Headlines

നേമത്തിന്റെ വികസന പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞുവെന്ന് കുമ്മനം രാജശേഖരൻ

  തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ നേമത്തിന്റെ പ്രവർത്തന ചുമതല ആർ എസ് എസ് കുമ്മനം രാജശേഖരനെ ഏൽപ്പിച്ചു. നേമത്ത് ഇത്തവണ കുമ്മനം വിജയിക്കുമെന്ന പ്രതീക്ഷയാണ് ആർ എസ് എസിനുള്ളത്. പരാജയപ്പെടുകയാണെങ്കിൽ അദ്ദേഹം മണ്ഡലത്തിൽ തന്നെ തുടർന്ന് പ്രവർത്തിക്കട്ടെയെന്നാണ് ആർ എസ് എസ് തീരുമാനം നേമത്തിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞുവെന്നാണ് കുമ്മനം പ്രതികരിച്ചത്. ജയവും തോൽവിയുമൊന്നും ആ പ്രവർത്തനത്തെ ബാധിക്കില്ല. നേമത്ത് ആസൂത്രണ സമിതി വിദഗ്ധൻമാരടങ്ങുന്ന സമിതി രൂപീകരിച്ച് കഴിഞ്ഞു. അവരുമായുള്ള ചർച്ചകൾ നടന്നു….

Read More

നാട്ടുകാരുടെ പരാതി; പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിലെ 70 നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റി

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടിൽ പാർപ്പിച്ചിരുന്ന എഴുപതോളം തെരുവുനായ്ക്കളെ ഷെൽട്ടറുകളിലേക്ക് മാറ്റി. കോർപ്പറേഷന്റെ ഇടപെടലിന് പിന്നാലെ തിരുവല്ലത്തെ എബിസി കേന്ദ്രത്തിലേക്കാണ് നായ്ക്കളെ മാറ്റിയത്.കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് ചെങ്കോട്ടുകോണം മടവൂർ പാറയിലെ ഇവരുടെ വീട്ടിലും പരിസരത്തുമായി നായ്ക്കളെ സംരക്ഷിച്ചിരുന്നത്. ഇത് നാട്ടുകാർക്ക് വലിയ പ്രശ്‌നം സൃഷ്ടിച്ചതായി പരാതി ഉയർന്നിരുന്നു. നായ്ക്കൾ ശബ്ദമുണ്ടാക്കുന്നതിനാൽ പരിസരവാസികൾക്ക് ഉറക്കം നഷ്ടമാകുന്നതായും പകൽപോലും പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടെന്നും പരാതി ഉണ്ടായിരുന്നു. പരാതികൾ രൂക്ഷമായതോടെ നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റാൻ തിരുവനന്തപുരം കോർപ്പറേഷൻ…

Read More

കേരളം കണ്ടതിൽ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് വിഎം സുധീരൻ

സർവേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും കോൺഗ്രസ് നേതാവ് വി എം സുധീരൻ. കോടികൾ ചെലവാക്കി സിപിഎം പിആർ വർക്ക് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം ധാരാളിത്തം കാണിക്കുകയാണ്. സർവേ അന്തിമ ഫലമല്ലെന്നും ജനങ്ങളാണ് തീരുമാനിക്കുകയെന്നും കോൺഗ്രസ് നേതാവ് വി എം സുധീരൻ. കോടികൾ ചെലവാക്കി സിപിഎം പിആർ വർക്ക് നടത്തുകയാണ്. തെരഞ്ഞെടുപ്പിന്റെ പേരിൽ സിപിഎം ധാരാളിത്തം കാണിക്കുകയാണ്. കേരളം കണ്ടതിൽ വെച്ച് ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. കേരളത്തെ കസ്റ്റഡി കൊലപാതകത്തിന്റെ നാടാക്കി മാറ്റി….

Read More

കോവിഡിൽ വാഹന ഉടമകള്‍ സാമ്പത്തിക ബുദ്ധിമുട്ടിൽ: സംസ്ഥാനത്ത് വാഹന നികുതി ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ ക്വാര്‍ടെറിലെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു. കോവിഡ് മഹാമാരി മൂലം വാഹന ഉടമകള്‍ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടിയെന്ന് മന്ത്രി അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലെ വാഹന നികുതി ഒഴിവാക്കിയാണ് ഉത്തരവിറക്കിയത്. അതിനിടെ കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ്‌ സര്‍വീസുകള്‍ നിലവിലില്ലാത്ത വിവിധ…

Read More

പീഡനക്കേസ് ഒത്തുതീർക്കാൻ ഇടപെട്ടെന്ന് ആരോപണം; മന്ത്രി എ കെ ശശീന്ദ്രൻ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടു

  എൻ സി പി നേതാവ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ് ഒത്തുതീർക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ക്ലിഫ് ഹൗസിലെത്തിയാണ് ശശീന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടത്. ഇന്നലെ മന്ത്രി ഫോണിൽ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നൽകിയിരുന്നു എ കെ ശശീന്ദ്രനെ മുഖ്യമന്ത്രി വിളിപ്പിച്ചതാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പീഡനക്കേസാണെന്ന് അറിഞ്ഞിട്ടല്ല താൻ ഇടപെട്ടതെന്നും രണ്ട് പാർട്ടി നേതാക്കൾ തമ്മിലുള്ള വിഷയമായതിനാലാണ് ഇടപെട്ടതെന്നുമാണ് ശശീന്ദ്രൻ വിശദീകരണം നൽകിയത്.

