അതിതീവ്ര മഴ തുടരും; മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്, വിവിധ ജില്ലകളിലെ സ്കൂളുകൾക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ…

Read More

മുൻ മന്ത്രി ജയലക്ഷ്മിക്ക് നേരെ സൈബർ ആക്രമണം: ജില്ലാ പോലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.

കൽപ്പറ്റ: മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥിയും മുൻ പട്ടികവർഗ്ഗ ക്ഷേമ യുവജനകാര്യ വകുപ്പ് മന്ത്രിയുമായ പി .കെ . ജയലക്ഷ്മിക്ക് നേരെ വീണ്ടും സൈബർ ആക്രമണം. വയനാട് ജില്ലാ പോലീസ് മേധാവിക്കും തിരഞ്ഞെടുപ്പ് വരണാധികാരികൂടിയായ വയനാട് ജില്ലാ കലക്ടർക്കും ജയലക്ഷ്മി പരാതി നൽകി. വാട്സ് ഗ്രൂപ്പ് അഡ്മിൻ മാർ ,വാട്സ് അപ്പ് നമ്പറുകൾ ,ഫെയ്സ് ബുക്ക് ഗ്രൂപ്പുകൾ, പേജുകൾ, അക്കൗണ്ടുകൾ വഴി സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെയാണ് ഡിജിറ്റൽ തെളിവുകൾ സഹിതം ജയലക്ഷ്മി പരാതി നൽകിയത്. വ്യക്തി ഹത്യ…

Read More

പൊന്നാനി ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

പൊന്നാനിയിൽ ഫൈബർ വള്ളം അപകടത്തിൽ പെട്ട് കാണാതായതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. താനൂർ സ്വദേശി ഉബൈദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അറബിക്കടലിൽ നോർത്ത് 53 ദിശയിൽ കോസ്റ്റ് ഗാർഡ് ബോട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇനി രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായി കോസ്റ്റ് ഗാർഡിന്റെ എയർക്രാഫ്റ്റും മറൈൻ എൻഫോഴ്‌സ്‌മെന്റും ഫിഷറീസ് ഡിപ്പാർട്ടുന്റും സംയുക്തമായി തിരച്ചിൽ നടത്തുകയാണ്. ഇതിന് പുറമേ മത്സ്യത്തൊഴിലാളികളും സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ വ്യാപകമാക്കി. അതേസമയം, ഇന്നലെ രാത്രിയിൽ രക്ഷാപ്രവർത്തനത്തിറങ്ങിയ ഫിഷറീസ് സുരക്ഷാ ബോട്ടിന്റെ ബെൽറ്റ് പൊട്ടി…

Read More

രാഹുൽ ഗാന്ധിക്ക് ഇന്ന് 51ാം പിറന്നാൾ; സേവനദിനമായി ആഘോഷിച്ച് കോൺഗ്രസ്

വയനാട് എംപി രാഹുൽ ഗാന്ധിക്ക് ഇന്ന് 51ാം പിറന്നാൾ. കോൺഗ്രസ് പ്രവർത്തകർ ഇന്ന് സേവനദിനമായി ആഘോഷിക്കുകയാണ്. ഡൽഹിയിൽ കൊവിഡ് ബാധിച്ചവർക്ക് അവശ്യവസ്തുക്കൾ, മാസ്‌ക്, മരുന്ന് കിറ്റ്, പാകം ചെയ്ത ഭക്ഷണക്കിറ്റ് എന്നിവ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്യുകയാണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തുകയും സഹായം നൽകുകയും ചെയ്യുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു. രാഹുലിന് വിവിധ നേതാക്കളാണ് ആശംസകൾ അറിയിച്ച് രംഗത്തുവന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, തേജസ്വി…

Read More

സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ; കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി

  കൊച്ചി: കോവിഡ് വ്യാപനത്തില്‍ കുറവ് വന്നതിന് പിന്നാലെ സര്‍വീസ് പുന:രാരംഭിക്കാനൊരുങ്ങി കൊച്ചി മെട്രോ. അടുത്ത ആഴ്ച്ച മുതല്‍ കൊച്ചി മെട്രോയുടെ സര്‍വീസുകള്‍ പുന:രാരംഭിച്ചേക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കെഎംആര്‍എല്‍ സര്‍ക്കാരിനോട് അനുമതി തേടി. നിലവില്‍ മെട്രോ സ്‌റ്റേഷനുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബസുകള്‍ക്കും ടാക്‌സികള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ മെട്രോ സര്‍വീസും പുന:രാരംഭിക്കാന്‍ അനുവദിക്കണമെന്നാണ് കെഎംആര്‍എല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമെ, മറ്റ് സംസ്ഥാനങ്ങളില്‍ മെട്രോ സര്‍വീസുകള്‍ ആരംഭിച്ച കാര്യവും കെഎംആര്‍എല്‍ ചൂണ്ടിക്കാട്ടി. കോവിഡ് പ്രോട്ടോക്കോളുകള്‍…

Read More

കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം ആസൂത്രിതം; കുഞ്ഞാലിക്കുട്ടി

  കണ്ണൂരിലെ മുസ്‍ലിം ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും കൊലയാളികൾ അനുവദിച്ചില്ല. വെട്ടേറ്റ് കാൽ അറ്റുപോയ മൻസൂർ രക്തം വാർന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു….

