Headlines

നടി മാൽവി മൽഹോത്രയെ കുത്തി പരുക്കേൽപ്പിച്ചു; യുവാവ് ഒളിവിൽ

സിനിമാ സീരിയൽ നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പരുക്കേറ്റ നടിയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു യോഗേഷ് കുമാർ മഹിബാൽ എന്നയാളാണ് നടിയെ ആക്രമിച്ചത്. വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം. ഇയാൾ ഒളിവിലാണ്. യോഗേഷിനായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. നടിയും യോഗേഷും സുഹൃത്തുക്കളായിരുന്നു. അടുത്തിടെ ഇയാൾ മാൽവിയോട് വിവാഹാഭ്യർഥന നടത്തി. ഇത് നിരസിച്ചതിന് പിന്നാലെ സൗഹൃദവും നടി അവസാനിപപ്ിച്ചിരുന്നു  

Read More

കോട്ടയം കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം കടുത്തുരുത്തിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കീഴൂർ സ്വദേശി ദീപയാണ്(35)മരിച്ചത്. മാവടി സ്വദേശി പ്രസാദിന്റെ ഭാര്യയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  

Read More

‘തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ആ പാഠം പഠിക്കാന്‍ കഴിഞ്ഞു’; ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്

ട്രെഡ്മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. മുഖത്താണ് പരുക്കേറ്റത്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ് വീഴാന്‍ കാരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞുവെന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ട്രെഡ്മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചാല്‍ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം എന്നും പോസ്റ്റില്‍ പറയുന്നു.

Read More

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 15ാം തീയതി വരെ മഴ ശക്തമായി തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ജൂലൈ…

Read More

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു; ജോലി സമ്മർദം കാരണമെന്ന് കുടുംബം

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞുവീണു. എസ്ഐആർ ക്യാമ്പിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ അഞ്ചരക്കണ്ടി കുറ്റിക്കര സ്വദേശി വലിയവീട്ടിൽ രാമചന്ദ്രൻ (53) ആണ് കുഴഞ്ഞു വീണത്. ജോലിസമ്മർദമാണ് കുഴഞ്ഞ് വീണതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. രാമചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഡിഡിഇ ഓഫീസിലെ ക്ലർക്കാണ് രാമചന്ദ്രൻ. ബൂത്ത് ലെവൽ ഓഫീസർമാർ കഠിനമായ ജോലി സമ്മർദ്ദമാണ് അനുഭവിക്കുന്നതെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് സംഭവം. എന്നാൽ എസ്ഐആര്‍ സമയക്രമം മാറ്റില്ലെന്നും ഡിസംബര്‍ 9 ന് തന്നെ കരട് പട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍…

Read More

രാഷ്ട്രയീത്തിലേക്കില്ലെന്ന് പ്രഖ്യാപിച്ച് രജനികാന്ത്; രജനി മക്കൾ മൻട്രം പിരിച്ചുവിട്ടു

  രാഷ്ട്രീയത്തിലേക്കില്ലെന്ന പ്രഖ്യാപനവുമായി രജനികാന്ത്. രാഷ്ട്രീയ പ്രവേശനത്തിനായി രൂപീകരിച്ച രജനി മക്കൾ മൻട്രം പിരിച്ചുവിടുകയും ചെയ്തു. സംഘടന പഴയതുപോലെ രജനി രസികർ മൻട്രമായി പ്രവർത്തിക്കും. ഭാവിയിൽ രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹമില്ല. ഒരുകാലത്ത് ഇങ്ങനെ ചിന്തിച്ചിരുന്നു. എന്നാൽ സമയം അത്തരമൊന്നിന് സാധ്യമല്ലാത്ത തരത്തിലാണ്. അതിനാൽ ജനങ്ങളുടെ പ്രയോജനത്തിനായി രജനി മക്കൾ മൻട്രം ഒരു ഫാൻ ചാരിറ്റി ഫോറമായി പ്രവർത്തിക്കും എന്ന് രജനി പ്രസ്താവനയിലൂടെ അറിയിച്ചു 2017ലാണ് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം രജനികാന്ത് പ്രഖ്യാപിച്ചത്. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളും കൊവിഡ്…

