ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം; ചെന്നെത്തുന്നത് ചെങ്കോട്ടയിൽ

  ഡൽഹി നിയമസഭാ മന്ദിരത്തിനുള്ളിൽ തുരങ്കം കണ്ടെത്തി. ചെങ്കോട്ട വരെ എത്തുന്നതാണ് തുരങ്കം. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളെ കൊണ്ടുപോകുന്നതിനും കൊണ്ടുവരുന്നതിനുമായി പ്രയോജനപ്പെടുത്തിയ പാതയാണ് ഇതെന്നാണ് സൂചന. ഡൽഹി സ്പീക്കർ രാംനിവാസ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. 1993 മുതൽ ഈ തുരങ്കത്തെ കുറിച്ച് കേട്ടിരുന്നതായും എന്നാൽ ഇപ്പോഴാണ് തുരങ്ക മുഖം കണ്ടെത്തിയതെന്നും ഗോയൽ പറഞ്ഞു. 1912 മുതലാണ് ബ്രിട്ടീഷുകാർ സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയായി ഈ മന്ദിരം ഉപയോഗിച്ചു തുടങ്ങിയത്. 1926ൽ മന്ദിരം കോടതിയാക്കി മാറ്റിയെന്നും ഗോയൽ പറഞ്ഞു…

Read More

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് നേരിട്ട് പങ്കുണ്ടെന്ന് സ്ഥിരീകരിച്ച് എസ്‌ഐടി. തന്ത്രി കണ്ഠരര് രാജീവര്‍ക്ക് സ്വര്‍ണക്കൊള്ള അറിയാമായിരുന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ചോദ്യം ചെയ്യലില്‍ തന്ത്രി ഭാഗികമായി സ്വര്‍ണക്കൊള്ള സമ്മതിച്ചു. ദ്വാരപാലക ശില്‍പ കേസിലും, കട്ടിളപ്പാളി കേസിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ട് എന്നതിന് തെളിവുകളും മൊഴിയും എസ്‌ഐടിക്ക് ലഭിച്ചു. ഇന്നലെയാണ് നിര്‍ണായക ചോദ്യം ചെയ്യല്‍ നടന്നത്. (SIT confirms direct involvement of Thantri).തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലിലാണ് തന്ത്രി കുടുങ്ങിയത്. തന്ത്രിയുടെ മൊഴിയില്‍…

Read More

മലയാറ്റൂർ വനമേഖലയിൽ കാട്ടാനകളുടെ ജഡങ്ങൾ പുഴയിൽ കണ്ടെത്തുന്ന സംഭവം; വിദഗ്ധ അന്വേഷണത്തിന് ഉത്തരവിട്ട് വനംവകുപ്പ്

മലയാറ്റൂർ വനമേഖലയിലെ പുഴകളിൽ ആവർത്തിച്ച് ആനകളുടെ ജഡങ്ങൾ കണ്ടെത്തുന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് വനം വകുപ്പ്. മലയാറ്റൂർ വനമേഖലയിൽ കാട്ടാനകളുടെ ജഡങ്ങൾ പുഴയിൽ കണ്ടെത്തുന്നത് സ്ഥിരം സംഭവമായതോടെയാണ് അന്വേഷണം നടത്താൻ വനം വകുപ്പ് തീരുമാനിച്ചത്. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി കെ കുമാർ ചെയർമാനായ പതിനൊന്ന് അംഗ സമിതിക്കാണ് അന്വേഷണ ചുമതല. മലയാറ്റൂർ ഡി എഫ് ഒ, ഡോക്ടർ അരുൺ സക്രിയ ഉൾപ്പെടെയുള്ള വിദഗ്ധരും സമിതിയുടെ ഭാഗമാണ്. പോസ്റ്റുമോർട്ടം നടപടികളും റിപ്പോർട്ടുകളും, ഒരേ പ്രദേശത്ത് ഇത്തരം സംഭവങ്ങൾ…

Read More

മലപ്പുറത്ത് പിടിയിലായത് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന കണ്ണി; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റംസിന്റെ കസ്റ്റഡിയില്‍. കേസിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് സംശയം. ഏറ്റവും നിര്‍ണായക നീക്കമായാണ് കസ്റ്റംസ് ഇതിനെ വിശേഷിപ്പിക്കുന്നത്. സ്വപ്‌ന, സന്ദീപ്, സരിത് എന്നിവര്‍ ക്യാരിയര്‍മാരാണെന്നും ഉന്നതബന്ധമുള്ള പലരും സ്വര്‍ണക്കടത്തിന് പിന്നിലുണ്ടെന്നുുമുള്ള സുപ്രധാന വിവരങ്ങളാണ് പുറത്തുവരുന്നത്. പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ സ്വദേശി റമീസ് ആണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ചോദ്യം ചെയ്യുകയാണ്. സരിത്തും കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണുള്ളത്. ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും വിവരം…

Read More

‘ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തി’; അമേരിക്കൻ ട്രഷറി സെക്രട്ടറി

