കോവിഡിനെ തുടര്‍ന്നുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു; വിമാനങ്ങളില്‍ ഭക്ഷണം വിളമ്പാന്‍ ഡിജിസിഎ അനുമതി

ന്യൂഡെല്‍ഹി: കോവിഡിനെ തുടര്‍ന്ന് രാജ്യത്ത് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ഉണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്യാന്‍ വിമാനക്കമ്പനികള്‍ക്ക് ഡിജിസിഎ അനുമതി നല്‍കി. വിമാനയാത്രികര്‍ക്ക് നല്‍കിയിരുന്ന ഭക്ഷണ പാനീയങ്ങള്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നേരത്തെ ഡിജിസിഎ വിലക്കിയിരുന്നു. ഈ വിലക്കാണ് ഇപ്പോള്‍ ഡിജിസിഎ പിന്‍വലിച്ചത്. ആഭ്യന്തര വിമാന സര്‍വീസുകളില്‍ പായ്ക്ക് ചെയ്ത ഭക്ഷണവും ലഘു പാനീയവും നല്‍കാം എന്നാണ് ഡിജിസിഎ വ്യക്തമാക്കുന്നത്. അന്തരാഷ്ട്ര വിമാനങ്ങളില്‍ ചൂടുള്ള ഭക്ഷണവും നല്‍കാം. കോവിഡ് പ്രോട്ടോക്കോള്‍…

Read More

സംസ്ഥാനത്ത് മഴ സജീവമാകാൻ സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ മഴ സജീവമാകാൻ സാധ്യത. വടക്കൻ കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമായി ഒൻപത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. വടക്കു പടിഞ്ഞാറൻ ബംഗാൾഉൾക്കടലിന് മുകളിൽ ഒഡിഷ തീരത്തിനു സമീപം ന്യൂനമർദം രൂപപ്പെട്ടു. അടുത്ത 48…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു

  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു.മരണസംഖ്യ 37.76 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 66 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയായി. മരണ നിരക്കിലും കാര്യമായ കുറവുണ്ട്.ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ്…

Read More

ഇന്ന് 927 പേർക്ക് കൊവിഡ്, 733 പേർക്ക് സമ്പർക്കത്തിലൂടെ; 689 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 42 പേര്‍ക്കും, തൃശൂര്‍…

Read More

മതേതരത്വത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് ഉമ്മൻ ചാണ്ടി

  എന്നും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട നേതാവായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. എന്നും മതേതരത്വത്തിനും മതമൈത്രിക്ക് വേണ്ടിയും വിഭാഗീയതക്ക് അതീതമായ കൂട്ടായ്മക്ക് വേണ്ടും നേതൃത്വം നൽകിയ നേതാവായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യവും നേതൃത്വവും സമൂഹത്തിന് നന്മ വരുത്തുന്നതിൽ ഒരു വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് നിസംശയം പറയാനാകും. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകൾ പല പ്രശ്‌നങ്ങളുടെയും പരിഹാരത്തിന് സഹായകരമായിട്ടുണ്ട്. ഹൈദരലി തങ്ങളുടെ വേർപാട് ലീഗിന് മാത്രമല്ല, ഐക്യജനാധിപത്യ…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 8774 പേർക്ക് കൂടി കൊവിഡ്; 621 മരണം

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8774 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 621 മരണങ്ങളും ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കേസുകളുടെ എണ്ണം  3,45,72,523 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്  4,68,554 പേരാണ്. നിലവിൽ 1,05,691 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതിയ കൊറോണ വൈറസ് അണുബാധകളുടെ പ്രതിദിന വർധനവ് 51 ദിവസങ്ങളിൽ 20,000 ത്തിൽ താഴെയാണ്.

Read More

നീറ്റ് പരീക്ഷ ആഗസ്ത് 1ന്; ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ഉടന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: ബിരുദ മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി) ആഗസ്ത് ഒന്നിന് നടക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് ഓണ്‍ലൈനായി നടത്തണമെന്ന് ആവശ്യമുണ്ടായിരുന്നെങ്കിലും പതിവുരീതിയില്‍ എഴുത്തുപരീക്ഷയായിത്തന്നെയാവും നടക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ഒരുതവണ മാത്രമായിരിക്കും പരീക്ഷ നടത്തുക. ഇംഗ്ലിഷും ഹിന്ദിയും ഉള്‍പ്പെടെ 11 ഭാഷകളില്‍ പരീക്ഷ എഴുതാമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷ സര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. എംബിബിഎസ്,…

Read More

രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കും, ഇന്ത്യ സഖ്യവുമായി ആലോച്ചിച്ച് തുടർ പ്രക്ഷോഭം: മുസ്ലിം ലീഗ്

രാജ്യവ്യാപക വോട്ടർപട്ടിക പരിഷ്കരണത്തെ എതിർക്കുമെന്ന് മുസ്ലിം ലീഗ്. ഇന്ത്യ സഖ്യം യോഗത്തിൽ ചർച്ച ചെയ്‌ത ശേഷം തുടർ പ്രക്ഷോഭം തീരുമാനിക്കും. ഈ രീതിയിൽ പരിഷ്കാരണം നടത്താൻ അനുവദിക്കില്ലെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ വ്യക്തമാക്കി. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്‌ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇ.ടി…

Read More

വീണ്ടും കത്തിക്കയറി സ്വർണവില; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിനും ആനുപാതികമായി വില കൂടി. 20 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9725 രൂപയായി. ഇന്നലെ ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 77000 കടന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു….

Read More

”സര്‍ക്കാര്‍ അമ്മയ്ക്കൊപ്പം”; അനുപമയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി. വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജാണ് ഇന്നു അനുപമയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചത്. കേസിൽ മന്ത്രി വകുപ്പുതല അന്വേഷണവും നടപടിയും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയേറ്റ് പടിക്കൽ അനുപമയുടെ നിരാഹാര സമരം ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയാണ് മന്ത്രി ഫോണിൽ വിളിച്ചത്. കേസിൽ വകുപ്പുതല അന്വേഷണം നടത്തും. കൃത്യമായ നടപടികളുണ്ടാകുമെന്നും ഉറപ്പുനൽകി. താനും ഒരു അമ്മയാണ്. അനുപമയുടെ വികാരം…

Read More