Headlines

പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ; സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും

ആറാം ദിവസവും പ്രതിസന്ധി ഒഴിയാതെ ഇൻഡിഗോ വിമാന സർവീസുകൾ. വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഇന്നും റദ്ദാക്കിയേക്കും. അതേസമയം സർവീസുകൾ മുടങ്ങിയതിൽ ഇൻഡിഗോയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു എന്നാണ് DGCA വിലയിരുത്തൽ. ഡിജിസിഎയുടെ കാരണം കാണിക്കൽ നോട്ടീസിനും ഇൻഡിഗോ സിഇഒ ഇന്ന് മറുപടി നൽകും. ഇന്ന് രാത്രി എട്ട് മണിക്കകം മുഴുവൻ യാത്രക്കാർക്കും റീഫണ്ട് നൽകണമെന്നാണ് കേന്ദ്ര സർക്കാരിന്റെ കർശന നിർദേശം. അതേസമയം സർവീസുകൾ പൂർണമായി പുനസ്ഥാപിക്കാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന് ഇൻഡിഗോ അധികൃതർ വ്യോമയാന മന്ത്രാലയത്തെ…

Read More

‘വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിൽ, വെനസ്വല ഇന്ത്യയുടെ വ്യാപാരപങ്കാളി’; കേന്ദ്ര വിദേശകാര്യമന്ത്രാലയം

വെനസ്വല ഇന്ത്യയുടെ ദീർഘകാല വ്യാപാരപങ്കാളിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിൽ. മുൻപും വെനസ്വൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത്തിരുന്നു. എന്നാൽ പിന്നീട് അത് നിർത്തിയിരുന്നു. ഇന്ത്യയുടെ ഊർജ്ജ സ്രോതസിൽ തീരുമാനം എടുക്കുക ഇന്ത്യക്കാരുടെ താല്പര്യം സംരക്ഷിച്ചാകും എന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.വിപണി സാഹചര്യം മാറുന്നത് അനുസരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമോ എന്ന കാര്യത്തിൽ വിദേശകാര്യമന്ത്രാലയം വ്യക്തത വരുത്തിയില്ല. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ ഇന്ത്യ സമ്മതിച്ചതായുള്ള ട്രംമ്പിൻ്റെ…

Read More

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യം: നൈസാറിന്റെ വിക്ഷേപണം ഇന്ന്

ഇന്ത്യയുടെയും അമേരിക്കയുടെയും ആദ്യ സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാറിന്റെ വിക്ഷേപണം ഇന്ന്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.40നാണ് ഭൗമ നിരീക്ഷണ ഉപഗ്രഹം ആയ നൈസറിനെയും വഹിച്ച് ജിഎസ്എല്‍വി എഫ്-16 റോക്കറ്റ് കുതിച്ചുയരുക. ഇരട്ട ഫ്രീക്വന്‍സി ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ റഡാര്‍ സാറ്റലൈറ്റ് ആണ് നൈസാര്‍. നാസ – ഇസ്രോ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ എന്നതിന്റെ ചുരുക്ക പേരായ നൈസാറില്‍ എസ് ബാന്‍ഡ് റഡാര്‍ നിര്‍മ്മിച്ചത് ഐഎസ്ആര്‍ഒയും എല്‍ ബാന്‍ഡ് റഡാര്‍ നിര്‍മ്മിച്ചത്…

Read More

മികവിന്റെ കേന്ദ്രങ്ങളായി മാറിയ 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു; വയനാട് ജില്ലയില്‍ നാല് സ്‌കൂളുകള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രങ്ങളായ 90 സ്‌കൂളുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കിഫ്ബിയില്‍ നിന്ന് അഞ്ച് കോടി രൂപ ചെലവഴിച്ച് നാല് കെട്ടിടങ്ങളും മൂന്നു കോടി രൂപ ചെലവിട്ട് 20 കെട്ടിടങ്ങളും പഌന്‍ഫണ്ട് പ്രയോജനപ്പെടുത്തി 62 കെട്ടിടങ്ങളും നബാര്‍ഡിന്റെ സഹായം ഉപയോഗിച്ച് നാലു കെട്ടിടങ്ങളുമാണ് സ്‌കൂളുകള്‍ക്കായി നിര്‍മിച്ചതെന്ന് മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ഉദ്ഘാടനത്തില്‍ പറഞ്ഞു. വയനാട് ജില്ലയില്‍ പനമരം പഞ്ചായത്തിലെ നീര്‍വാരം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് 52.21 ലക്ഷം രൂപ ചെവലിട്ട്…

Read More

കാശ്മീരിലെ രജൗറിയിൽ ഏറ്റുമുട്ടൽ; മലയാളി അടക്കം രണ്ട് സൈനികർക്ക് വീരമൃത്യു

  ജമ്മു കാശ്മീരിലെ രജൗറി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ മലയാളിയടക്കം രണ്ട് സൈനികർക്ക് വീരമൃത്യു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി നായിബ് സുബേദാർ എം ശ്രീജിത്ത്, ആന്ധ്ര സ്വദേശി ശിപായി എം ജസ്വന്ത് റെഡ്ഡി എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നിയന്ത്രണ രേഖയ്ക്ക് സമീപം സുന്ദർബനി സെക്ടറിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ട് സൈനികർക്ക് ഏറ്റുമുട്ടലിൽ പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് സൈന്യം തെരച്ചിൽ തുടരുകയാണ്.

