Headlines

‘രാജി വെക്കേണ്ട ആവശ്യമില്ല; രാഹുലിന് എതിരായ ആക്ഷേപങ്ങളെ ഗൗരവത്തിൽ കാണുന്നു’; സണ്ണി ജോസഫ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആ​ക്ഷേപങ്ങളെ ​ഗൗരവമായി കാണുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വാർത്തകൾ വന്നപ്പോൾ തന്നെ പരാതികൾക്കും കേസുകൾക്കും കാത്ത് നിൽക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് മാതൃകാപരമാണെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. തുടർ നടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ചർച്ച ചെയ്തു. പാർട്ടിക്കോ നിയമപരമായോ പരാതിയോ കേസോ രജിസ്റ്റർ ചെയ്തിട്ടില്ല. യാതൊരു പരാതിയും പാർട്ടിയ്ക്ക് ലഭിച്ചിട്ടില്ല. അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാന രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന് യുക്തിയില്ലെന്ന്…

Read More

വയനാട്ടിൽ ‍സമ്പർക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ്

  സമ്പര്‍ക്ക വ്യാപനത്തില്‍ ജാഗ്രത വേണം കോവിഡ് രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കത്തിലുളളവര്‍ നിര്‍ബന്ധമായും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. തലപ്പുഴ പാരിസണ്‍ ടീ ഫാക്ടറി ജൂണ്‍ 3 വരെ ജോലി ചെയ്ത വ്യക്തി പോസിറ്റീവാണ്. സമ്പര്‍ക്കത്തിലുളളവര്‍ നിരീക്ഷണത്തില്‍ കഴിയണം. എടവക ലക്ഷം വീട് കോളനി, ചുണ്ടേല്‍ ഹാരിസണ്‍സ് മലയാളം എസ്റ്റേറ്റ്, നൂല്‍പ്പുഴ കായപ്പുര കോളനി, വെങ്ങപ്പള്ളി ചാമുണ്ടം കോളനി, കാട്ടിക്കുളം പുളിമൂട്കുന്നു കോളനി, ബത്തേരി മന്നോര്‍ക്കുന്നു കോളനി, വീരന്‍കൊല്ലി കോളനി എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട്…

Read More

ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ പതിനഞ്ചാം ഡി ബി എസ് സര്‍ജറി പൂര്‍ത്തിയാക്കി

  കോഴിക്കോട് : പാര്‍ക്കിന്‍സണ്‍സ് ചികിത്സാ രംഗത്ത് ഏറ്റവും വലിയ പരിവര്‍ത്തനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഡി ബി എസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിലെ പതിനഞ്ചാമത്തെ ഡി ബി എസ് ശസ്ത്രക്രിയയാണ് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം കൂടിയായ ഏപ്രില്‍ 11ൻ്റെ തലേ ദിവസമായ ശനിയാഴ്ച പൂര്‍ത്തീകരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ഡോപ്പാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ ഡോപ്പമിന്‍ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ്…

Read More

ശാലിനി സനിൽ പനങ്ങോട്ടേല വാർഡിലെ സ്ഥാനാർഥിയായി മത്സരിക്കും; പ്രഖ്യാപനം ഇറക്കി BJP ജില്ലാ നേത്യത്വം

നെടുമങ്ങാട് നഗരസഭയിലെ പനങ്ങോട്ടേല 16 -ാം വാർഡിലെ ബിജെപി സ്ഥാനാർഥിയായി ശാലിനി സനിൽ ജനവിധി തേടും. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ബിജെപി ജില്ലാ നേത്യത്വം പുറത്തിറക്കി. സീറ്റ് നിഷേധിക്കപ്പെടുമെന്ന ആശങ്കയിൽ ഇന്നലെ മഹിള മോർച്ച നേതാവ് ശാലിനി സനിൽ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആർഎസ്എസ് നേതാക്കൾ അധിക്ഷേപിച്ചെന്നും തനിക്ക് പകരം മറ്റൊരു സ്ഥാനാർഥിയെ നിർത്താൻ ശ്രമിക്കുന്നു എന്നായിരുന്നു ആരോപണം. ശാലിനിയെ അനുനയിപ്പിക്കാനായി ബിജെപി സംസ്ഥാന നേതൃത്വം നടത്തിയ ഇടപെടലിനു പിന്നാലെയാണ് സ്ഥാനാർഥി പ്രഖ്യാപനം. വ്യക്തിഹത്യയും അധിക്ഷേപവും കാരണമാണ് ആത്മഹത്യക്ക്…

Read More

ഗവര്‍ണര്‍ ബില്ലുകള്‍ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാനാകില്ല: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി

