Headlines

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം; പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻറെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷ്‌മമായി വിലയിരുത്തി ഇന്ത്യ. സംഘർഷം നീണ്ടാൽ വലിയ ഊർജ്ജ പ്രതിസന്ധിയെ നേരിടാനൊരുങ്ങുന്ന ഇന്ത്യ, പേർഷ്യൻ കടലിൽ കുടുങ്ങിയ കപ്പലുകളുടെ സഞ്ചാരം പൂർണതോതിൽ പുനഃ സ്ഥാപിക്കുന്നതിന് പോംവഴികൾ തേടുകയാണ്. രണ്ട് കപ്പലുകൾ കൂടി എൽ പി ജിയുമായി ഹോർമുസ് കടന്ന് ഇന്ത്യയിലേക്ക് വരുന്നത് ആശങ്കയ്ക്ക് താത്കാലിക ആശ്വാസം നൽകുന്നുണ്ട്. ഇന്ത്യയിൽ ഊർജ വിതരണം മുടങ്ങുന്ന അവസ്ഥയില്ലെന്നും കരുതൽ ശേഖരം ആവശ്യത്തിന് ഉണ്ടെന്നും കേന്ദ്രം ആവർത്തിക്കുന്നുണ്ട്. വെടിനിർത്തൽ…

Read More

കോന്നി മെഡിക്കൽ കോളജിൽ നോട്ടീസ് പതിച്ച സംഭവം; ഡോ. ശിവപ്രസാദിനെതിരെ ആരോഗ്യവകുപ്പ് നടപടി ഉണ്ടാകും

പത്തനംതിട്ട കോന്നി മെഡിക്കൽ കോളജിലെ പരിമിതികൾ പരസ്യമാക്കി നോട്ടീസ് പതിച്ച സംഭവത്തിൽ നടപടിക്ക് ആരോഗ്യ വകുപ്പ്.സർജറി വിഭാഗം മേധാവി ഡോക്ടർ ശിവപ്രസാദിന് എതിരെ നടപടി ഉണ്ടാകും. നോട്ടീസ് പതിച്ചത് ഗുരുതര അച്ചടക്കലംഘനമെന്നാണ് വകുപ്പിന്റെ വിലയിരുത്തൽ. കോന്നി മെഡിക്കൽ കോളജ് സൂപ്രണ്ടിനോട് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടി. റിപ്പോർട്ട് ഇന്ന് തന്നെ നൽകണമെന്നാണ് DMEയ്ക്ക് നൽകിയിരിക്കുന്ന നിർദേശം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. തിരുവനന്തപുരം പോത്തൻകോട് സ്വദേശിയാണ് ഡോക്ടർ ശിവപ്രസാദ്. ഒരാഴ്ച മുമ്പാണ്…

Read More

ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം; പലയിടത്തും സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്നും പ്രതിപക്ഷ പ്രതിഷേധം. ബിജെപിയും കോൺഗ്രസും നടത്തിയ മാർച്ചുകളിൽ വ്യാപക സംഘർഷമുണ്ടായി. ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടുക്കിയിലും ബിജെപി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. സെക്രട്ടറിയറ്റിന് മുന്നിൽ മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി മാർച്ച് നടത്തി. ഇതിനിടെ പ്രവർത്തകരെ…

Read More

ശബരിമല സ്വര്‍ണക്കൊള്ള: കടകംപള്ളിയെ വീണ്ടും വിളിപ്പിക്കാന്‍ എസ്‌ഐടി; പി എസ് പ്രശാന്തിനെ ചോദ്യം ചെയ്യാനും നീക്കം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വിടാതെ പ്രത്യേക അന്വേഷണ സംഘം. കടകംപള്ളി നല്‍കിയ ആദ്യ മൊഴി തൃപ്തികരമല്ലെന്നാണ് എസ്‌ഐടിയുടെ വിലയിരുത്തൽ. സ്‌പോണ്‍സര്‍ എന്ന നിലയില്‍ മാത്രമാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ തനിക്ക് അറിയുകയുള്ളൂ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രന്‍ നേരത്തേ എസ്‌ഐടിക്ക് നല്‍കിയ മൊഴി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശല്‍ അടക്കം തീരുമാനങ്ങളെല്ലാം ദേവസ്വം ബോര്‍ഡിന്റേതായിരുന്നുവെന്നും വകുപ്പിന്ഇതേപ്പറ്റി യാതൊരു അറിവുമില്ലായിരുന്നുവെന്നും കടകംപള്ളി നേരത്തേ മൊഴി നൽകിയിരുന്നു. എന്നാല്‍ പോറ്റിയുടെ വീട്ടില്‍ കടകംപള്ളി പോയതിന്റെ…

