‘സർക്കാർ എത്രമാത്രം അൺപോപുലറാണെന്ന് തെളിയിക്കുന്ന ഫലം, അൻവർ പിടിച്ച വോട്ട് ഭരണവിരുദ്ധ വികാരത്തിന്റേത്’; രമേശ് ചെന്നിത്തല
ഉജ്ജ്വല വിജയം സമ്മാനിച്ച നിലമ്പൂരിലെ ജനതയ്ക്ക് നന്ദിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. “സെമിഫൈനലിൽ യുഡിഎഫ് വിജയിച്ചു. ഇനി ഫൈനലും വിജയിക്കും,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോൺഗ്രസിന്റെയും ലീഗിന്റെയും യുഡിഎഫിന്റെയും മുഴുവൻ പ്രവർത്തകർക്കും “ബിഗ് സല്യൂട്ട്” എന്നായിരുന്നു ചെന്നിത്തലയുടെ അഭിനന്ദനം. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണ് നിലമ്പൂരിലേതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ”നിലമ്പൂരിൽ ശക്തമായ ഭരണവിരുദ്ധ വികാരവും അതിശക്തമായ ജനവികാരത്തിന്റെ കുത്തൊഴുക്കുമാണ് കണ്ടത്. പിണറായിക്ക് അധികാരത്തിൽ തുടരാൻ ധാർമ്മിക അവകാശമില്ല. രാജിവെച്ച് ഒഴിയണം. പിണറായി സർക്കാർ കാവൽ മന്ത്രിസഭയായി…