Read More

ദീർഘകാല അവധിയിൽ പോയ അധ്യാപകരുടെ കണക്കെടുക്കും; ഉടൻ നടപടി എടുക്കും: മന്ത്രി വി ശിവൻകുട്ടി

  അധ്യാപകരായി ജോലിയിൽ പ്രവേശിച്ച് ദീർഘകാല അവധിയിലോ ഡെപ്യൂട്ടേഷനിലോ പോയവരുടെ കണക്കെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.അധ്യാപകർ അവരുടെ ചുമതലപ്പെട്ട ജോലിയിൽ നിന്നും മാറി മറ്റു ജോലികൾ ചെയ്യുന്ന രീതി ആശാസ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള അധ്യാപക സാനറ്റോറിയ സൊസൈറ്റി സംഘടിപ്പിച്ച അധ്യാപകരുടെ യാത്രയയപ്പ് യോഗത്തിൽ ആണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.പി എസ് സി അഡ്വൈസ് മെമ്മോ നൽകിയിട്ടും പലയിടത്തും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർ നിയമനം നൽകുന്നില്ലെന്ന് ചില കോണുകളിൽനിന്ന് പരാതി ഉയർന്നിട്ടുണ്ട്….

Read More

കർണാടകയിൽ ഗോവധ നിരോധന നിയമം പാസാക്കി

കർണാടകയിൽ ഗോവധന നിരോധന നിയമം പാസാക്കി  സർക്കാർ. ഇന്ന് ചേർന്ന നിയമസഭാ യോഗത്തിലാണ് ബില്ലുകൾ പാസാക്കിയത്. ശബ്ദ വോട്ടോടെയാണ് ബില്ല് പാസാക്കിയത്. കാലി കശാപ്പിന് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും ഏഴു വർഷം വരെ തടവും ലഭിക്കുന്നതാണ് നിയമം. ബില്ലിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. ഗവർണർ ഒപ്പുവച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു , കാള , പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ, വസ്തുക്കൾ, സ്ഥലം,…

Read More

ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള: പുതിയ ട്രെയിലർ പുറത്ത്, ജൂലൈ 17ന് തിയേറ്ററുകളിലേക്ക്

വിവാദങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ശേഷം ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പുതിയ ട്രെയിലർ പുറത്ത്. മാറ്റങ്ങളോട് കൂടിയ ട്രെയിലറാണ് പുറത്തിറങ്ങിയത്. രണ്ട് മിനിറ്റ് 25 സെക്കന്റുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. സിനിമ ഈ മാസം 17 ന് റിലീസ് ചെയ്യും. സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റോടുകൂടിയാണ് ജെഎസ്കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററില്‍ റിലീസ്…

Read More

കാർഷികരംഗം മോദിയുടെ സുഹൃത്തുക്കൾക്ക് തീറെഴുതുന്നു; പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ട് നിവേദനം സമർപ്പിച്ചു. കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കേണ്ടെന്ന കാര്യം രാഷ്ട്രപതിയെ ധരിപ്പിച്ചതായി കൂടിക്കാഴ്ചക്ക് ശേഷം രാഹുൽ ഗാന്ധി പറഞ്ഞു ഇപ്പോൾ ഉണർന്നില്ലെങ്കിൽ പിന്നെയൊരിക്കലും ഉണരാനാകില്ലെന്നാണ് കർഷകരോട് പറയാനുള്ളത്. സർക്കാർ മായിക ലോകത്ത് കഴിയരുത്. കർഷകർ വിട്ടുവീഴ്ചക്ക് തയ്യാറല്ല. കർഷകരെ അധിക്ഷേപിക്കുന്ന നീക്കമാണ് നടന്നത്. കൊടുംതണുപ്പിലും അവർ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത് അതിനാലാണ്. കാർഷിക രംഗം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കമാണ് നടന്നത്. നിർഭയരായ…

Read More

നീറ്റ്, ജെഇഇ പരീക്ഷ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി; വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കില്ലെന്ന് കോടതി

സെപ്റ്റംബറിൽ നടക്കേണ്ട നീറ്റ്, ജെഇഇ പരീക്ഷകൾ മാറ്റി വെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. പരീക്ഷകൾ നീട്ടിവെച്ച് വിദ്യാർഥികളുടെ ഭാവി അപകടത്തിൽ ആക്കാനില്ലെന്ന് കോടതി പറഞ്ഞു. കൊവിഡിന് ഇടയിലും ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ കോടതിയുടെ വിധി കൊവിഡ് വാക്‌സിൻ തയ്യാറാകുന്നതുവരെ എങ്കിലും പരീക്ഷകൾ നിർത്തിവെക്കണമെന്നതായിരുന്നു ഹർജിക്കാരുടെ ആവശ്യം. പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വാക്‌സിൻ ഉടൻ തയ്യാറാകുമെന്ന് പറഞ്ഞതും ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കായി ഹാജരായ സോളിസിറ്റർ ജനറൽ…

Read More