Read More

മത്സരിക്കാൻ സീറ്റില്ല; കടുത്ത അതൃപ്തിയിൽ കെ സുധാകരൻ; മാധ്യമങ്ങളെ കാണും

നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിൽ കടുത്ത അതൃപ്തിയിൽ കെ സുധാകരൻ. നിലപാട് വ്യക്തമാക്കാൻ ഇന്ന് 12 മണിക്ക് കെ സുധാകരൻ മാധ്യമങ്ങളെ കാണും. എംപിമാർ‌ മത്സരിക്കേണ്ടെന്ന അന്തിമ തീരുമാനത്തിൽ ഹൈക്കമാൻ‌ഡ് എത്തിയിരുന്നു. കെ സുധാകരനും അടൂർ‌ പ്രകാശിനും സീറ്റ് നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും എംപിമാർ‌ക്ക് സീറ്റ് നൽ‌കേണ്ടെന്ന തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുകയായിരുന്നു.എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതോടെ കെ സുധാകരൻ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. എംപി സ്ഥാനം…

Read More

രാഗം തിയേറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു

തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെയും ഡ്രൈവറെയും ആക്രമിച്ച സംഭവത്തിൽ പ്രതികളിൽ ഒരാളുടെ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സുനിലിനെ ആക്രമിക്കാൻ ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചത്. സുനിലിനെ ആക്രമിക്കാനായി ഉപയോഗിച്ച ചുറ്റിക വാങ്ങിയത് തൃശ്ശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നാണ്. ചുറ്റികയുടെ പിടിയിൽ പതിച്ചിരുന്ന പച്ച സ്റ്റിക്കറിലെ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കടയിലേക്ക് എത്തിയത്. ഈ ചുറ്റുക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകർത്ത ശേഷം വാളുകൊണ്ട് വെട്ടിയത്. അതേസമയം,…

Read More

‘തന്നെ അന്ധനെപ്പോലെയാക്കി, മുഖം മറച്ചത് ജനാധിപത്യവിരുദ്ധം’; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ

ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ. തിരുവനന്തപുരം: പ്ലക്കാർഡുകൾ ഉയർത്തിയും മുഖം മറച്ചുകൊണ്ടുമുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സ്പീക്കർ എ എൻ ഷംസീർ. സ്പീക്കറുടെ ഡയസിലേക്ക് കയറിയുള്ള പ്രതിഷേധം അങ്ങേയറ്റം ദൗർഭാഗ്യകരമാണ് എന്നും ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്ന പ്രതിപക്ഷം മര്യാദ പാലിക്കണമെന്നും സ്പീക്കർ പറഞ്ഞു. തന്നെ അന്ധനെപോലെയാക്കി എന്നും മുഖം മറച്ചത് ജനാധിപത്യവിരുദ്ധമെന്നും സ്പീക്കർ പറഞ്ഞു. വാച്ച് ആൻഡ് വാർഡുമാർ ഒന്നും ചെയ്തിട്ടില്ല എന്നും വേണമെങ്കിൽ തനിക്ക് അവരോട് നിർദേശം നൽകാമായിരുന്നുവെന്നും സ്പീക്കർ വ്യക്തമാക്കി.എന്നാൽ വാച്ച് ആൻഡ് വാർഡുമാർ…

Read More

എസ്.എസ്.എൽ.സി/ ഹയർസെക്കണ്ടറി മൂല്യനിർണ്ണയ ക്യാമ്പുകളിൽ പോകുന്ന അധ്യാപകർക്ക് സ്പെഷ്യൽ സർവ്വീസുമായി കെഎസ്ആർടിസി

