ഡോ. അരുണ്‍കുമാര്‍ ഇനി 24ല്‍ ഇല്ല; ധര്‍മ്മടത്തിന് പിന്നാലെ ചാനല്‍മുഖവും പുറത്തേക്ക്

ട്വന്റി ഫോര്‍ ന്യൂസിലെ പ്രധാന അവതരാകന്‍ അരുണ്‍കുമാര്‍ ചാനലില്‍ നിന്നും ഇറങ്ങി. കേരള യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ അവധിയെടുത്തായിരുന്നു അരുണ്‍കുമാര്‍ ട്വന്റിഫോറിന്റെ അവതാരകനായെത്തിയത്. വ്യത്യസ്ഥ ശൈലിയിലൂടെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന അരുണ്‍കുമാറിന് ആരാധകരേറെയായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ അവധി അവസാനിച്ചതോടെ ചാനല്‍ വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഒരു വര്‍ഷമായിരുനന അവധി നീട്ടിക്കിടടാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല. നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക്…

Read More

കൂ​നൂ​ർ ഹെ​ലി​കോ​പ്ട​ർ അ​പ​ക​ടകാരണം കാ​ലാ​വ​സ്ഥ​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ മാ​റ്റം; അ​ട്ടി​മ​റി​യോ യ​ന്ത്ര​ത്ത​ക​രാ​റോ അല്ലെന്ന് വ്യോ​മ​സേ​ന

ന്യൂഡൽഹി: ത​മി​ഴ്നാ​ട്ടി​ൽ ഊ​ട്ടി​ക്കു സ​മീ​പം കൂനൂരിലുണ്ടായ ഹെ​ലി​കോ​പ്ട​ർ അ​പ​ക​ടം അ​ട്ടി​മ​റി​യോ യ​ന്ത്ര​ത്ത​ക​രാ​റോ അ​ല്ലെ​ന്നും കാ​ലാ​വ​സ്ഥ​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ മാ​റ്റ​മാ​ണ് അ​പ​ക​ട​കാ​ര​ണമെന്നുെം  വ്യോ​മ​സേ​ന. സം​ഭ​വ​ത്തി​ൽ അ​ശ്ര​ദ്ധ​യി​ല്ലെ​ന്നും വ്യക്തമാക്കുന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് വ്യോ​മ​സേ​ന പു​റ​ത്തു​വി​ട്ടു. ഡി​സം​ബ​ർ എ​ട്ടി​ന് നടന്ന അപകടത്തിൽ സം​യു​ക്ത സൈ​നി​ക മേ​ധാ​വി ജ​ന​റ​ൽ ബി​പി​ൻ റാ​വ​ത്തും പ​ത്നി​യും ഉ​ൾ​പ്പെ​ടെ 14 പേ​രാണ് മരിച്ചത്.  എ​യ​ർ​മാ​ർ​ഷ​ൽ മാ​ന​വേ​ന്ദ്ര സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​യു​ക്ത സേ​നാ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ആ​ർ​മി​യി​ലും നേ​വി​യി​ലും​നി​ന്നു​ള്ള ബ്രി​ഗേ​ഡി​യ​ർ റാ​ങ്കി​ലു​ള്ള ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​കൂ​ടി​യാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി…

Read More

കാത്തിരിപ്പിന് വിരാമം; ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഇന്ത്യയിലെത്തി

ഇന്ത്യന്‍ കരസേനക്കുള്ള ആദ്യ ബാച്ച് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഹിന്‍ഡണ്‍ വ്യോമതാവളത്തില്‍ എത്തി. മൂന്ന് അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ ആണ് അമേരിക്കയില്‍ നിന്നും എത്തിയത്.അസംബ്ലിംഗ്, ഇന്‍ഡക്ഷന്‍ തുടങ്ങിയ മറ്റ് നടപടിക്രമങ്ങള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് പൂര്‍ത്തിയാക്കുമെന്ന് സൈന്യം അറിയിച്ചു. ജോധ്പൂരില്‍ ആകും ഈ ഹെലിക്കോപ്റ്ററുകള്‍ വിന്യസിക്കുക. ലോകത്തിലെ ഏറ്റവും നൂതനമായ ആക്രമണ ഹെലികോപ്റ്ററുകളില്‍ ഒന്നാണ് എഎച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍. യുഎസ് കമ്പനിയായ ബോയിംഗ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിക്കുന്ന അപ്പാച്ചെ നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യുകെ, ഇസ്രായേല്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ…

Read More

വയനാട്ടിൽ പാസ്റ്റർ‌ക്ക് നേരെ ബജ്റംഗ്ദൾ പ്രവർത്തകരുടെ കൊലവിളി; കേസെടുത്ത് ബത്തേരി പൊലീസ്

വയനാട്ടിൽ നടന്ന ബജ്റംഗ്ദൾ കൊലവിളിയിൽ കേസെടുത്ത് പൊലീസ്. ഹിന്ദു വീടുകളിൽ കയറിയാൽ കാൽ വെട്ടുമെന്ന് പാസ്റ്റർക്ക് നേരെ ഭീഷണി മുഴക്കിയതിനാണ് ബത്തേരി പൊലീസ് കേസെടുത്തിരിക്കുന്നത്.ഭീഷണി, തടഞ്ഞു വെക്കൽ, കലാപശ്രമം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. പാസ്റ്ററുടെ വാഹനം തടഞ്ഞ് ബത്തേരി ടൗണിൽ വെച്ച് ബജ്റംഗ്ദൾ പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വെക്കേഷൻ ക്ലാസിലേക്ക് കുട്ടികളെ ക്ഷണിക്കാൻ ചെറുകാട് ആദിവാസി ഉന്നതിയിലേക്ക് എത്തിയ പാസ്റ്ററെയാണ് ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്…