Read More

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു

സിപിഐഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എസ് രാജേന്ദ്രന് അംഗത്വം നല്‍കി. വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി മാറ്റമെന്ന് എസ് രാജേന്ദ്രന്‍ പറഞ്ഞു.ബിജെപി പ്രവേശനത്തില്‍ ഉപാധികള്‍ വെച്ചിട്ടില്ലെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ താന്‍ പൂര്‍ണ്ണമായി ബിജെപിയിലാണ് എന്ന് പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്ന രാജേന്ദ്രന്റെ പരാമര്‍ശം ബിജെപി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഞാന്‍ പ്രമുഖന്‍ ഒന്നുമല്ല. ദീര്‍ഘകാലമായി രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലഞ്ചു വര്‍ഷക്കാലം…

Read More

സ്‌കൂളുകളില്‍ മതവസ്ത്രങ്ങള്‍ ധരിക്കരുത്: വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡല്‍ഹി കോര്‍പ്പറേഷന്‍

  ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ മത വസ്ത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സ്‌കൂളുകളില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ യൂണിഫോം മാത്രമേ ധരിക്കാവൂ എന്നും  കര്‍ശന നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യൂണിഫോം ധരിച്ച് മാത്രമേ വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്താന്‍ പാടുള്ളൂവെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചത്. വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്റേതാണ് ഉത്തരവ്. ‘കുറച്ചു നാളുകളായി രക്ഷിതാക്കള്‍ കുട്ടികളെ മതവസ്ത്രത്തില്‍ സ്‌കൂളുകളിലേക്ക് അയക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ശരിയല്ല. മതത്തെ…

Read More

ഇറാനിൽ മരണം 1000 കടന്നു; സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്ന് യുഎസ്

ഇസ്രയേൽ -യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങൾ ഉണ്ടായതായെന്നാണ് റിപ്പോർട്ട്. ലെബനനിൽ 60 ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സേനാകേന്ദ്രങ്ങളിൽ ഇറാൻ ആക്രമണവും തുടരുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.ക്യാപിറ്റോളിൽ നടന്ന നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇറാനിലെ ജനങ്ങൾ ഈ സാഹചര്യം പ്രയോജനപ്പെടുത്തി…

Read More

റിപ്പബ്ലിക് ദിനം ആഘോഷിച്ച് റോമിലെ ഇന്ത്യന്‍ എംബസ്സി; ശ്രദ്ധ നേടി സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡിന്റെ പ്രത്യേക പരിപാടി

എഴുപത്തിയേഴാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റോമിലെ ഇന്ത്യന്‍ എംബസി വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും പ്രവാസി സമൂഹത്തിലേക്ക് എത്തിക്കുന്നതായിരുന്നു ചടങ്ങുകളുടെ മുഖ്യലക്ഷ്യം. (strings roma program at republic day celebration of Indian embassy in rome).പ്രവാസികള്‍ക്കിടയില്‍ മഹത്തായ ഇന്ത്യന്‍ സംഗീത പാരമ്പര്യം കാത്തുസൂക്ഷിക്കുകയും, അതിലൂടെ പുതിയ കലാകാരെ വളര്‍ത്തുകയും ചെയ്യുന്ന റോമിലെ ശ്രദ്ധേയ സാന്നിധ്യമായ സ്ട്രിങ്‌സ് റോമാ മ്യൂസിക് ബാന്‍ഡ് പരിപാടിയില്‍ പ്രത്യേക പ്രകടനം നടത്തി. കഴിഞ്ഞ അഞ്ച്…

Read More

90 ആം മിനിറ്റില്‍ ഗോള്‍ വഴങ്ങി; ബ്ലാസ്‌റ്റേഴ്‌സിന് സമനില

ബംബോലിം: 90 ആം മിനിറ്റുവരെ ജയിച്ചു നിന്ന മത്സരം വിട്ടുകളഞ്ഞതിന്റെ ഞെട്ടലിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. രണ്ടു ഗോളടിച്ച് മുന്നില്‍ നിന്നിട്ടും കിബു വികുനയുടെ ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായില്ല. രണ്ടാം പകുതിയില്‍ ഖ്വെസി അപ്പിയയും (51′) ഇഡ്രിസ സിലയും (90′) നോര്‍ത്ത് ഈസ്റ്റിന്റെ രക്ഷകരായപ്പോള്‍ അര്‍ഹിച്ച ജയം മഞ്ഞപ്പടയ്ക്ക് നഷ്ടമായി. ആദ്യ പകുതിയില്‍ നായകന്‍ സെര്‍ജിയോ സിഡോഞ്ചയും (5′) ഗാരി ഹൂപ്പറുമാണ് (45+1′ — പെനാല്‍റ്റി) ബ്ലാസ്റ്റേഴ്‌സിന് ആധിപത്യം സമ്മാനിച്ചത്. എന്നാല്‍ 90 ആം മിനിറ്റില്‍ ഗുര്‍ജീന്ദര്‍ നീട്ടി നല്‍കിയ…

Read More