കളമശ്ശേരിയില്‍ മണ്ണിടിച്ചില്‍; മരണം നാലായി: ഒരാള്‍ക്കായി തിരച്ചില്‍
കളമശ്ശേരിയില്‍ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്‌ട്രോണിക് സിറ്റിയില്‍ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചു. ഫൈജുല്‍, കൂടൂസ്, നൗജേഷ്, നൂറാമിന്‍ എന്നീ ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്. ഇവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളാണെന്നാണ് വിവരം. ഇലക്‌ട്രോണിക് സിറ്റിനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിനുള്ളില്‍ നിന്നും ആദ്യം രക്ഷപ്പെടുത്തിയ രണ്ട് പേരുടെ നില തൃപ്തികരമാണ്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ് തൊഴിലാളികളാണ് മണ്ണിനടിയില്‍ കുടുങ്ങിയതെന്നാണ് വിവരം. ഇതില്‍ ആറു പേരെ പുറത്തെടുത്തു. ഒരാള്‍ക്കായി തിരച്ചിലില്‍…
