Headlines

പിഎസ് സി പരീക്ഷ: കൊവിഡ് പോസിറ്റീവായവർ അറിയിക്കണമെന്ന് അധികൃതർ

തൃശൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന വിവിധ പരീക്ഷകളിൽ ഹാജരാകുന്ന കൊവിഡ് പോസിറ്റീവായ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുന്നതിനു സ്വീകരിക്കേണ്ട നടപടിക്രമങ്ങൾക്കായി അനുവദിക്കപ്പെട്ട പരീക്ഷ കേന്ദ്രത്തിന്റെ പരിധിയിൽ വരുന്ന ജില്ലാ ഓഫീസുമായി ആവശ്യമായ പ്രമാണങ്ങൾ സഹിതം ബന്ധപ്പെടണം. തൃശൂർ ജില്ലയിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു കിട്ടിയ ഉദ്യോഗാർത്ഥികൾ 0487-2327505, [email protected] എന്ന ഫോൺ നമ്പറിലോ ഇമെയിലിലോ ബന്ധപ്പെടണമെന്ന് പി.എസ്. സി തൃശൂർ ജില്ലാ ഓഫീസർ അറിയിച്ചു.

Read More

തമിഴ്‌നാട്ടിൽ 33 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു; അടിയന്തര യോഗം വിളിച്ച് സർക്കാർ

  തമിഴ്‌നാട്ടിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു. 33 പേർക്ക് കൂടി ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചു. വിദേശത്തു നിന്നെത്തിയ 66 പേരിൽ നടത്തിയ പരിശോധനയിലാണ് 33 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ തമിഴ്‌നാട്ടിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം 34 ആയി. ചെന്നൈയിൽ മാത്രം 26 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സേലത്തും മധുരയിലും നാല് കേസുകളും തിരുനെൽവേലിയിൽ രണ്ട് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാൽ തമിഴ്‌നാട് ആരോഗ്യ വകുപ്പ് അടിയന്തരയോഗം വിളിച്ചു. സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശവും…

Read More

കെല്ലിന്റെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ പ്ലാന്റ് ഫെബ്രു. 9-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരള സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെല്‍) മാമലയിലെ പവര്‍ ട്രാന്‍സ്‌ഫോര്‍മര്‍ നിര്‍മാണ യൂണിറ്റ് ഫെബ്രുവരി 9-ന് രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മാമല യൂണിറ്റില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുക. വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. പുതിയ പ്ലാന്റിന് മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വാഹന ചാര്‍ജിങ്…

Read More

ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ

  ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള താമസ വിസക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ. കൊവിഡ് വാക്‌സിൻ സ്വീകരിച്ച യുഎഇ താമസ വിസക്കാർക്ക് ഓഗസ്റ്റ് അഞ്ച് മുതൽ തിരികെയെത്താം. യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം വാക്‌സിൻ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കണം. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാണ്. യുഎഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ…

Read More

നീതിയുടെ വെളിച്ചം; ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കന്യാസ്ത്രീകൾ പുറത്തേക്ക്

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകൾ ജയിൽ മോചിതരായി . ഒൻപത് ദിവസത്തിന് ശേഷമാണ് പുറത്തിറങ്ങുന്നത്. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ആരോപണങ്ങൾക്ക് ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് കടുത്ത ഉപാധികളില്ലാതെയാണ് കോടതി ജാമ്യം നൽകിയത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകാനുള്ള വിധി പുറപ്പെടുവിച്ചത്. ഇതിനിടെ അതിനിടെ പൊലീസ്…

Read More

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും: സതീഷിനായി ലുക്കൗട്ട് നോട്ടീസ് ഇറക്കും

ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കേരളത്തില്‍ എത്തിച്ച ശേഷം ആകും പോസ്റ്റ്‌മോര്‍ട്ടം. അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ പാസ്‌പോര്‍ട്ട് ഷാര്‍ജ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്വേഷണ സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് ചേരും. അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സതീഷിന്റെ വാദങ്ങള്‍ തെറ്റെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ നിജസ്ഥിതി പുറത്തുവരുമെന്നും അതുല്യയുടെ പിതാവ് രാജശേഖരന്‍…

Read More

പാകിസ്താൻ ആഗോള ഭീകരവാദ നേഴ്സറി, ഓപ്പറേഷൻ സുന്ദൂറിൽ നൂറിലേറെ ഭീകരവാദികൾ കൊല്ലപ്പെട്ടു’: രാജ്‌നാഥ് സിങ്

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മെയ് 6 7 തീയതികളിൽ ഓപ്പറേഷൻ സിന്ധൂർ എന്ന പേരിൽ ചരിത്രപരമായ ഒരു സൈനിക നടപടി ഇന്ത്യൻ സൈന്യം ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക നടപടിയായിരുന്നു. കേവലമൊരു സൈനിക നടപടിമാത്രമായിരുന്നില്ല അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു. ഓപ്പറേഷൻ സുന്ദൂറിൽ നൂറ്ലേറെ ഭീകരവാദികൾ കൊല്ലപ്പെട്ടു. ലഷ്കറി തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. ഇവർക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചിരുന്നു. പാകിസ്താനിലും പാക്…

Read More

സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും; വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം എംഎല്‍എയായിരുന്ന ആന്റണി രാജു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് വേണ്ടി ഇന്ന് പ്രചാരണത്തിനിറങ്ങും. വൈകിട്ട് നടക്കുന്ന വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷനിലാണ് ആന്റണി രാജു പങ്കെടുക്കുക. നേരത്തെയുള്ള പരിപാടികളില്‍ ആന്റണി രാജു വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു. തൊണ്ടിമുതല്‍ തിരിമറി കേസിനെതുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ ആന്റണി രാജു ഇതുവരെയും ഇടതുമുന്നണിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. മുന്‍മന്ത്രിയായ ആന്റണി രാജുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ ഹൈക്കോടതി…

Read More

വയനാട് മുട്ടിലിൽ നിയന്ത്രണം വിട്ട സ്കൂട്ടി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു : രണ്ടു പേർക്ക് പരിക്ക്

കൽപ്പറ്റ :  മുട്ടിൽ മാണ്ടാടിൽ നിയന്ത്രണം വിട്ട സ്കൂട്ടി പോസ്റ്റിലിടിച്ച് ഒരാൾ മരിച്ചു.. രണ്ടു പേർക്ക് പരിക്ക്. മാണ്ടാട് വേണാട്ട് പൈലി (45) ആണ് മരിച്ചത്.  കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം.  തൃക്കൈപ്പറ്റയിൽ നിന്നും മാണ്ടാട് ടൗണിലേക്ക്  വരികയായിരുന്ന സ്കൂട്ടിയാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട സ്കൂട്ടിയിൽ നിന്നും തെറിച്ചുവീണ മൂവരും  .  ശബ്ദം കേട്ട്  ഓടിയെത്തിയ നാട്ടുകാരാണ്  ഇവരെ ആശുപത്രിയിലെത്തിച്ചത്.  ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ  ഒരാൾ മരിച്ചു.  രണ്ടുപേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു….

Read More

സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19; 2067 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് കോവിഡ് അവലോകന യോഗത്തിനു ശേഷം പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.2067 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് പത്ത് മരണങ്ങളും ഇന്ന് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു   അതി നിർണായക ഘട്ടത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചു നിർത്താനായി. ലോകത്ത് ഏറ്റവുമധികം കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. 75,995…

Read More