Headlines

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി; മഴക്കെടുതിയിൽ 78 മരണം, 37 പേരെ കാണാനില്ല

ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പേമാരി തുടരുന്നു. ഹിമാചലിൽ മാത്രം മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാനില്ല. ഉത്തരാഖണ്ഡിൽ നാല് ജില്ലകളിൽ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നലെ ചമ്പ, മാണ്ഡി ജില്ലകളിൽ മേഘവിസ്ഫോടനം ഉണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് ഇന്നും സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലും സമാനമാണ് സ്ഥിതി. തെഹ്രി, ഉത്തരകാശി, രുദ്രപ്രയാഗ്, ചമോലി ജില്ലകളിലാണ് മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും, മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമായി ദുരന്തനിവാരണ അതോറിറ്റി…

Read More

തിരഞ്ഞെടുപ്പിൽ UDFനും LDF നും നിവർന്ന് നിൽക്കാൻ ആകില്ല, കൊടകര കേസിൽ ബിജെപിക്ക് പങ്കില്ല; കെ സുരേന്ദ്രൻ

തിരഞ്ഞെടുപ്പിൽ യുഡിഫ് നും LDF നും നിവർന്നു നിൽക്കാൻ ആകില്ലെന്ന് കെ സുരേന്ദ്രൻ. രണ്ടു മുന്നണികൾക്കും മുഖം നഷ്ടപ്പെട്ടു. ED സ്വർണ്ണ കൊള്ള അന്വേഷിക്കുന്നത് തടയാൻ നീക്കം. ശബരിമല സ്വർണ്ണ കൊള്ള അന്വേഷണം അവസാനിപ്പിക്കാനാണ് സർക്കാർ നീക്കം. അന്വേഷണ സംഘത്തിന് പിണറായി വിലങ്ങു വെച്ചു. മുൻ മന്ത്രി കടകംപള്ളിയുടെ ഇടപാടുകളുടെ തെളിവ് ഉണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി. സത്യം പുറത്തു വരാൻ സിപിഐഎംനു ആഗ്രഹം ഇല്ല. രാഹുൽ മാങ്കൂട്ടത്തിലിനെ പ്രിയങ്ക ഗാന്ധിയും സഹായിച്ചു. പരാതികൾ വന്നിട്ട് നടപടി എടുത്തില്ല….

Read More

മിയാപുർ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ജീവപര്യന്തം

മിയാപുർ കൂട്ടബലാത്സംഗക്കേസ് പ്രതികളായ ആറ് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിന് പുറമെ ഓരോരുത്തരും 20,000 രൂപ പിഴയും അടക്കണം. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിലാണ് നടക്കുന്നത്.   2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം ക്ഷേത്രത്തിൽ പോയി വരികയായിരുന്ന പെൺകുട്ടിയെ മിയാപുർ റയിൽവെ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. റയിൽവെ ട്രാക്കിനരികിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു സംഘം. സുഹൃത്തിനെ മർദ്ദിച്ച് കീഴ്പ്പെടുത്തിയ ശേഷം പ്രതികൾ പെൺകുട്ടി ഒളിച്ചിരുന്ന കുറ്റിക്കാട്ടിൽ…

Read More

പാലക്കാട് ജില്ലയിൽ ഇന്ന് 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച്ച ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ12 പേർക്ക് രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്തക എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ 12 പേർക്ക് രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. ജില്ലയിൽ…

Read More

ത്രില്ലടിച്ച്… നെഞ്ച് തുടിച്ച്…; ക്രിസ്തുമസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; ഭാഗ്യശാലിയെ കാത്ത് കേരളം

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുന്നത്. ക്രിസ്തുമസ് പുതുവത്സര ലോട്ടറികളുടെ റെക്കോര്‍ഡ് വില്‍പ്പനയാണ് ഇത്തവണ സംസ്ഥാനത്ത് ഉണ്ടായത്. അച്ചടിച്ച 55 ലക്ഷം ടിക്കറ്റുകളില്‍ ഇതിനോടകം 54,08,880 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. (Kerala Lottery BR-107 Christmas New Year Bumper result today).ഇരുപതു കോടി രൂപയാണ് ക്രിസ്തുമസ് പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനം.നറുക്കടുപ്പില്‍ ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം…

Read More

മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഓൺഡ് ഡീലർ ഓപ്പറേറ്റഡ് ഫെസിലിറ്റി വയനാട്ടിലെ മുട്ടിലിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നു

കൽപ്പറ്റ : മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഓൺഡ് ഡീലർ ഓപ്പറേറ്റഡ് ഫെസിലിറ്റി വയനാട്ടിലെ മുട്ടിലിൽ പ്രവർത്തനമാരംഭിക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് ജനറൽ മാനേജർ ഷൈനേഷ് ചേലാട്ട്, വി.കെ. ഹരികുമാർ എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് 2-30 ന് മാരുതി സുസുക്കി എക്സിക്യുട്ടീവ് ഡയറക്ടർ നൊബൂട്ടാക്ക സുസുക്കി, സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ, എന്നിവർ ചേർന്നാണ് കെ.വി.ആർ. കാർസ് മാരുതി സുസുക്കി അരീന എന്ന പേരീൽ…

