
മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഓൺഡ് ഡീലർ ഓപ്പറേറ്റഡ് ഫെസിലിറ്റി വയനാട്ടിലെ മുട്ടിലിൽ നാളെ മുതൽ പ്രവർത്തനമാരംഭിക്കുന്നു
കൽപ്പറ്റ : മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യത്തെ കമ്പനി ഓൺഡ് ഡീലർ ഓപ്പറേറ്റഡ് ഫെസിലിറ്റി വയനാട്ടിലെ മുട്ടിലിൽ പ്രവർത്തനമാരംഭിക്കുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്ന് ജനറൽ മാനേജർ ഷൈനേഷ് ചേലാട്ട്, വി.കെ. ഹരികുമാർ എന്നിവർ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് 2-30 ന് മാരുതി സുസുക്കി എക്സിക്യുട്ടീവ് ഡയറക്ടർ നൊബൂട്ടാക്ക സുസുക്കി, സീനിയർ എക്സിക്യുട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ, എന്നിവർ ചേർന്നാണ് കെ.വി.ആർ. കാർസ് മാരുതി സുസുക്കി അരീന എന്ന പേരീൽ…