Headlines

തൃശ്ശൂരിൽ കാഴ്ചശക്തിയില്ലാത്ത അച്ഛനെ മകൻ വെട്ടിക്കൊന്നു

  തൃശ്ശൂർ ദേശമംഗലത്ത് മകൻ കാഴ്ചശക്തിയില്ലാത്ത അച്ഛനെ വെട്ടിക്കൊന്നു. ദേശമംഗലം തലശേരി സ്വദേശി ശൗര്യംപറമ്പിൽ മുഹമ്മദാണ് വെട്ടേറ്റ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പോലീസിന്റെ നിഗമനം. 77 വയസ്സുള്ള മുഹമ്മദും മകൻ ജമാലും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ജമാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

റെയില്‍വേ പരീക്ഷക്കെതിരെ ബിഹാറില്‍ കനത്ത പ്രതിഷേധം; ട്രെയിനിന് തീവെച്ചു

  പാറ്റ്‌ന: റെയില്‍വേ പരീക്ഷക്കെതിരെ ബിഹാറില്‍ വിദ്യാര്‍ഥികളുടെ കനത്ത പ്രതിഷേധം. അക്രമസാക്തരായ പ്രതിഷേധക്കാര്‍ ട്രെയിനിന് തീവെച്ചു. ശക്തമായ കല്ലേറുമുണ്ടായി. റിപ്പബ്ലിക് ദിനത്തിലാണ് സംഭവവികാസമെന്നത് നാണക്കേടായി. ഗയയിലാണ് ട്രെയിനിന് തീവെച്ചത്. ശക്തമായ പോലീസ് സാന്നിധ്യമുണ്ടായിരുന്നെങ്കിലും പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ റെയില്‍വേ ട്രാക്കില്‍ കടന്ന് വസ്തുവകകള്‍ നശിപ്പിച്ചു. സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. നിരവധി ട്രെയിനുകള്‍ ആക്രമിച്ചിട്ടുണ്ട്. ഇത് ട്രെയിന്‍ സര്‍വീസിനെ സാരമായി ബാധിച്ചു. ആര്‍ ആര്‍ ബിയുടെ എന്‍ ടി പി സി- 21 പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. രണ്ടാം…

Read More

ഐഎസ്എല്ലില്‍ ഇന്ന് ബ്ലാസ്‌റ്റേഴ്‌സ്-ഈസ്റ്റ് ബംഗാള്‍ പോര്

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. കഴിഞ്ഞ മല്‍സരത്തില്‍ ജംഷഡ്പൂര്‍ എഫ് സിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കേരളം ഇന്നിറങ്ങുന്നത്. ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ 1-1 സമനിലയില്‍ പിടിച്ചിരുന്നു. അടുത്തിടെ ബ്ലാസ്റ്റേഴ്‌സ സൈന്‍ ചെയ്ത യുവാന്‍ഡെ ഇന്ന് ടീമിനായി ഇറങ്ങിയേക്കും. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ വലിയ മാറ്റങ്ങള്‍ ഇല്ലാതെയാണ് കേരളം ഇന്നിറങ്ങുക. ലീഗില്‍ രണ്ട് ജയവും മൂന്ന് സമനിലയുമായി കേരളം 10ാം സ്ഥാനത്താണ്. എസ് സി ഈസ്റ്റ് ബംഗാള്‍…

Read More

കൊച്ചിയിലും രക്ഷയില്ല; വായു മലിനീകരണം രൂക്ഷം, ജാഗ്രത പാലിക്കണം

കൊച്ചിയിലും വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക ഇന്ന് രാവിലെ 160 രേഖപ്പെടുത്തി. ജാഗ്രത വേണമെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.എയർ ക്വാളിറ്റി മിഷൻ പോലും കൊച്ചിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരുന്നതാണ് പുതിയ പ്രതിഭാസത്തിന് കാരണമായി വിദഗ്‌ദ്ധർ ചൂണ്ടികാണിക്കുന്നത്. ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണം കൂടിച്ചേർണത്തോടെ നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്. കൊച്ചിയിലെ വ്യവസായ മേഖലകളിൽ…

Read More

വി എസിനെതിരായ മാനനഷ്ടക്കേസ്; ഉമ്മൻ ചാണ്ടിക്ക് 10 ലക്ഷം രൂപ നൽകാൻ വിധി

  സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്ന വി എസ് അച്യുതാനന്ദന്റെ പരാമർശത്തിനെതിരായ ഹർജിയിൽ ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി വിധി. ഉമ്മൻ ചാണ്ടിക്ക് വി എസ് 10,10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ സബ് കോടതി ഉത്തരവിട്ടു 2013 ആഗസ്റ്റിൽ ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വി എസിന്റെ അഴിമതി ആരോപണം. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഒരു കമ്പനിയുണ്ടാക്കി അഴിമതി നടത്തിയെന്നാണ് വി എസ് ആരോപിച്ചത്. ഇതിനെതിരെ ഉമ്മൻ ചാണ്ടി…

Read More

ശബരിമല സ്വർണ്ണക്കൊള്ള കേസ്; എ.പത്മകുമാറിന് ഇന്ന് അതിനിർണായകം

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിന് ഇന്ന് അതിനിർണായകം. പത്മകുമാർ ഇന്ന് ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് എസ് ഐ ടി നീക്കം. തെളിവ് ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കും. നിലവിൽ പത്തനംതിട്ടയിലെ വീട്ടിലുള്ള പത്മകുമാർ എസ്ഐടിയുടെ നിരീക്ഷണത്തിലാണ്. വാസുവിന്റെയും മറ്റു പ്രതികളുടെയും മൊഴികൾ ആണ് പത്മകുമാറിന് കുരുക്ക് ആയത്. കേസിൽ എട്ടാം പ്രതിയാണ് 2019 ലേ ദേവസ്വം ബോർഡ്. ശബരിമലയിലെ സ്വർണ്ണംപൂശിയ കട്ടിള പാളി ചെമ്പെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡ് അംഗങ്ങളുടെ…

Read More

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി

സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. പൂന്തുറ മാണിക്യവിളാകം സ്വദേശി സെയ്ഫുദീനാണ് മരിച്ചത്. 63 വയസായിരുന്നു. മെഡിക്കല്‍ ഷോപ്പ് ഉടമയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. പ്രമേഹവും വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. രാവിലെയായിരുന്നു ഇദ്ദേഹം മരിച്ചത്. ഇതേ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധയില്‍ കൊവിഡ് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും സ്രവം പരിശോധനയ്ക്ക് അയച്ചു. ഇവിടെയും ഫലം പോസിറ്റീവായതോടെയാണ് കൊവിഡ്…

Read More

സംസ്ഥാനത്ത് SSLC പ്ലസ്ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; 2026 മാർച്ച് 5 ന് തുടങ്ങി 30 വരെ

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. 2026 മാർച്ച് 5 ന് തുടങ്ങി മാർച്ച് 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. മെയ് 8നായിരിക്കും എസ്എസ്എൽസി ഫലപ്രഖ്യാപനം. മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കുമെന്നും…

Read More

കോഴിക്കോട് ലോറിയിൽ കൊണ്ടുപോയ 120 കിലോ കഞ്ചാവ് പിടികൂടി

കോഴിക്കോട് ലോറിയിൽ കൊണ്ടുവന്ന 120 കിലോ കഞ്ചാവ് പിടികൂടി. രാമനാട്ടുകരക്ക് സമീപം ദേശീയപാതയിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. കെട്ടുകളാക്കി ലോറിയിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു.

Read More