്ല

സി.ആര്‍.പി.സി 144 പ്രകാരം വയനാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് (15.11.20) മുതൽ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായായിരുന്നു 144 പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്.

Read More

ഇന്ന് 121 പേർക്ക് കൂടി കൊവിഡ്, 79 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്ത് നിന്നും വന്നവരാണ്. 26 പേർ ഇതര സംസ്ഥാനത്ത് നിന്നും വന്നവരും സമ്പർക്കത്തിലൂടെ 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും 9 സിഐഎസ്എഫുകാർക്കുമാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഒരു മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂലൈ 24ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ച തമിഴ്‌നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന…

Read More

പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു

തൃശ്ശൂർ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചു. 71 ദിവസത്തിന് ശേഷമാണ് ടോൾ പിരിവ് തുടങ്ങിയത്. വൈകീട്ട് 5.15 ഓടെയാണ് ടോൾ പിരിവ് പുനരാരംഭിച്ചത്. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് ടോൾ പിരിക്കാൻ അനുമതി നൽകിയത്. പഴയ നിരക്കിൽ തന്നെയാകണം യാത്രക്കാരിൽ നിന്ന് ടോൾ തുക ഈടാക്കേണ്ടത്. ആഗസ്റ്റ് ആറിനാണ് ടോൾ വിലക്ക് ഹൈക്കോടതി ഏർപ്പെടുത്തിയത്. പ്രത്യേക സാഹചര്യത്തിൽ ടോൾ ബൂത്തിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇടപ്പള്ളി മണ്ണുത്തി ദേശീയപാത നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ടോൾ വിലക്ക്…

Read More

ഖാലിസ്ഥാൻ തീവ്രവാദികൾ രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു’, തുറന്നുസമ്മതിച്ച് കാനഡ

ഖാലിസ്ഥാൻ തീവ്രവാദികൾ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാനഡ. കാനഡയുടെ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം. ഖാലിസ്ഥാനി ഭീകരർ സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്നു. രാജ്യത്തിനുള്ളിൽ നിന്ന് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നു. ഇന്ത്യയിൽ അക്രമം പ്രോത്സാഹിപ്പിക്കുന്നതിനും ധനസമാഹരണത്തിനുമായി ഇവർ കാനഡ താവളം ആക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഖാലിസ്ഥാനി തീവ്രവാദികൾക്ക് കാനഡയിൽ അഭയം ലഭിക്കുന്നുവെന്ന് ഇന്ത്യ നേരത്തെ തന്നെ ആശങ്ക അറിയിച്ചതാണ്. ഖലിസ്ഥാൻ ഭീകരർക്കെതിരെ ആദ്യമായാണു കാനഡ ഇത്തരത്തിൽ പ്രതികരിക്കുന്നത്. കാനഡയിൽ നടന്ന ജി7 സമ്മേളനത്തിൽ പ്രധാനമന്ത്രി…

Read More

സംസ്ഥാനത്ത് കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും താത്കാലികമായി നിയമിക്കും

  സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താത്കാലികമായിട്ടാകും നിയമനം. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ ആവശ്യമുണ്ട്. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. വിരമിച്ച ഡോക്ടർമാർ, അവധി കഴിഞ്ഞ ഡോക്ടർമാർ ഇവരെ ഇതിനായി ഉപയോഗിക്കും. ആരോഗ്യപ്രവർത്തകരുടെ അഭാവമുണ്ടാകാതിരിക്കാനായി അടിയന്തര നടപടി സ്വീകരിക്കും. പഠനം പൂർത്തിയാക്കിയവരെയും സേവനത്തിലേക്ക് കൊണ്ടുവരണം. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയവരും സേവനത്തിലേക്ക് തിരികെ എത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Read More

‘നയപ്രഖ്യാപനത്തിൽ മാറ്റം വരുത്തി ഗവര്‍ണര്‍’; ഒഴിവാക്കിയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് മുഖ്യമന്ത്രി

മന്ത്രിസഭ തയ്യാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിലെ മൂന്ന് ഭാഗങ്ങളിലെ കേന്ദ്ര വിമർശനം പൂർണമായും വായിക്കാതെ ഗവർണർ. ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ച മുഖ്യമന്ത്രി നയപ്രഖ്യാപനം പൂർണമായി അംഗീകരിക്കണമെന്ന് സഭയില്‍ ആവശ്യപ്പെട്ടു. സ്പീക്കറും ഗവർണറുടെ നടപടിയെ വിമർശിച്ചു.സാധാരണപോലെ കടന്നുപോയെന്ന് തോന്നിച്ച നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞായിരുന്നു അപ്രതീക്ഷിത ട്വിസ്റ്റ്. പ്രസംഗം പൂർത്തിയാക്കി മടങ്ങിയ ഗവർണറെ യാത്രയാക്കിയ ശേഷം മടങ്ങിവന്ന മുഖ്യമന്ത്രിയാണ് പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയെന്നും ചില ഭാഗത്ത് കൂട്ടിച്ചേർക്കൽ നടത്തിയെന്നും സഭയെ അറിയിച്ചത്. പ്രസംഗത്തിലെ 12,15,16 ഖണ്ഡികകളിലാണ് ഒഴിവാക്കലും…

Read More