കൽപ്പറ്റ : മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഓൺഡ് ഡീലർ ഓപ്പറേറ്റഡ് ഫെസിലിറ്റി വയനാട്ടിലെ മുട്ടിലിൽ പ്രവർത്തനമാരംഭിക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് ജനറൽ മാനേജർ ഷൈനേഷ് ചേലാട്ട്, വി.കെ. ഹരികുമാർ എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് 2-30 ന് മാരുതി സുസുക്കി എക്സിക്യുട്ടീവ് ഡയറക്ടർ നൊബൂട്ടാക്ക സുസുക്കി, സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ, എന്നിവർ ചേർന്നാണ് കെ.വി.ആർ. കാർസ് മാരുതി സുസുക്കി അരീന എന്ന പേരീൽ മുട്ടിലിൽ ആരംഭിക്കുന്ന ഷോറൂമിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുക. 1979 മുതൽ ഗൾഫിലും മറ്റുമായി ബിസിനസ് രംഗത്തുള്ള ബാലൻ നായരുടെ നേതൃത്വത്തിൽ 1996-ൽ കണ്ണൂരിൽ പ്രവർത്തനമാരംഭിച്ച കെ.വി.ആർ. ഗ്രൂപ്പിൻ്റെ അഞ്ചാമത് മാരുതി സുസുക്കി ഡീലർഷിപ്പാണിത്. ലോകോത്തര നിലവാരത്തിൽ ആധുനിക സജ്ജീകരണങ്ങളോടെ പർച്ചേസ് സംവിധാനങ്ങൾ ഉൾപ്പെടുന്ന കിയോസ്ക് ,കസ്റ്റമർ ലോഞ്ച്, കഫേ, വയനാട്ടിൽ പുതിയ ഷോറും ആരംഭിക്കുന്നതോടെ ഒരു ലക്ഷം കാർ എന്ന കെ.വി.ആറിൻ്റെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമെന്ന് കമ്പനി അധികൃതർ പറഞ്ഞു. കേരള ലീസ്റ്റ് കസ്റ്റമർ കംപ്ലയിൻ്റ്സ് ഡീലർഷിപ്പ് അവാർഡ് ജേതാക്കൾ കൂടിയ കെ.വി.ആർ. ഏറ്റവും മികച്ച ഉപഭോക്തൃ സൗഹൃദ കമ്പനി കൂടിയായി ജനങ്ങൾ നെഞ്ചേറ്റി കഴിഞ്ഞിട്ടുണ്ടന്നും ഇവർ പറഞ്ഞു.
The Best Online Portal in Malayalam