ഗവര്‍ണര്‍ ബില്ലുകള്‍ ആറുമാസത്തോളം തടഞ്ഞു വയ്ക്കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി. രാഷ്ട്രപതി റഫറന്‍സില്‍ കേന്ദ്രസര്‍ക്കാര്‍ വാദം ഉന്നയിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഗവര്‍ണര്‍ കേന്ദ്രത്തിലും സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള സുപ്രധാന കണ്ണിയാണെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പറഞ്ഞു. ഒരു ഭരണഘടനാ സ്ഥാപനം ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ മറ്റൊരു ഭരണഘടനാ സ്ഥാപനത്തിന് നിര്‍ദ്ദേശം നല്‍കാന്‍ കഴിയില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. രാഷ്ട്രപതി റഫറന്‍സിനെ എതിര്‍ക്കുന്നവരുടെ വാദം ആരംഭിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ ഉപദേശത്തിന് ബാധ്യസ്ഥന്‍ ആണെന്ന് റഫറന്‍സിനെ…

Read More

ഹൃദയാഘാതത്തെ തുടർന്ന് ദമ്മാം അൽകോബാറിൽ മലയാളി മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് ദമ്മാം അൽകോബാറിൽ മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരകോണം സ്വദേശി അരുൺ കുമാർ (48) ആണ് മരിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരുൺ സ്വകാര്യ കമ്പനിയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം അൽകോബാർ അൽമന ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യയും കുട്ടികളുമടങ്ങുന്ന കുടുംബം സൗദിയിലുണ്ട്. തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More

സി​ൽ​വ​ർ​ലൈ​നി​ൽ കോ​ൺ​ഗ്ര​സ് നി​ല​പാ​ട് മാ​റ്റി​യി​ട്ടി​ല്ല; കെ. ​സു​ധാ​ക​ര​ൻ

  സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ദു​ര്‍​വ്യാ​ഖ്യാ​നം ചെ​യ്തെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ൻ. പ​ദ്ധ​തി​യോ​ടു​ള്ള കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ടി​ല്‍ യാ​തൊ​രു മാ​റ്റ​വു​മി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​തി​വേ​ഗ റെ​യി​ൽ​പാ​ത​യ്ക്ക് കോ​ൺ​ഗ്ര​സ് എ​തി​ര​ല്ലെ​ന്നാ​ണ് ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ൽ പ​ദ്ധ​തി​ക്ക് കോ​ൺ​ഗ്ര​സ് അ​നു​കൂ​ല​മാ​ണ് എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്തു. അ​തി​വേ​ഗ റെ​യി​ല്‍​വെ​യ്ക്കൊ​ന്നും ഞ​ങ്ങ​ള്‍ എ​തി​ര​ല്ല. ഒ​രു പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് പ്രാ​യോ​ഗി​ക​മാ​ക്കു​മ്പോ​ള്‍ അ​തി​ന്‍റെ ശ​രി​യും തെ​റ്റും ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നു​ള്ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​നു​ണ്ട്. പ​ദ്ധ​തി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക ഞ​ങ്ങ​ള്‍​ക്കു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പ് ഇ​ത്ത​രം പ​ദ്ധ​തി​ക​ള്‍​ക്ക്…

Read More

മധ്യപ്രദേശിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നു; തൊഴിലാളികൾ കുടുങ്ങി

  മധ്യപ്രദേശിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് ഒമ്പത് തൊഴിലാളികൾ കുടുങ്ങി. കട്‌നി ജില്ലയിലെ സ്ലീമാബാദിലെ കാർഗി കനാൽ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് തൊഴിലാളികൾ കുടുങ്ങിയത്. ഇതിൽ ഏഴ് പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ് ദുരന്ത നിവാരണ സേനയടക്കം രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. സമാന്തരമായി മറ്റൊരു കുഴി കുഴിച്ച് കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ്…

Read More

തിരുവനന്തപുരം സ്വർണക്കടത്ത്: മലപ്പുറത്ത് ഒരാൾ കസ്റ്റഡിയിൽ

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍. മലപ്പുറത്താണ് ഒരാള്‍ പിടിയിലായത്. സ്വര്‍ണക്കടത്തുകാരില്‍ നിന്ന് നേരത്തെ സ്വര്‍ണം കൈപ്പറ്റിയെന്ന് കരുതുന്ന ആളാണ് കസ്റ്റഡിയിലുള്ളത്. സ്വര്‍ണക്കടത്തില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. അഞ്ച് പേര്‍ നിരീക്ഷണത്തിലുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സ്വര്‍ണക്കടത്തും തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിനൊപ്പം കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. സ്വപ്നയും സന്ദീപും സരിത്തും ഇതിന് മുന്‍പും സ്വര്‍ണം കടത്തിയെന്ന് സൂചനയുണ്ട്. ഈ സ്വര്‍ണം എന്തുചെയ്തു, വേറെ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ്…

Read More