Headlines

സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് ​​​​​​​

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം…

Read More

നെല്ലിയാമ്പതി വെള്ളച്ചാട്ടത്തിൽ ഒരാളെ കാണാതായി

നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് ഒരാളെ കാണാതായി. കുണ്ടറ ചോല വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. എറണാകുളം പുത്തൻകുരിശ് സ്വദേശി ജയരാജ് എന്ന ജയ്‌മോനാണ് അപകടത്തിൽപ്പെട്ടത്. ശക്തമായ ഒഴുക്കിൽപ്പെട്ട് ഏറെ ദൂരയെത്തിയ ഇദ്ദേഹത്തെ ഫയർഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ശനിയാഴ്ച രണ്ട് മണിയോടെയാണ് അപകടം. നെല്ലിയാമ്പതി പോയി തിരിച്ചുവരുന്നതിനിടെയാണ് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ജയ്‌മോൻ വണ്ടിയിൽ നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയിൽ കയറുന്നതിനിടെ വഴുതി താഴേക്ക് വീഴുകയുമായിരുന്നു. പോലീസ് സംഘവും ഫയർഫോഴ്‌സ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൊല്ലങ്കോട് നിന്നെത്തിയ ഫയർഫോഴ്‌സ് സംഘം ഇയാളെ…

Read More

ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി; തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു

റഷ്യയുടെ കാംചാക്ക തീരത്തെ വൻ ഭൂചലനത്തിന് പിന്നാലെ ജപ്പാൻ, റഷ്യ തീരങ്ങളിൽ സുനാമി. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമേരിക്കൻ തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജപ്പാനിൽ രണ്ടിടങ്ങളിലായി തീരത്ത് വലിയ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. ഫുക്കുഷിമ ആണവ നിലയവും ഒഴിപ്പിച്ചു. ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായി നിലച്ചിരിക്കുന്നുവെന്നാണ് വിവരം. റഷ്യയിൽ വലിയ കെട്ടിടങ്ങൾ തകർന്നു വീഴുന്നതിൻറെ ദൃശ്യങ്ങൾ പുറത്തുവന്നു. ഒരു കിൻഡർ ഗാർഡൻ പൂർണമായും തകർന്നതിനെ തുടർന്ന് ഒരു കുട്ടിയുടെ ഒരു കുട്ടിയെ കാണാതായെന്നും വിവരമുണ്ട്….

Read More

മുംബൈ മയക്കുമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു

മയക്കുമരുന്നു കേസില്‍ നടി നടി ദീപിക പദുക്കോണിനെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യുകയാണ്. രാവിലെ 9. 45 ഓടെ നടി ചോദ്യം ചെയ്യലിനായി മുംബൈ കൊളാബയിലെ എന്‍സിബി ഓഫീസില്‍ ഹാജരായി. സിനിമാമേഖലയിലെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ദീപികയെ ചോദ്യം ചെയ്യുന്നത്. കേസില്‍ അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ വാട്‌സ്‌ആപ്പ് ചാറ്റില്‍ നിന്നും ബോളിവുഡ് നടിമായാ ദീപിക പദുക്കോണ്‍, സാറ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരുടെ പേരുകള്‍ ലഭിച്ചിരുന്നു. കൂടാതെ ദീപികയും ശ്രദ്ധ…

Read More

Abu Dhabi Commercial Bank – ADCB Careers 2022

Abu Dhabi Commercial Bank (ADCB) is hiring. Many positions are open for banking sector and multiple openings have been announced in one of the biggest banking job opportunities in UAE. You can see all the vacancies here and apply direct with ADCB careers portal. Bank Name Abu Dhabi Commercial Bank Job Location United Arab Emirates…

Read More

വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യ; 500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതി കിരൺകുമാറിനെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. 500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണയടക്കം 9 വകുപ്പുകളാണ് കിരൺകുമാറിനെതിരെ ചുമത്തിയത്. കുറ്റമറ്റ കുറ്റപത്രമാണ് തയ്യാറാക്കിയതെന്ന് വിശ്വസിക്കുന്നതായി കൊല്ലം റൂറൽ എസ് പി കെബി രവി പറഞ്ഞു. ആത്മഹത്യാവിരുദ്ധ ദിനത്തിൽ തന്നെ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എസ് പി പറഞ്ഞു 102 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. 92 റെക്കോർഡുകളും 56 തൊണ്ടിമുതലുകളുമുണ്ട്. ഡിജിറ്റൽ…

Read More

കോവിഡ് പ്രതിരോധം; കാസര്കോട് ജില്ലയില്‍ കടകള്‍ രാവിലെ 8 മുതല്‍ വൈകുന്നേരം ആറ് മണി വരെ

സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്നതോടെ കാസര്‍കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍. ജില്ലയില്‍ ഇന്ന് മുതല്‍ കടകള്‍ രാവിലെ 8 മണി മുതല്‍ വൈകുന്നേരം 6 മണി വരെയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ജനക്കൂട്ടം ഒഴിവാക്കാന്‍ ജില്ലയിലെ മുഴുവന്‍ മാര്‍ക്കറ്റുകളും പോലീസ് നിയന്ത്രണത്തിലായിരിക്കും പ്രവര്‍ത്തിക്കുക. മഞ്ചേശ്വരം മുതല്‍ തലപ്പാടി വരെയുള്ള 28 കിലോമീറ്റര്‍ ദേശീയ പാത കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. ദേശീയപാതയില്‍ മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള പൊതുഗതാഗതവും നിരോധിച്ചു. മധൂര്‍, ചെര്‍ക്കള എന്നിവിടങ്ങളിലെ കടകളും കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റും ഇന്ന്…

Read More

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നത് യുഡിഎഫ് തീരുമാനം; പ്രാദേശിക തലത്തിൽ പോലും സഖ്യമില്ലെന്ന് ഉമ്മൻ ചാണ്ടി

വെൽഫെയർ പാർട്ടിയുമായി സഖ്യം വേണ്ടെന്നാണ് യുഡിഎഫ് മുന്നണി തീരുമാനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.  പ്രാദേശിക തലത്തിൽ പോലും ധാരണകളില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയതായിരുന്നു ഉമ്മൻചാണ്ടി. പ്രാദേശിക നീക്കുപോക്കുകൾ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കൺവീനർ എം. എം. ഹസന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി കാസർഗോഡെത്തിയ അദ്ദേഹം പെരിയയിൽ ശരത്ത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി.  

Read More

വയനാട് ജില്ലയില്‍ 282 പേര്‍ക്ക് കൂടി കോവിഡ്;416 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5

  വയനാട് ജില്ലയില്‍ ഇന്ന് (22.07.21) 282 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 416 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 9.5 ആണ്. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72695 ആയി. 67781 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4335 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 3161 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

‘ഇന്ധനവിലയെ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാൻ തയാർ’; കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

ഇന്ധനവിലയെ ജി.എസ്.ടി പരിധിക്ക് കീഴിൽ കൊണ്ടുവരാൻ തയാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ധനവില കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കണം. അതിന് ഗൗരവതരമായ ചർച്ചകൾ ആവശ്യമാണ്. ജി.എസ്.ടി നിയമം അതിന് വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും ഇതിനായി പുതിയ നിയമം നിയമം കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് വളരെയധികം അലട്ടുന്ന ഒരു പ്രശ്നമായി ഇന്ധനവില വർധനവ് മാറി. വില കുറയ്ക്കുക മാത്രമാണ് ഇതിന് പരിഹാരമെന്നും നിർമല സീതാരാമൻ ചൂണ്ടിക്കാട്ടി.

Read More