Read More

‘അമിതമായ ജോലിഭാരം താങ്ങാനാകുന്നില്ല’ ; തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎൽഒമാർ

അമിതമായ ജോലി ഭാരം താങ്ങാനാവുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കി കൊണ്ടോട്ടിയിലെ ബിഎല്‍ഒമാര്‍. മലപ്പുറം കൊണ്ടോട്ടി താലൂക്കിലെ ബിഎല്‍ഒമാരാണ് തഹസില്‍ദാര്‍ക്ക് സങ്കട ഹർജി നല്‍കിയത്. ആരുടെയെങ്കിലും വോട്ട് നഷ്ടപ്പെട്ടാല്‍ എല്ലാവരും തങ്ങള്‍ക്കെതിരെ നീങ്ങുമെന്ന് ആശങ്കയുണ്ടെന്നും ബിഎല്‍ഒമാര്‍ ഹർജിയിൽ പറഞ്ഞു. അശാസ്ത്രീയമായ രീതിയിലാണ് ഫോം വിതരണം നടത്തുന്നത് ജോലി സമ്മര്‍ദം കൂടുതലാണെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ കാര്യങ്ങളും ബിഎല്‍ഒമാര്‍ ചെയ്യേണ്ട അവസ്ഥ ഉണ്ട്. തിടുക്കപ്പെട്ട് ഈ ജോലികൾ ചെയ്തുകഴിഞ്ഞാൽ പല വോട്ടർമാരുടെയും വിവരങ്ങൾ ചേർക്കപ്പെടാതെ പോകും പിന്നീട്…

Read More

ഉദ്ദേശിച്ചത് ജസ്റ്റിസ് സിറിയക് തോമസിനെ, പരാമർശിച്ചത് ഐസ് ക്രീം കേസ്: വിടാതെ കെ ടി ജലീൽ

  ലോകായുക്തക്കെതിരായ ആരോപണങ്ങൾ കൂടുതൽ ശക്തമാക്കി കെ ടി ജലീൽ. വിവാദമായ കഴിഞ്ഞ പോസ്റ്റിൽ പരാമർശിച്ചത് ഐസ്‌ക്രീം പാർലർ കേസും ഉദ്ദേശിച്ചത് ജസ്റ്റിസ് സിറിയക് തോമസിനെയും തന്നെയാണെന്ന് വ്യക്തമാക്കി കെ ടി ജലീൽ വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ടു. പി കെ കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത് ജസ്റ്റിസ് സിറിയക് തോമസിന്റെ ബെഞ്ചാണെന്ന് തെളിയിക്കുന്ന രേഖകൾ ഉൾപ്പെടുത്തിയാണ് പോസ്റ്റ് യുഡിഎഫ് നേതാവിനെ പ്രമാദമായ കേസിൽ നിന്ന് രക്ഷിക്കാൻ സിറിയക് തോമസ് സഹോദര ഭാര്യക്ക് എംജി യൂണിവേഴ്‌സിറ്റി വി സി…

Read More

‘ലൈംഗിക പീഡനം സഹിക്കവയ്യാതെ ജീവനൊടുക്കി, RSS ക്യാമ്പിൽ നടക്കുന്നത് എന്ത് എന്നതിന് ഉദാഹരണമാണ് അനന്ദു, ക്യാമ്പസുകളിൽ പ്രതിഷേധിക്കും’: എസ്എഫ്ഐ

RSS ശാഖക്കെതിരായ ആരോപണം ഗുരുതരമായ വിഷയമായി കാണുന്നുവെന്ന് എസ്എഫ്ഐ. ആർ എസ് എസ് ക്യാമ്പിൽ നടക്കുന്നത് എന്ത് എന്നതിന് ഉദാഹരണമാണ് അനന്ദുവെന്ന് SFI സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വ്യക്തമാക്കി. ആർ എസ് എസ് ന്റെ മലീനസമായ രാഷ്ട്രീയത്തെ തുറന്ന് കാണിക്കേണ്ടതുണ്ട്. ആർ എസ് എസ് കമ്മിറ്റികളെ കുറിച്ച് ആർക്കും ധാരണ ഇല്ല. ആർ എസ് എസ് ശാഖാകൾക്ക് സ്വഭാവവും ഘടനയും ഇല്ല. രഹസ്യസ്വഭാവത്തോടെയാണ് ശാഖകൾ നടത്തുന്നത്. അനന്ദു കൊലചെയ്യപ്പെട്ടത് ആണ്. ക്യാമ്പസുകളിൽ ആയുധ പരിശീലനം…

Read More

മഴ നാളെയും തുടരും: സംസ്ഥാനത്ത് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായതോടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ച് അതീതീവ്ര ന്യൂനമർദമായി മാറിയതാണ് മഴ ശക്തമാകാൻ കാരണം.

Read More