Read More

സ്വകാര്യ ബസ് സർവീസുകൾ ഇന്ന് ആരംഭിക്കും; ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾ നിരത്തിൽ

  സംസ്ഥാനത്ത് അൺലോക്കിന്റെ ഭാഗമായി ഇന്ന് മുതൽ കൂടുതൽ ഇളവുകൾ. സ്വകാര്യ ബസുകൾക്ക് കൊവിഡ് മാനദമണ്ഡം പാലിച്ച് സർവീസ് നടത്താം. ഒറ്റ, ഇരട്ട, നമ്പർ പ്രകാരമാണ് സർവീസുകൾ. ഇന്ന് ഒറ്റ അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്താം. ശനിയും ഞായറും സർവീസ് അനുവദിക്കില്ല. തിങ്കളാഴ്ച ഇരട്ട അക്ക നമ്പർ ബസുകൾക്ക് സർവീസ് നടത്താം. ഒന്നിടവിട്ട ദിവസങ്ങളിൽ നിബന്ധനകൾ പാലിച്ച് സർവീസ് നടത്താൻ തയ്യാറാണെന്ന് സ്വകാര്യ ബസുടമകളും അറിയിച്ചിട്ടുണ്ട് രോഗവ്യാപനം കുറഞ്ഞ മേഖലകളിൽ കെഎസ്ആർടിസി ബസുകൾ ഇന്നലെ തന്നെ…

Read More

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച: AICC നിരീക്ഷകരെ നിലപാട് അറിയിച്ച് മുസ്ലീംലീഗ്

  മുഖ്യമന്ത്രി ചർച്ചകളിൽ എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ച് മുസ്ലീംലീഗ്. ഘടകകക്ഷികളുടെ നിലപാട് ചർച്ച ചെയ്ത ശേഷം ഹൈക്കമാൻഡ് തീരുമാനം അറിയിക്കുമെന്നും മുസ്ലീംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കൂടുതൽ തുറന്നു പറയാൻ ഈ സാഹചര്യത്തിൽ കഴിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ കക്ഷിയോഗം പൂർത്തിയായി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന മൂന്ന് നേതാക്കളും ഒരുപോലെ മുൻതൂക്കം അവകാശപ്പെടുന്നുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷിയിൽ എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് കെസി വേണുഗോപാലും വിഡി സതീശനും…

Read More

ഹൈക്കോടതികളുടെ അനുമതിയില്ലാതെ ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതി

  ഹൈക്കോടതികളുടെ അനുമതിയില്ലാതെ എംപിമാർക്കും എംഎൽഎമാർക്കും എതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കരുതെന്ന് സുപ്രീം കോടതിയുടെ നിർദേശം. നിയമസഭാ കയ്യാങ്കളി കേസിലെ വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ജനപ്രതിനിധികൾ ഉൾപ്പെട്ട ക്രിമിനൽ കേസുകളിൽ വാദം കേൾക്കുന്ന ജഡ്ജിമാരെ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ മാറ്റരുതെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇത്തരം കേസുകളുടെ വിചാരണ വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ അമികസ്‌ക്യൂറി  വിജയ് ഹൻസാരിയയുടെ ശുപാർശ അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ് കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര സർക്കാരുകൾ ക്രിമിനൽ നടപടി ചട്ടം 321…

Read More

പൊന്നിന്‍ ചിങ്ങം; സ്വര്‍ണവില വീണ്ടും കുറഞ്ഞു; 12 ദിവസം കൊണ്ട് പവന് കുറഞ്ഞത് 2000 രൂപയിലേറെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 440 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 73,440 രൂപയായി. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,180 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. റെക്കോഡുയരത്തില്‍ നിന്ന് 12 ദിവസം കൊണ്ട് പൊന്നിന് 2,320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഇത് സ്വര്‍ണം വാങ്ങാന്‍ പറ്റിയ സമയമെന്നാണ് വിലയിരുത്തപ്പെടുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ശനിയാഴ്ച…

Read More