  തിരുവനന്തപുരം; സംസ്ഥാനത്ത് നാളെ മുതൽ ( ജൂൺ 7 ) സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എൽസി/ ഹയർസെക്കന്ററി പരീക്ഷകളുടെ മൂല്യനിർണ്ണയത്തിന് പോകുന്ന അധ്യാപകർക്ക് കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസ് നടത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ ‍ഡിപ്പോകളിൽ നിന്നും സ്പെഷ്യൽ സർവ്വീസ് നടത്താൻ നിർ‌ദ്ദേശം നൽകിയതായി ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ മൂല്യനിർണ്ണയ ക്യാമ്പുകളിൽ പങ്കെടുക്കുന്ന അധ്യാപകർക്കും മറ്റ് ജീവനക്കാർക്കും യാത്രാ സൗകര്യമൊരുക്കാനാണ് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവ്വീസ് നടത്തുന്നത്. യാത്രാ സൗകര്യം ആവശ്യമുള്ള അദ്ധ്യാപകരും…

Read More

ഓടിനടക്കേണ്ട, കുറച്ചുകാലം വിശ്രമം എടുക്കണമെന്ന് വാവയോട് മന്ത്രി; ആരോടും പറ്റില്ലെന്ന് പറയാനാകില്ലെന്ന് വാവയും

  പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിനെ മന്ത്രി വി എൻ വാസൻ സന്ദർശിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് വഴി അറിയിച്ചത്. വാവ സുരേഷാണ് തന്നെ കാണണമെന്ന ആവശ്യം ഉന്നയിച്ചത്. ഇതറിഞ്ഞപാടെ താൻ ആശുപത്രിയിലേക്ക് എത്തുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇനിയിങ്ങനെ ഓടി നടക്കരുതെന്നും കുറച്ചുകാലം വിശ്രമം എടുക്കണമെന്നും മന്ത്രി നിർദേശിച്ചു. പാമ്പുപിടിക്കുമ്പോൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സുരേഷിനോട് മന്ത്രി പറഞ്ഞു. ആരോടും പറ്റില്ലെന്ന് പറയാൻ ആകില്ല സാറേ എന്നായിരുന്നു വാവ സുരേഷിന്റെ…

Read More

‘നിങ്ങൾക്ക് മടങ്ങാം’ ; ചൈനീസ് പൗരന്മാരെ ഇന്ത്യയിൽ നിന്ന് തിരിച്ചയക്കാനൊരുങ്ങി ഫോക്‌സ്‌കോണ്‍

ഇന്ത്യയിലെ നിർമാണ പ്ലാന്റുകളിൽ നിന്ന് ചൈനീസ് പൗരന്മാരെ തിരിച്ചയക്കാനൊരുങ്ങി ഐ ഫോൺ നിർമാണ കമ്പനിയായ ഫോക്‌സ്‌കോണ്‍.പുതിയ തീരുമാനം ഇന്ത്യയിലെ ആപ്പിൾ നിർമാണത്തിന് കനത്ത തിരിച്ചടിയായി മാറിയേക്കും.രണ്ട് മാസം മുൻപാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനം നടപ്പിലാക്കി തുടങ്ങുന്നത്.മുന്നൂറിലധികം ചൈനീസ് തൊഴിലാളികൾ ഇതിനോടകം കമ്പനിയിൽ നിന്ന് പോയതായും നിലവിലിപ്പോൾ തുടരുന്നവരിൽ ഭൂരിഭാഗം ആളുകളും തായ്‌വാനിൽ നിന്നുള്ള സപ്പോർട്ട് സ്റ്റാഫുകളാണെന്നും വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയുന്നു. ഇവരെ തിരികെ അയക്കുന്നതിന്റെ കാരണം ഇതുവരെ വ്യകതമായിട്ടില്ല. ഐഫോൺ നിർമാണത്തിന് നേതൃത്വം നൽകുന്നതിനും ഇന്ത്യയിലെ…

Read More