Headlines

തിരുവനന്തപുരത്ത് വയോധികനെ കാണ്മാനില്ല

തിരുവനന്തപുരത്ത് വയോധികനെ കാണ്മാനില്ല. തിരുവനന്തപുരം വെടിവെച്ചാൻ കോവിൽ ഭഗവതിനട സ്വദേശി മുകുന്ദൻ നായരെ (75) ആണ് ഇന്ന് രാവിലെ ഒൻപത് മണി മുതൽ കാണാതായത്.നെയ്യാറ്റിൻകര NIIMS ആശുപത്രിയിലേക്ക് പോകും വഴിയാണ് കാണാതായത്. കുടുംബം നരുവാമൂട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കാണാതാകുമ്പോൾ വെള്ള മുണ്ടും വെള്ള ഷർട്ടും വെള്ള തോർത്തുമാണ് ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9633854781 (മകൻ സുനിൽ) എന്ന നമ്പറിൽ ബന്ധപ്പെടുക.