പീച്ചി സ്റ്റേഷന്‍ മര്‍ദനം; സിഐ രതീഷിനെതിരെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത് ജനുവരിയില്‍; കര്‍ശന നടപടി വേണമെന്ന് റിപ്പോര്‍ട്ടില്‍; ഉടന്‍ നടപടിയെടുത്തേക്കും

പീച്ചി പോലീസ് സ്റ്റേഷന്‍ മര്‍ദ്ദനത്തില്‍ സി ഐ പിഎം രതീഷിനെതിരെ ഉടന്‍ നടപടിക്ക് സാധ്യത. അഡീഷണല്‍ എസ്പി കെഎ ശശിധരന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്മേലാണ് നടപടിയെടുക്കുക. ജനുവരിയിലാണ് രതീഷിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയത്. രതീഷിന് കടവന്ത്ര എസ് എച്ച് ഒ ആയി പ്രമോഷന്‍ ലഭിച്ചതോടെ നോര്‍ത്ത് സോണ്‍ ഐജി സൗത്ത് സോണ്‍ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച ഉണ്ടായതായാണ് കണ്ടെത്തല്‍. കര്‍ശന നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുമുണ്ടായിരുന്നു. പണം വാങ്ങി കേസ് ഒതുക്കി…

Read More

SIR മായി സഹകരിക്കണം, വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾ ഓൺലൈൻ വഴി ഫോം പൂരിപ്പിക്കണം; പിന്തുണയുമായി സീറോ മലബാർ സഭ

എസ്ഐആറുമായി എത്തുന്ന ബിഎൽഒ ഓഫീസർമാരോട് സഹകരിക്കണമെന്ന് സീറോ മലബാർ സഭ. ആശയവിനിമയം നടത്തുന്നതിനും ഫോൺ നമ്പർ വാങ്ങുന്നതിനും മടി കാണിക്കരുത്. സഭയിൽ നിന്ന് ധാരാളം പേർ പ്രവാസികളായി വിവിധ രാജ്യങ്ങളിലുണ്ട്. അങ്ങനെയുള്ളവർ ബന്ധുക്കൾ വഴിയോ ഓൺലൈൻ മുഖേനയോ എസ് ഐ ആർ ഫോം പൂരിപ്പിക്കണം. നാട്ടിലുള്ളവർ ഇത് പ്രവാസികളെ അറിയിക്കണമെന്ന് സീറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ അറിയിച്ചു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സിറോ മലബാർ സഭാ നേതൃത്വം ഇന്നലെ കൂടിക്കാഴ്ച നടത്തി. സീറോ…

Read More

നീലിച്ചിത്ര നിര്‍മാണക്കേസ്: രാജ് കുന്ദ്രക്ക് ജാമ്യം

നിലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും സിനിമാ നിര്‍മാതാവുമായ രാജ് കുന്ദ്രക്ക് ജാമ്യം. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ് കുന്ദ്രയ്‌ക്കെതിരെ 1,400 പേജുള്ള കുറ്റപ്പത്രം അന്വേഷണ സംഘം സമര്‍പ്പിച്ചത്. രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ്പ ഷെട്ടി അടക്കം 43 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കേസിലെ പ്രധാനപ്രതി രാജ് കുന്ദ്രയാണെന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും…

Read More

‘നമ്പർ 1 ആരോഗ്യം ഊതി വീർപ്പിച്ച ബലൂൺ, ആരോഗ്യമന്ത്രി രാജി വെക്കണം’: രാജീവ് ചന്ദ്രശേഖർ

നുണകളാൽ കെട്ടിപ്പെടുത്ത കേരളത്തിലെ ആരോഗ്യ രംഗം തകർന്നു വീഴുകയാണെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അപകടമുണ്ടായപ്പോൾ ഉപയോഗമില്ലാത്ത കെട്ടിടമാണ് തകർന്നതെന്ന് പറഞ്ഞ് തടിതപ്പാനായിരുന്നു സർക്കാരിൻ്റെ ശ്രമം. അങ്ങനെയെങ്കിൽ ഒരാൾ മരണപ്പെട്ടതിൽ സർക്കാർ മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിൽ എത്തുന്ന രോഗികളുടെ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്. അപകട ഭീഷണിയുള്ള കെട്ടിടമാണെങ്കിൽ തന്നെ അവിടെ എത്തുന്ന ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും അങ്ങോട്ടുള്ള പ്രവേശനം തടയാനും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന്…