ഇന്ത്യയ്ക്കു മേൽ അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയതിനെ തുടർന്ന് ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ്. റഷ്യൻ എണ്ണ ഇപ്പോഴും വാങ്ങുന്ന രാജ്യങ്ങൾക്കു മേൽ 500 ശതമാനം പിഴത്തീരുവ ചുമത്തുമെന്നും സ്‌കോട്ട് ബെസന്റ് പറഞ്ഞു.ഫോക്‌സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് സ്‌കോട്ട് ബെസന്റിന്റെ പരാമർശം. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെ. 500 ശതമാനം വരെ തീരുവ ചുമത്താൻ അംഗീകാരം നൽകുന്ന റഷ്യ ഉപരോധ ബിൽ സെനറ്റിൽ അവതരിപ്പിക്കാനിരിക്കുകയാണ്. റഷ്യൻ…

Read More

പ്രഭാത വാർത്തകൾ

  🔳മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് രാവിലെ തന്നെ തുറക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്നാട് രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കിവിടൂ. 3000 ഘനയടി വെള്ളം ഒഴുക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. 🔳ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാന്‍ സാധ്യതയെന്ന് മന്ത്രി രാജന്‍. ബുറേവി ചുഴലിക്കറ്റിന്റേതിന് സമാനമായ സഞ്ചാരപാതയാണ് നിലവില്‍ കാണിക്കുന്നത്. അറബിക്കടലില്‍ ഒരു ചക്രവാതച്ചുഴിയും…

Read More

മകൻ സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു,അനുഗ്രഹം വേണം’; ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ സ്വന്തം കിംഗ് ഖാൻ ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭത്തിന് പിന്തുണയുമായി രംഗത്തെത്തി. ആര്യൻ സംവിധാനം ചെയ്ത വെബ് സീരീസായ ‘ദി ബാഡ്‌സ് ഓഫ് ബോളിവുഡിന്റെ’ ട്രെയിലർ ലോഞ്ചിൽ ഭാര്യ ഗൗരി ഖാനോടൊപ്പം പങ്കെടുത്ത ഷാരൂഖ് വികാരനിർഭരമായാണ് സംസാരിച്ചത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുടെ മുന്നിൽ വെച്ച് ഷാരൂഖ് തന്റെ മകനെക്കുറിച്ച് സംസാരിച്ചു. “ഈ പുണ്യഭൂമി എന്നെ 30 വർഷം നിലനിൽക്കാൻ അനുവദിച്ചു. ഇന്ന് എന്റെ മകൻ അവന്റെ ആദ്യ ചുവടുവെപ്പ് നടത്തുകയാണ്….

Read More

കണ്ണൂരിൽ ഭർത്താവ് ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേൽപ്പിച്ചു; ഭാര്യയുടെ നില ഗുരുതരം

കണ്ണൂർ കക്കാട് ഭാര്യയെയും മകളെയും വെട്ടിപ്പരുക്കേൽപ്പിച്ചയാൾക്കെതിരെ കേസ്. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദ, മകൾ റനിത എന്നിവരെ വെട്ടിയത്. നേരത്തെയും ഇയാൾ പലതവണ ഭാര്യയെയും മകളെയും ഉപദ്രവിച്ചിട്ടുണ്ട്. ആക്രമണത്തിൽ പ്രവിദക്ക് ഗുരുതരമായി പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ പ്രവിദ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. റനിതയുടെ കൈക്കും കാലിനുമാണ് വെട്ടേറ്റത്. അമ്മയെയും സഹോദരിയെയും ആക്രമിക്കുന്നത് കണ്ടതോടെ പ്രവിദയുടെ മകൻ രവീന്ദ്രനെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിൽ രവീന്ദ്രനും പരുക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കൂടുതൽ ലഭിക്കാൻ സാധ്യത. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്ക് ഏർപ്പെടുത്തി.

Read More

സർക്കാർ വഞ്ചിച്ചു, പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം നൽകി; കോൺഗ്രസ് സഹായം വലിയ ഉപകാരമായെന്ന് ഹർഷീന

തന്നെ സർക്കാർ വഞ്ചിച്ചുവെന്ന് ഹർഷീന. ഹർഷീനക്കൊപ്പം എന്ന് പറഞ്ഞ് നടന്ന സർക്കാർ തന്നെ വഞ്ചിച്ചെന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീന . സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് പൊറുതി മുട്ടുമ്പോഴും സർക്കാർ സഹായം നൽകിയില്ല. അടിയന്തര ചികിത്സ സഹായമെങ്കിലും തരുമെന്ന് പ്രതീക്ഷിച്ചു,അതും ലഭിച്ചില്ല. പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ച ധനസഹായം നൽകി. ആദ്യഘട്ടമായി ഒരു ലക്ഷം കൈമാറി. കോൺഗ്രസ്‌ സഹായം വലിയ ഉപകാരമായെന്ന് ഹർഷീന പറഞ്ഞു. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് താന്‍ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍…

Read More