രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല; വി സിയുടെ ഭാഷ കണ്ട് ഞെട്ടിയെന്ന് ഗവർണർ

  ഡി ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടി. ലജ്ജാകരമായ ഭാഷയാണ് വി സി ഉപയോഗിച്ചത്. രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെന്നും ഗവർണർ പരിഹസിച്ചു ചാൻസലർ ആവശ്യപ്പെട്ടിട്ടും സിൻഡിക്കേറ്റ് യോഗം വിളിച്ചില്ല. ചാൻസലറെ ധിക്കരിച്ചു. പുറത്ത് മുഖം കാണിക്കാൻ ലജ്ജ തോന്നുകയാണ്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകി ആദരിക്കാൻ ആവശ്യപ്പെട്ടപ്പോൾ…

Read More

മഴക്കാലത്ത് വല്ലാത്ത ക്ഷീണം? ഒന്ന് റീചാര്‍ജ് ചെയ്യാന്‍ ഈ ടിപ്‌സ് പരീക്ഷിക്കൂ

സാധാരണ സമയത്തേക്കാള്‍ കൂടുതലായി മഴക്കാലത്ത് ക്ഷീണവും തളര്‍ച്ചയും ശരീരവേദനയുമൊക്കെ ഉണ്ടാകുന്നതായി തോന്നുന്നുണ്ടോ? സാധാരണ ചെയ്യുന്ന കാര്യങ്ങളൊക്കെ ചെയ്യാന്‍ ഊര്‍ജമില്ലാത്തതായി തോന്നുന്നുണ്ടോ? ഇത് മടികൊണ്ട് മാത്രമാകില്ല. സൂര്യപ്രകാശം കുറയുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നതും പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുന്നതുമെല്ലാം ഈ ക്ഷീണത്തിന് കാരണമാകുന്നുണ്ട്. മഴക്കാലത്തെ ക്ഷീണം വിട്ട് ഒന്ന് റീചാര്‍ജാകാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം. വിറ്റമിന്‍ ഡി സൂര്യപ്രകാശത്തിന്റെ കുറവുകൊണ്ട് നിങ്ങളുടെ വിറ്റമിന്‍ ഡി അളവുകള്‍ കുറയുന്നത് നിങ്ങളുടെ ആരോഗ്യത്തേയും മൂഡിനേയും വല്ലാതെ ബാധിച്ചേക്കാം. വിറ്റമിന്‍ ഡി ടെസ്റ്റ് ചെയ്ത്…

Read More

ഒറ്റപ്പാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

പാലക്കാട്: മാന്നനൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ ഗൗതം കൃഷ്ണ (23)യുടെ മൃതദേഹമാണ് പമ്പ് ഹൗസ് സമീപത്ത് നിന്നും കണ്ടെത്തിയത്. ഭാരത പുഴയില്‍ മാന്നന്നൂര്‍ ഉരുക്ക് തടയണ ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു. തൃശൂര്‍ ചേലക്കര പാറയില്‍ വീട്ടില്‍ മാത്യു ഏബ്രഹാമിന്റെ (23) മൃതദേഹമാണ് നേരത്തെ കിട്ടിയത്.ഗൗതം…

Read More

മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു; എട്ട് പേർക്ക് പരുക്ക്

മഹാരാഷ്ട്രയിലെ സത്താറയിൽ ട്രാവലർ നദിയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ മരിച്ചു. മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. എട്ട് പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ച് മമിയോടെയാണ് സത്താറക്കും സാംഗ്ലിക്കും ഇടയിലുള്ള നദിയിലേക്ക് വാൻ മറിഞ്ഞത്. നവി മുംബൈയിലെ വാഷി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഉർമുടി പാലത്തിൽ നിന്നും 50 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.

Read More

ആര്യന്‍ നാല് വര്‍ഷമായി ലഹരി ഉപയോഗിക്കുന്നുവെന്ന് എന്‍സിബി; ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞു

ആഡംബര കപ്പലിലെ ലഹരി പാർട്ടിക്ക് പിന്നാലെ മുംബൈയിലും ബാന്ദ്രയിലും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ വ്യാപക പരിശോധന. ലഹരിപ്പാർട്ടിക്കായി മയക്കുമരുന്ന് എത്തിച്ച് നൽകിയ ആളെ എൻസിബി അറസ്റ്റ് ചെയ്തു. കേസിലെ പ്രതി ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോർഡീലിയ കപ്പലിൽ ലഹരി പാർട്ടിക്കിടയിൽ അറസ്റ്റിലായ ആര്യൻ ഖാൻ നാല് വർഷമായി ലഹരിവസ്തുക്കൾ ഉപയോഗിക്കാറുണ്ടെന്നാണ് നാർക്കോട്ടിക് കണ്‍ട്രോൾ ബ്യൂറോയുടെ കണ്ടെത്തല്‍. ചോദ്യംചെയ്യലിനിടെ ആര്യന്‍ പൊട്ടിക്കരഞ്ഞെന്ന് എന്‍സിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യടുഡെ റിപ്പോര്‍ട്ട് ചെയ്തു. ആഡംബര കപ്പലിലെ…

