കെ കെ രാഗേഷ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാകും; പുത്തലത്ത് ദിനേശൻ തുടരും

  മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി കെ കെ രാഗേഷിനെ നിയമിച്ചു. രാജ്യസഭാ മുൻ അംഗവും സിപിഎം സംസ്ഥാന സമിതി അംഗവുമാണ് രാഗേഷ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശനും പ്രസ് സെക്രട്ടറിയായി പി എം മനോജും തുടർന്നേക്കും ഇന്ന് ഉച്ചയ്ക്ക് 3 മണിക്കാണ് പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങ്. ക്ഷണിക്കപ്പെട്ട 500 പേർക്ക് മാത്രമാണ് ചടങ്ങിലേക്ക് പ്രവേശനം.

Read More

ബോളിവുഡ് നടി യാമി ഗൗതമും സംവിധായകൻ ആദിത്യ ധറും വിവാഹിതരായി

  ബോളിവുഡ് നടി യാമി ഗൗതമും വിവാഹിതയായി. ബോളിവുഡ് സംവിധായകൻ ആദിത്യ ധറുമാണ് വരൻ . കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രയിലേക്ക് കടക്കുന്ന ഈ വേളയിൽ നിങ്ങൾ ഏവരുടെയും പ്രാർഥനകളും ആശംസകളും ആഗ്രഹിക്കുന്നുവെന്ന് ഇരുവരും സമൂഹ മാധ്യമത്തിൽ കുറിച്ചു.

Read More

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിമയനം : അപേക്ഷ ക്ഷണിച്ചു

ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഫോണ്‍ മുഖേന കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സെപ്തംബര്‍ 14 ന് വൈകീട്ട് 3 നകം [email protected] എന്ന ഇമെയിലില്‍ അയക്കണം. യോഗ്യത എസ്.എസ്.എല്‍.സി, നഴസിംഗ് ഡിപ്ലോമ (എഎന്‍എം), കെ.എന്‍.എം.സി. രജിസ്ട്രേഷന്‍. ഫോണ്‍ 04935 240390.

Read More

തിരുവനന്തപുരത്ത് വയോധികനെ കാണ്മാനില്ല

തിരുവനന്തപുരത്ത് വയോധികനെ കാണ്മാനില്ല. തിരുവനന്തപുരം വെടിവെച്ചാൻ കോവിൽ ഭഗവതിനട സ്വദേശി മുകുന്ദൻ നായരെ (75) ആണ് ഇന്ന് രാവിലെ ഒൻപത് മണി മുതൽ കാണാതായത്.നെയ്യാറ്റിൻകര NIIMS ആശുപത്രിയിലേക്ക് പോകും വഴിയാണ് കാണാതായത്. കുടുംബം നരുവാമൂട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതാകുമ്പോൾ വെള്ള മുണ്ടും വെള്ള ഷർട്ടും വെള്ള തോർത്തുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9633854781 (മകൻ സുനിൽ) എന്ന നമ്പറിൽ ബന്ധപ്പെടുക.

Read More

കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകൻ അറസ്റ്റിൽ

  കൊവിഡ് രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ സന്നദ്ധ പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. കൊടുങ്ങാനൂർ സ്വദേശി ഷെറിൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

Read More

തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഫിലിം ചേംബർ

സിനിമാ തിയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകണമെന്ന് ഫിലിം ചേംബർഅറിയിക്കുകയുണ്ടായി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സംഘടന കത്ത് അയക്കുകയുണ്ടായി. തിയേറ്റർ തുറക്കുമ്പോൾ വിനോദ നികുതി ഒഴിവാക്കണമെന്ന് ആവശ്യം ഉന്നയിക്കുകയുണ്ടായി. തിയേറ്റർ അടഞ്ഞുകിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജ് ഒഴിവാക്കണം. ചലച്ചിത്ര മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കത്തിൽ ആവശ്യം ഉന്നയിക്കുകയുണ്ടായി.

Read More

24 മണിക്കൂറിനിടെ 80472 പേർക്ക് കൂടി കൊവിഡ്; രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 80,472 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 62,25,760 ആയി ഉയർന്നു   1179 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 97,497 ആയി. 86,428 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. നിലവിൽ 9,04,441 പേരാണ് ചികിത്സയിൽ കഴിയുന്നത്. 83.33 ശതമാനമാണ് രോഗമുക്തി നിരക്ക് കർണാടകയിൽ ഇന്നലെ മാത്രം…

Read More

ആര്‍എസ്എസ് ഗണവേഷത്തിൽ ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച് വിജയ്; പോസ്റ്റർ പങ്കുവച്ച് DMK

വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗം. ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച പോസ്റ്റർ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. സ്ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റിൽ പരിഹാസം. പബ്ലിസിറ്റിക്ക് വേണ്ടി…

Read More

യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു

കൊവിഡ് വൈറസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും നിർത്തിവെക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ച. ചൊവ്വാഴ്ച അർധരാത്രി മുതൽ ഡിസംബർ 31 വരെയാണ് വിലക്കേർപ്പെടുത്തിയത്. ചൊവ്വാഴ്ച അർധരാത്രിക്ക് മുമ്പായി യുകെയിൽ നിന്നെത്തുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിലെത്തുമ്പോൾ നിർബന്ധിത ആർടിപിസിആർ പരിശോധനക്ക് വിധേയമാകണമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. യുകെ വഴി വരുന്ന യാത്രക്കാർക്കും പരിശോധന ബാധകമാണ്. കൊവിഡിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ അറിയിച്ചിരുന്നു….

Read More

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്; പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ല

  പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. ലൈംഗിക അതിക്രമത്തിന് പെൺകുട്ടി ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റി. മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരെ അടക്കം വിട്ടയച്ചിരുന്നു.     പരസ്പര വിരുദ്ധമായ കാര്യങ്ങൾ പെൺകുട്ടി പറയുന്നതായി പൊലീസ്. 13കാരിയിൽ നിന്ന് വീണ്ടും വിശദമായി മൊഴി എടുക്കും. കേസിൽ സമഗ്രമായ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. പെൺകുട്ടി ചൈൽഡ് ലൈന് മൊഴി നൽകാൻ ഇടയായ സാഹചര്യം പോലീസ് പരിശോധിക്കും. പെൺകുട്ടി നേരത്തെ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ…

Read More