Read More

മിന്നൽ മുരളിക്ക് രണ്ടാം ഭാഗം വരുന്നു; പ്രഖ്യാപനം ഉടനെന്ന് നിർമാതാവ്

  മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തിലെത്തിയ മിന്നൽ മുരളിക്ക് രണ്ടാം ഭാഗം ഉടനൊരുങ്ങും. നിർമാതാവ് സോഫിയ പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൊവിനോ തോമസ് നായകനായി വന്ന ചിത്രത്തിന്റെ സംവിധായകൻ ബേസിൽ ജോസഫ് ആയിരുന്നു രണ്ടാംഭാഗം ഞങ്ങൾ പ്രഖ്യാപിക്കും. കുറച്ചുകൂടി വലിയ ചിത്രമായിരിക്കും അത്. മിക്കവാറും അടുത്ത മാസം തന്നെ രണ്ടാംഭാഗം പ്രഖ്യാപിക്കും. ബേസിൽ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം കാര്യങ്ങൾ തീരുമാനിക്കും. അടുത്ത ചിത്രം ത്രീഡി ആകാനുള്ള സാധ്യതയുണ്ടെന്നും സോഫിയ പോൾ പറഞ്ഞു

Read More

കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ കൊച്ചുമകൾ ആത്മഹത്യ ചെയ്ത നിലയിൽ

ബം​ഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ കൊച്ചുമകൾ സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബം​ഗളൂരു വസന്ത്നഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാമയ്യ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് സൗന്ദര്യ. രണ്ട് വർഷം മുമ്പായിരുന്നു സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. ഭർത്താവിനൊപ്പം വസന്ത്നഗറിലെ ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇവർക്ക് ആറു മാസം പ്രായമുള്ള കുട്ടിയുണ്ട്. സൗന്ദര്യയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. യെദിയൂരപ്പ അടക്കമുള്ളവർ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ആശുപ്രതിയിലെത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിൽ പൊലീസ്…

Read More

‘പുരോഗതിക്ക് സമാധാനം അനിവാര്യം; അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചു’; പ്രധാനമന്ത്രി

വടക്ക് കിഴക്കൻ മേഖലയ്ക്ക് തിളക്കം നൽകുന്ന രത്നമാണ് മണിപ്പൂരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മണിപ്പൂരിന്റെ മണ്ണ് പ്രതീക്ഷയുടെയും അവസരത്തിന്റെയുമാണ്. അക്രമങ്ങൾ മണിപ്പൂരിന്റെ സൗന്ദര്യത്തിന് മങ്ങൽ ഏൽപ്പിച്ചെന്നും പുരോഗതിക്ക് സമാധാനം അനിവാര്യമെന്നും മോദി പറഞ്ഞു. ഇത്ര ശക്തമായ മഴയിലും ഇവിടെ എത്തിയ ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014 ന് ശേഷം മണിപ്പൂരിലെ കണക്ടിവിറ്റിക്ക് വേണ്ടി പ്രവർത്തിച്ചു. മണിപ്പൂരിലെ റെയിൽ- റോഡ് ബജറ്റ് നിരവധി ഇരട്ടി വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷങ്ങളിൽ ദേശീയപാതയ്ക്കായി 3700 കോടി ചെലവാക്കിയെന്ന് മോദി പറഞ്ഞു….

Read More

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56…

Read More

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എ പി അബ്ദുള്ളക്കുട്ടി ബിജെപിയുടെ സ്ഥാനാർഥി

മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ എൻഡിഎ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രിൽ ആറിന് തന്നെയാണ് മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പും ്മുസ്ലിം ലീഗും എൽഡിഎഫും ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2.60 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2019ൽ പി കെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തിൽ നിന്ന് ജയിച്ചത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് വന്നതോടെ എംപി സ്ഥാനം…

Read More

തിരുവനന്തപുരത്ത് ആറ് പഞ്ചായത്തുകളില്‍ സമ്പൂര്‍ണ അടച്ചിടല്‍: പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനവ്യാപകമായി നടപ്പിലാക്കിയിരുന്ന ലോക് ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് അവസാനിക്കുകയാണ്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതൽ ഉള്ള പ്രദേശങ്ങളിൽ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാദേശികാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിരുവനന്തപുരം ജില്ലയിലെ പുതിയ നിയന്ത്രണങ്ങളെക്കുറിച്ചു കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിനു താഴെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ‘എ’ കാറ്റഗറിയിലും എട്ടു മുതല്‍ 20 വരെ ‘ബി’ കാറ്റഗറിയിലും 20 മുതല്‍ 30…

Read More