സ്പീക്കറായി ജലീല്‍; ശൈലജയെ വെട്ടാന്‍ നീക്കം: 12 പേരുകള്‍ പരിഗണനയില്‍
തിരുവനന്തപുരം: സിപിഎമ്മിന്റെ മന്ത്രിസഭയില്‍ പുതുമുഖങ്ങളെ മാത്രം മതിയെന്ന ചര്‍ച്ച സജീവമാകുന്നു. ഒരു വിഭാഗം കെകെ ശൈലജയ്‌ക്കെതിരെയും രംഗത്തെത്തിയിട്ടുണ്ട്. രണ്ട് ടേം എന്ന തീരുമാനം പോലെ മന്ത്രിസഭയിലും പുതുമുഖങ്ങളുടെ വലിയൊരു നിര തന്നെ വേണമെന്നാണ് ആവശ്യം. അതേസമയം സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തെ തന്നെ ഈ നീക്കങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. സ്പീക്കര്‍ സ്ഥാനത്തേക്കും വലിയ നിര കാത്തിരിക്കുന്നുണ്ട്. കംപ്ലീറ്റ് പുതുമുഖങ്ങള്‍ സിപിഎം മന്ത്രിമാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ളവര്‍ പുതുമുഖങ്ങളാവട്ടെ എന്നായിരുന്നു നിര്‍ദേശം. ഇത് സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചിലരെ ലക്ഷ്യമിട്ട്…