Read More

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ആദ്യ ഘട്ടത്തിൽ രോഗനിയന്ത്രണം സാധ്യമായ കേരളത്തിൽ പിന്നീട് പ്രതിരോധത്തിൽ വന്ന വീഴ്ചകൾക്ക് വലിയ വില നൽകേണ്ടി വരുന്നുവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു   രാജ്യത്ത് നിലവിൽ ഏറ്റവുമധികം പ്രതിദിന വർധനവുണ്ടാകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ആദ്യ ഘട്ടത്തിൽ കൊവിഡിനെ ഏറ്റവും ഫലപ്രദമായി കേരളത്തിന് പിടിച്ചു നിർത്താൻ സാധിച്ചിരുന്നു. എന്നാൽ ആഗസ്റ്റ് മുതൽ കേരളത്തിലെ കേസുകൾ കുത്തനെ ഉയരുന്നതാണ് കാണുന്നത്. ഒരുഘട്ടത്തിൽ പ്രതിദിന വർധനവ് പതിനായിരത്തിന് മുകളിലെത്തിയിരുന്നു.  …

Read More

വിട വാങ്ങിയത് മികച്ച ഡ്രൈവർ

കൽപ്പറ്റ : വയനാട്ടിൽ ക്വാറിയിൽ മണ്ണിടിഞ് ടിപ്പർ ഡ്രൈവർ മരിച്ചു.   . മാനന്തവാടി പിലാക്കാവ് അടിവാരം  തൈത്തറ സിൽവസ്റ്റർ (56) ആണ്  അപകടത്തിൽ മരിച്ചത്. റിപ്പൺ കടച്ചിക്കുന്ന് ക്വാറി അപകടത്തിൽ ടിപ്പറിനുള്ളിൽ കുടുങ്ങിയാണ്  മരണം.  മൃതദേഹം  ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കും.   .  ടിപ്പറിന് മുകളിൽ പാറ വീണതിനെതുടർന്ന്  മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്. മണ്ണ് നീക്കം ചെയ്യുന്നതിനിടെ പാറ ടിപ്പറിന് മുകളിൽ പതിക്കുകയായിരുന്നു. കെ.എസ്. ആർ.ടി.സി. യിൽ ഡ്രൈവർ ആയിരുന്ന  ഇദ്ദേഹം വിരമിച്ച ശേഷം ടിപ്പറിൽ ഡ്രൈവർ…

Read More

രോഗിക്ക് കൊവിഡ്; കോട്ടയം മെഡിക്കൽ കോളജ് നേത്രരോഗ വിഭാഗം അടച്ചു

ചികിത്സക്കെത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം മെഡിക്കൽ കോളജിലെ നേത്രരോഗ വിഭാഗം അടച്ചു. ഈ വിഭാഗത്തിലെ ഡോക്ടർമാർ ഉൾപ്പെടെ 11 പേരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. ഏറ്റുമാനൂരിൽ ലോറി ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചു. പച്ചക്കറികളുമായെത്തിയ ലോറി ഡ്രൈവർക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് മാർക്കറ്റിലെത്തിയ 28 പേരെ ആന്റിജൻ ടെസ്റ്റിന് വിദേമാക്കി. ചങ്ങനാശ്ശേരിയിലും പരിസര ഭാഗങ്ങളിലും സമ്പർക്ക രോഗികൾ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

Read More

മുംബൈയിൽ കനത്ത മഴയും കാറ്റും: മരങ്ങൾ കടപുഴകി, കെട്ടിടങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ ശക്തമായ കാറ്റുമെത്തിയതോടെ മുംബൈയിൽ വ്യാപക നാശനഷ്ടം. കൊളാബയിൽ മണിക്കൂറിൽ 106 കിലോമീറ്റർ വേഗതയിലാണ് കാറ്റ് ആഞ്ഞുവീശിയത്. നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ തകർന്നു. മരങ്ങൾ കടപുഴകി റോഡിലേക്ക് വീണു മാസങ്ങൾക്ക് മുമ്പുണ്ടായ നസർഗ ചുഴലിക്കാറ്റിനേക്കാൾ തീവ്രതയോടെയാണ് കാറ്റ് വീശിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 60 കിലോമീറ്റർ വേഗതയിൽ ആരംഭിച്ച കാറ്റ് ബുധനാഴ്ച വൈകുന്നേരത്തോടെ 107 കിലോമീറ്റർ വേഗതയിലേക്ക് എത്തുകയായിരുന്നു. റോഡിൽ നിർത്തിയിട്ടിരുന്ന കാറുകൾ പോലും കീഴ്‌മേൽ മറിക്കുന്ന ശക്തിയിലാണ് കാറ്റ്…

Read More