Headlines

വയനാട്ടിൽ കിണർ നിർമാണത്തിനിടെ അപകടം:ഒരാള്‍ മരിച്ചു

തരുവണ കുന്നുമലങ്ങാടിയില്‍ കിണര്‍ നിര്‍മ്മാണത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കരിങ്ങാരി കാപ്പുംകുന്ന് കോളനിയിലെ മാധവന്‍ (33) ആണ് മരിച്ചത്. ബിസ്മി അനസ് എന്നയാള്‍ക്ക് പരിക്കേറ്റു. കിണര്‍ കുഴിക്കുന്നതിനിടെ കാല്‍ തെറ്റി കിണറ്റില്‍ വീണതായാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹം വയനാട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.    

Read More

‘ബജ്രംഗ് ദൾ പോലുള്ള സാമൂഹ്യ വിരുദ്ധരാണ് ഛത്തീസ്ഗഡിൽ പൊലീസ് സ്റ്റേഷൻ ഭരിക്കുന്നത്, ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ് രാജ്യം’; ബിഷപ്പ് പാംപ്ലാനി

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ആഞ്ഞടിച്ച് തലശ്ശേരി ആ‍ർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സന്യാസികൾക്കും വൈദികർക്കും വഴി നടക്കാൻ പറ്റാത്ത വിധം ജനാധിപത്യം അപകടത്തിലെന്ന് അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ ഭരണഘടന നൽകുന്ന അവകാശത്തിന് വേണ്ടി മാത്രമാണ് സഭയുടെ പോരാട്ടം. സഭയ്ക്ക് ഇത്‌ രാഷ്ട്രീയ വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാലം മാപ്പ് നൽകാത്ത കാപാലികത്വമാണ് നടക്കുന്നതെന്ന് പറയാൻ സഭക്ക് മടിയില്ല. നാട്ടിലെ സാമൂഹ്യ വിരുദ്ധരെ നിലയ്ക്ക് നിർത്താൻ കഴിഞ്ഞില്ലെങ്കിൽ ഭരണ സ്ഥാനത്തിരിക്കുന്നവർ രാജിവെച്ച് ഒഴിയണം. ഭരണഘടന പശു തിന്നുന്ന ഗതികേടിലാണ്…

Read More

പത്തനംതിട്ട ഹണി ട്രാപ്പ് കേസ്; വിശദമായ അന്വേഷണം ഇന്ന് ആരംഭിക്കും; ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കും

പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദ്ദിച്ച കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ ആണ് പൊലീസ് നീക്കം. ആറന്മുള പോലീസ് എടുത്ത എഫ്ഐആർ ഇന്ന് കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികൾക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. . തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലാണ്…

Read More

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വലിയമല സ്‌റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. വിവാഹ വാഗ്ഭാഗം നൽകി ലൈഗിംക പീഡനം, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.തുടർനടപടികൾ വേഗത്തിലാക്കാനാണ് പൊലീസിന് നൽകിയ നിർദേശം. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. ഇന്നലെ രാത്രിയാണ് റൂറൽ എസ് പിയുടെ ഓഫീസിൽ വെച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. രാഹുൽമാങ്കൂട്ടത്തിൽ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും താൻ നേരിട്ട ദുരനുഭവം…

Read More

ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്; വ്യാപക നാശനഷ്ടം

ജമൈക്കയിൽ കനത്ത നാശം വിതച്ച് ‘മെലിസ’ കൊടുങ്കാറ്റ്. തെക്കു പടിഞ്ഞാറൻ ജമൈക്കയിൽ വീടുകൾക്കും ആശുപത്രികൾക്കും സ്‌കൂളുകൾക്കും വലിയ നാശനശഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് വിവരം. ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും വൈദ്യുതിലൈനുകളും കൊടുങ്കാറ്റിൽ തകർന്നു. ഇന്നലെയാണ് മെലിസ ജമൈക്കിയിലെ ന്യൂ ഹോപ്പിന് സമീപമായി കരതൊട്ടത്‌. കൊടുങ്കാറ്റ് കരയിൽ ആഞ്ഞടിച്ചതിനുശേഷം ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജമൈക്ക ടൂറിസം മന്ത്രി എഡ്മണ്ട് ബാർട്ട്‌ലൈറ്റ് വ്യക്തമാക്കി. നേരത്തെ ജമൈക്കയിൽ മൂന്നുപേരടക്കം ഹെയ്തിയിലും ഡൊമനിക്കൻ റിപ്പബ്ലിക്കിലുമായി ഏഴ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിക്കൂറിൽ 297 കിലോമീറ്റർ വേഗത്തിൽ കാറ്റഗറി…

