ഓക്സിജൻ കോൺസൻ്ററേറ്റർ സംഭാവന ചെയ്തു.

സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രിയിലേക്ക് പബ്ലിക് ലൈബ്രറി സുൽത്താൻ ബത്തേരി ഓക്സിജൻ കോൺസൻ്റെറേറ്റർ സംഭാവന ചെയ്തു.കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഓക്സിജൻ കോൺസൻ്ററേറ്റർ ബത്തേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സേതുലക്ഷ്മി ഏറ്റുവാങ്ങി.ബത്തേരി പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.പി സന്തോഷ്, ലൈബ്രറി എക്സിക്യൂട്ടിവ് അംഗം പി.കെ അനൂപ്, ഡോ.സുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ എ.എൻ.ഗീത, ഗോപിനാഥൻ, പ്രദീപ് തുടങ്ങിയവർ സംബന്ധിച്ചു.

Read More

വാക്‌സിനായി മാസങ്ങളോളം കാത്തിരിക്കുന്നു; ഇനി നിങ്ങളും കുറച്ച് കാത്തിരിക്കൂ: പ്രധാനമന്ത്രിയോട് തൃണമൂല്‍ നേതാവ് മഹുവ

  ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ വീശിയടിച്ച യാസ് ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തില്‍ മമതാ ബാനര്‍ജി വിട്ടുനിന്നതാണ് ഇപ്പോഴത്തെ വിവാദം. മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് മമത പ്രധാനമന്ത്രിയെ അരമണിക്കൂറോളം കാത്തുനിര്‍ത്തിയെന്ന് കേന്ദ്രം ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മമതാ ബാനര്‍ജിയെ ന്യായീകരിച്ച് പ്രതികരണവുമായി തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തി. ’30 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതിന്റെ പേരില്‍ എന്തൊക്കെ ബഹളങ്ങളാണ്? 15 ലക്ഷത്തിന് വേണ്ടി ഞങ്ങള്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കാത്തിരിക്കുന്നു….

Read More

കോഴിക്കോട് വടകര താലൂക്ക് ഓഫിസ് കെട്ടിടത്തിൽ തീപിടുത്തം

കോഴിക്കോട് വടകര നഗരത്തിൽ മിനി സിവിൽ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന താലൂക്ക് ഓഫിസിൽ വൻ തീപ്പിടുത്തം. പുലർച്ച അഞ്ചരയോടെയാണ് അഗ്‌നിബാധയുണ്ടായത്. ഓഫിസ് കെട്ടിടത്തിന്റെ നല്ലൊരു ഭാഗവും തീ വിഴുങ്ങിയ നിലയാണ്. ഓഫിസിലെ രേഖകളും കംപ്യൂട്ടറുകളും കത്തിനശിച്ചു. തൊട്ടടുത്തുള്ള സബ് ജയിലിലേക്കും ട്രഷറിയിലേക്കും തീ പടർന്നു. വടകരയിൽ നിന്നും നാദാപുരത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി തീയണക്കുകയാണ്. എങ്ങനെയാണ് അഗ്‌നിബാധ ഉണ്ടായതെന്ന് വ്യക്തമല്ല.

Read More

‘ബിഹാറിൽ എൻഡിഎ വീണ്ടും അധികാരത്തിൽ വരും, അഴിമതിക്കാരെ ജനം പുറത്തുനിർത്തും’: ബിഹാർ റാലിയിൽ പ്രധാനമന്ത്രി

പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ എന്‍ഡിഎയുടെ മുഖമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിതീഷിന്‍റെ നേതൃത്വത്തില്‍ എന്‍ഡിഎ റെക്കോര്‍ഡ് ഭൂരിപക്ഷം നേടുമെന്നും സദ് ഭരണം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരെ സമസ്തിപൂറില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനമുന്നയിച്ചു. അഴിമതി കേസുകളില്‍ പെട്ട് നേതാക്കള്‍ ജാമ്യത്തില്‍ നടക്കുകയാണെന്നും അഴിമതിക്കാരെ ബിഹാര്‍ പുറത്ത് നിര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ റാന്തലിനെ പരിഹസിച്ച മോദി ഇരുട്ടില്‍ റാന്തലിനേക്കാള്‍ വെട്ടം മൊബൈല്‍ ഫോണ്‍ ലൈറ്റുകള്‍ക്കുണ്ടെന്ന് പറഞ്ഞു.റാലിയിലെത്തിവരെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.16 ലക്ഷം സാമ്പിളുകൾ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേർ ഇന്ന് രോഗമുക്തി നേടി. തിരുവനന്തപുരം 1718, കൊല്ലം 470, പത്തനംതിട്ട 245, ആലപ്പുഴ 820, കോട്ടയം 655, ഇടുക്കി 472, എറണാകുളം 2006, തൃശൂർ 1185, പാലക്കാട് 1011, മലപ്പുറം 904, കോഴിക്കോട് 888, വയനാട് 245, കണ്ണൂർ 433, കാസർഗോഡ് 417 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,41,436 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി….