Read More

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം; ദേശീയ പണിമുടക്ക് ആരംഭിച്ചു

കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് രാത്രി 12 മുതൽ ആരംഭിച്ചു. ഇന്ന് അർധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. പണിമുടക്ക് കേരളത്തിൽ സമ്പൂർണ്ണമായിരിക്കുമെന്നും സ്വകാര്യ വാഹനങ്ങൾ ബലമായി തടയുകയില്ലെന്നും ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരൻ. പാൽ, പത്രം, ആംബുലൻസ് തുടങ്ങിയ അവശ്യസേവനങ്ങളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തമ്പാനൂരിൽ കടകംമ്പോളങ്ങൾ അടച്ചും കെഎസ്ആർടിസി സർവീസുകളിൽ നിന്ന് ജീവനക്കാർ വിട്ടു നിന്നുമാണ് പണിമുടക്ക് ആരംഭിച്ചത്. എം ജി, കേരള, കാലിക്കറ്റ്…

Read More

ശക്തിപ്രാപിച്ച് ന്യൂനമർദം; പത്ത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

  ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചു. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Read More

‘യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകും; മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും’; രമേശ് ചെന്നിത്തല

യുഡിഎഫിന് കേരള ജനത ചരിത്ര വിജയം നൽകുമെന്ന് രമേശ് ചെന്നിത്തല. ഭരണമാറ്റത്തിന് ജനം അത്യാവേശത്തോടെ വോട്ട് ചെയ്തു. എത്ര സീറ്റ് ലഭിക്കുമെന്നതിന്റെ കണക്കുകൾ പരിശോധിക്കുന്നു. നൂറിൽ അധികം സീറ്റ് ആണ് ലക്ഷ്യം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. അർഹത ഉണ്ടെന്നാണ് പറഞ്ഞതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും നന്ദി. എതിരാളികളെ തേജോവധം ചെയ്യാതെ അന്തസ്സായി പ്രചരണം നടത്തി. യുഡിഎഫ് ഒരു മനസോടെ പ്രവർത്തിച്ചു. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും…

Read More

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കർമ പദ്ധതി; സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം

സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വീട്ടിലും സ്കൂളിലും കുട്ടികൾ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകിയത്. കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കണ്ടെത്താനും തടയാനുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ നൽകും. ഹെൽപ്പ് ബോക്സ് ഇതിനായി സ്കൂളുകളിൽ സ്ഥാപിക്കും. പ്രധാന അധ്യാപികയുടെ നിയന്ത്രണത്തിലാകും സ്കൂളുകളിൽ ഹെൽപ് ബോക്സ് സ്ഥാപിക്കുകയെന്ന് മന്ത്രി പറഞ്ഞു. എല്ലാ ആഴ്ചയും ഇത് പരിശോധിക്കും….

Read More

വെഞ്ഞാറുമ്മൂട് ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന രണ്ട് കോൺഗ്രസുകാർ കൂടി പിടിയിൽ

തിരുവനന്തപുരം വെഞ്ഞാറുമ്മൂട് ഇരട്ട കൊലപാതക കേസിൽ ഒളിവിലായിരുന്ന രണ്ട് പേർ കൂടി പിടിയിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അൻസാർ, ഉണ്ണി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഭൂരിഭാഗം പ്രതികളും കസ്റ്റഡിയിലായി എട്ട് പേരാണ് പോലീസിന്റെ പിടിയിലായത്. നാല് പേരുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പിടിയിലായവരെല്ലാം തന്നെ കോൺഗ്രസ് പ്രവർത്തകരാണ്. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. അൻസാർ, സജീവ്, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിക്കൊന്നത്.

Read More

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം: മൂന്ന് ഉന്നത നേതാക്കളുടെ ബിനാമിയാണ് താനെന്ന് രാജേഷ് പറഞ്ഞതായി പരാതിക്കാരന്‍

സിപിഐഎം നേതൃത്വത്തെ പിടിച്ചുലച്ച് കത്ത് ചോര്‍ച്ചാ വിവാദം. ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് നല്‍കിയ പരാതിയില്‍ ഉന്നത സിപിഐഎം നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെട്ടതാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ഡോ. ടി എം തോമസ് ഐസക്, എം ബി രാജേഷ്, പി ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് പരാതിക്കത്തിലുള്ളത്. തോമസ് ഐസക്കിന്റേയും മന്ത്രി എം ബി രാജേഷിന്റേയും പി ശ്രീരാമകൃഷ്ണന്റേയും ബിനാമിയാണ് താനെന്ന് ബ്രിട്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ അവകാശപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2023ല്‍ ഷര്‍ഷാദ് പൊലീസിന് സമര്‍പ്പിച്ച പരാതിയിലാണ് മന്ത്രിമാരുടെ…

Read More