Read More

‘സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണം’; വർഗീയ പരാമർശത്തിൽ CPIMന് അതൃപ്തി

മന്ത്രി സജി ചെറിയാന്റെ വർഗീയ പരാമർശത്തിൽ സിപിഐഎമ്മിന്‌ സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പ്രതിപക്ഷത്തിനെതിരായ സമുദായ നേതൃത്വങ്ങളുടെ വിമർശനത്തെ വഴിതിരിച്ചുവിടാൻ സജി ചെറിയാന്റെ പരാമർശം ഇടയാക്കി എന്നാണ് വിലയിരുത്തൽ. പ്രതികരണം നൽകാതെ പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഒഴിഞ്ഞു മാറിയതും അതൃപ്തിയെ തുടർന്നെന്ന് സൂചന.സജി ചെറിയാന്റെ പരാമർശം ദോഷകരം എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സജി ചെറിയാൻ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്ന് നേതൃത്വം നിർദേശം നൽകി. കാസർഗോട്ടേയും മലപ്പുറത്തെയും ജനപ്രതിനിധികളുടെ പേര് പരിശോധിച്ചാൽ വർഗീയ ധ്രുവീകരണം…

Read More

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 പരമ്പര; വേദികള്‍ പ്രഖ്യാപിച്ച് ബിസിസിഐ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള വേദികള്‍ ബിസിസിഐ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് ആരംഭിച്ച 19ന് അവസാനിക്കുന്ന രീതിയിലാണ് പരമ്പര. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഇന്ത്യ. അടുത്തിടെ ന്യൂസിലന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

Read More

തമിഴ്‌നാട് കൃഷിമന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു

ചെന്നൈ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്‌നാട് കൃഷി മന്ത്രി ആര്‍ ദൊരൈകണ്ണ് (72) മരിച്ചു. ശ്വാസ തടസ്സത്തെത്തുടര്‍ന്ന് ഈ മാസം 13നാണ് ദുരൈക്കണ്ണിനെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 2006 മുതല്‍ തുടര്‍ച്ചയായി പാപനാശം മണ്ഡലത്തിലെ ജനപ്രതിനിധിയാണ് ദൊരൈകണ്ണു. കര്‍ഷക സംഘടനകള്‍ക്കിടയില്‍ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു. എടപ്പാടി പക്ഷത്തെ പ്രമുഖ നേതാവു കൂടിയാണ് ആര്‍ ദൊരൈകണ്ണ്.  

Read More

കണ്ണിന് ചൊറിച്ചിലുണ്ടോ; എങ്കില്‍ സൂക്ഷിക്കണം

  നമ്മില്‍ മിക്കവാറും പേരും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ണിന് ചൊറിച്ചില്‍ അനുഭവിച്ചിട്ടുള്ളവരായിരിക്കും. ഇത് ശരിക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നമല്ലെങ്കിലും വളരെയധികം പ്രകോപനത്തിന് ഇടയാക്കും. ചിലര്‍ക്ക് ഇത് ചൊറിച്ചില്‍ മാത്രമല്ല, നീര്‍വീക്കം, വേദന തുടങ്ങിയ മറ്റ് പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കും. കണ്ണുകളുടെ ചൊറിച്ചിലിന്റെ കാരണങ്ങളും അവ വേഗത്തില്‍ ചികിത്സിക്കുന്നതിനുള്ള ചില ലളിതമായ വീട്ടുവൈദ്യങ്ങളും ഇവിടെ നിങ്ങള്‍ക്ക് അറിയാം. കണ്ണിന്റെ ചൊറിച്ചിലിന് കാരണങ്ങള്‍ പല കാരണങ്ങളാല്‍ നിങ്ങളുടെ കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാം. സാധാരണയായി, നമ്മുടെ കണ്ണുകളെ ഈര്‍പ്പമുള്ളതാക്കാന്‍ സഹായിക്കുന്നത് കണ്ണുനീരാണ്. എന്നാല്‍,…

Read More

Panda Hypermarket job vacancies

Panda Careers Supermarket Jobs Get ready to grab these Outstanding opportunity by Panda Hypermarket  Careers that may take your career beyond your expectation in case you get hired. Therefore, you are requested to stick to this post and give yourself a chance by applying for Panda Careers Saudi Arabia jobs. Undoubtedly, large numbers of applications are send on daily bases to…

Read More