Read More

ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ട സ്പോട്ട്; ധർമസ്ഥലയിൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന

കർണാടക ധർമസ്ഥലയിൽ ഇന്ന് മുതൽ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ പരിശോധന നടക്കും.നേത്രാവതി സ്നാനഘട്ടത്തോട് ചേർന്ന പതിമൂന്നാം നമ്പർ സ്പോട്ടിലാകും പരിശോധന നടക്കുക. ഏറ്റവും കൂടുതൽ മൃതദേഹം കുഴിച്ചിട്ടെന്ന് മുൻ ശുചീകരണ തൊഴിലാളി മൊഴി നൽകിയ സ്പോട്ടാണിത്. ഈ സ്പോട്ട് വർഷങ്ങൾക്ക് മുൻപ് മണ്ണിട്ട് ഉയർത്തിയിരുന്നു.ഡ്രോൺ മാപ്പിങ് പൂർത്തിയാക്കി.സാക്ഷിയുടെ മൊഴിയെടുത്തു. ധർമസ്ഥല പഞ്ചായത്തിൽ നിന്ന് വിവിധ രേഖകൾ കൈപറ്റി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഒരാഴ്ച നീണ്ട അന്വേഷണം നടത്തും. എസ്ഐടി സംഘവുമായി കൂടിക്കാഴ്ച നടത്തി. ശുചീകരണത്തൊഴിലാളി…

Read More

നെടുമുടി വേണുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

  മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നു. അഭിനയത്തെ ഭാവാത്മകമായ തലത്തില്‍ ഉയര്‍ത്തുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചയാളാണ് നെടുമുടി വേണു. വ്യത്യസ്തതയുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആസ്വാദകമനസ്സില്‍ സ്ഥിരസാന്നിധ്യമുറപ്പിച്ച അനുഗ്രഹീത നടനാണ് അദ്ദേഹം. നടനായിരിക്കെത്തന്നെ സാഹിത്യാദികാര്യങ്ങളില്‍ വലിയ താത്പര്യമെടുക്കുകയും നാടന്‍പാട്ടുകളുടെ അവതരണം മുതല്‍ പരീക്ഷണ നാടകങ്ങളുടെ അവതരണം വരെ നേതൃപരമായ പങ്കോടെ ഇടപെടുകയും ചെയ്തു. അദ്ദേഹം ചൊല്ലിയ നാടന്‍പാട്ടുകള്‍ ജനമനസ്സുകളില്‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു. തമിഴ്…

Read More

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; രാഹുൽ മാങ്കൂട്ടത്തിൽ എത്തുമോ എന്നതിൽ രാഷ്ട്രീയ ആകാംക്ഷ

കസ്റ്റഡി മർദ്ദനവും രാഹുൽ മാങ്കൂട്ടത്തിൽ വിവാദങ്ങൾക്കുമിടെ നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും. വി എസ് അച്യുതാനന്ദൻ, മുൻ സ്പീക്കർ പി പി തങ്കച്ചൻ, പീരുമേട് എംഎൽഎ ആയിരുന്ന വാഴൂർ സോമൻ എന്നിവർക്ക് ചരമോപചാരം അർപ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും. പന്ത്രണ്ട് ദിവസമാണ് നിയമസഭ സമ്മേളിക്കുന്നത്. പോലീസ് അതിക്രമങ്ങളിൽ നിയമസഭയിൽ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞു സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം….

Read More

ലഖിംപൂർ കൂട്ടക്കൊല: കേന്ദ്രമന്ത്രി അജയ് മിശ്രയെ ബിജെപി ഡൽഹിയിലേക്ക് വിളിപ്പിച്ചു, നടപടിക്ക് സാധ്യത

  ലഖിംപൂർ ഖേരിയിൽ കർഷകരെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ പങ്ക് കൂടുതൽ വെളിപ്പെടുന്നു. ഇതോടെ അജയ് മിശ്രക്ക് നടപടിക്ക് സാധ്യത തെളിയുകയാണ്. അജയ് മിശ്രയോട് എത്രയും വേഗം ഡൽഹിയിൽ എത്താൻ ബിജെപി നേതൃത്വം നിർദേശം നൽകിയതായാണ് റിപ്പോർട്ട് ലഖിംപൂർ കൂട്ടക്കൊലയിൽ ആശിഷിനുള്ള പങ്ക് വ്യക്തമാക്കുന്നതാണ് പോലീസിന്റെ എഫ് ഐ ആർ. കർഷകർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തിൽ ആശിഷ് മിശ്രയുമുണ്ടായിരുന്നു. ഇതോടെയാണ് അജയ് മിശ്രയെ ബിജെപി ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. മന്ത്രിയിൽ നിന്ന്…

Read More

ഷാഫിക്കും ശബരിനാഥനും ദേഹാസ്വസ്ഥ്യം; സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച

പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എംഎൽഎമാരും യൂത്ത് കോൺഗ്രസ് നേതാക്കളുമായ ഷാഫി പറമ്പിൽ, കെ എസ് ശബരിനാഥൻ എന്നിവർക്ക് ദേഹാസ്വസ്ഥ്യം. രണ്ട് ദിവസമായി ഇവരുടെ നില സുഖകരമല്ല. ആരോഗ്യസ്ഥിതി മോശമായി കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിൽ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് സൂചന. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷം സമരം തുടരണമോയെന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൽ ചർച്ച നടത്തുകയാണ്. സർക്കാരുമായി ചർച്ച നടത്തി സമരം അവസാനിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട് മുതിർന്ന കോൺഗ്രസ് നേതാക്കളായ ഉമ്മൻ…

Read More