Read More

സുല്‍ത്താന്‍ ബത്തേരി പാല്‍ വിതരണ സംഘം ലിറ്ററിന് ഒരു രൂപ അധിക വില നല്‍കും

സുല്‍ത്താന്‍ ബത്തേരി പാല്‍ വിതരണ സഹകരണസംഘത്തില്‍ 2019 ഏപ്രില്‍ 1 മുതല്‍ ഡിസംബര്‍ 31വരെ പാല്‍ അളന്ന കര്‍ഷകര്‍ക്ക് ലിറ്ററിന് ഒരു രൂപ നിരക്കില്‍ അധിക വില നല്‍കുമെന്ന് സംഘം ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാളെമുതല്‍ സംഘത്തിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിന്നും പ്രോത്സാഹന വില വിതരണം ചെയ്യുമെന്നും ഇത്തരത്തില്‍ 8127243 രൂപയാണ് സംഘത്തില്‍ വിതരണം ചെയ്യുക.      

Read More

‘കേരളത്തിൽ പലയിടത്തും SDPI പിന്തുണ എൽഡിഎഫിന്; മതേതര വോട്ടുകൾ യുഡിഎഫിന് ലഭിക്കും’; സാദിഖലി ശിഹാബ് തങ്ങൾ

എൽഡിഎഫ്-എസ്ഡിപിഐ കൂട്ടുകെട്ടിൽ പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നേമത്ത് മാത്രമല്ല കേരളത്തിൽ പലയിടത്തും എസ്ഡിപിഐ പിന്തുണ എൽഡിഎഫിനാണ്. വേങ്ങരയിൽ മുൻ എസ്‌ഡിപിഐക്കാരൻ ആണ് മത്സരിക്കുന്നത്. മതേതര ജനാധിപത്യ വോട്ടുകൾ യുഡിഎഫിന് ലഭിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങൾ.കേരളത്തിൽ യുഡിഎഫിന് വലിയ വിജയം ഉണ്ടാകും. മലപ്പുറത്ത് 16 മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. വളരെ ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ കാണുന്നത്. താനൂരിൽ വളരെ എളുപ്പമായിരിക്കും വിജയം. ഇനി എല്ലാം കലങ്ങളിലും യുഡിഎഫ് ആയിരിക്കും ജയിക്കുകയെന്ന്…

Read More

വെൺമണി ഇരട്ടക്കൊലപാതകം: ഒന്നാം പ്രതിക്ക് വധശിക്ഷ, രണ്ടാം പ്രതിക്ക് ജീവപര്യന്തം

  വെൺമണി ഇരട്ടക്കൊലപാതക കേസിൽ പ്രതികളായ ബംഗ്ലാദേശ് സ്വദേശികൾക്ക് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ലബിലു ഹസന്(39) വധശിക്ഷയും രണ്ടാം പ്രതി ജുവലിന്(24) ജീവപര്യന്തം ശിക്ഷയുമാണ് മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധിച്ചത്. പ്രതികൾ രണ്ട് പേരും നാല് ലക്ഷം രൂപ വീതം പിഴയടക്കുകയും വേണം. ആലപ്പുഴ വെൺമണി കോടുകുളഞ്ഞി കരോട് ആഞ്ഞിലിമൂട്ടിൽ എ പി ചെറിയാൻ എന്ന കുഞ്ഞുമോൻ(76), ഭാര്യ ഏലിക്കുട്ടി(68) എന്നിവരാണ് കൊല്ലപ്പെട്ടത്. 2019 നവംബർ 11നായിരുന്നു കൊലപാതകം. താമസിക്കാൻ ഇടം തേടിയെന്ന…

Read More

കേരള അതിർത്തിയിലെ പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു

ഗൂഡല്ലൂർ: പാട്ടവയൽ ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചു ഇയാളെ ഊട്ടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .രണ്ട് ദിവസം മുമ്പാണ് ഇദ്ദേഹം കുന്നൂരിലെ വീട്ടിൽ പോയി വന്നത് ‘ തുടർച്ചയായി പനി കൂടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊ വിസ് സ്ഥിതീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന മറ്റ് ആരോഗ്യ പ്രവർത്തകരെയും ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന പോലീസുകാരെയും നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട് ചെക്ക് പോസ്റ്റും പരിസര പ്രദേശവും പഞ്ചായത്ത് അണുവിമുക്തമാക്കി

Read More

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 280 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. പവന് 280 രൂപ കൂടി 33,960ല്‍ എത്തി. ഗ്രാം വില 4245 രൂപ.ഇന്നലെയുണ്ടായ വന്‍ ഇടിവിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന. ഇന്നലെ പവന് 760 രൂപയാണ് ഇന്നലെ കുറഞ്ഞത്. സമീപകാലത്ത് സ്വര്‍ണ വില 34,000ല് താഴെ എത്തുന്നത് ആദ്യമാണ്. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളില്‍ സ്വര്‍ണവില തഴ്ന്നിരുന്നു. പിന്നീട് കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞദിവസമാണ് ആറുമാസത്തിനിടെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയത്.

Read More