Headlines

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ചിത്രം പുഴു ഒടിടിയിൽ

 

മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ചിത്രം പുഴു ഒടിടിയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. സോണി ലിവ് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നവാഗതയായ റതീന സംവിധാനം ചെയ്യുന്ന ചിത്രമാണ്.

മമ്മൂട്ടി ഇതുവരെ ചെയ്യാത്ത തരത്തിലുള്ള വേഷമാണെന്നാണ് അറിയുന്നത്. ടീസർ നൽകുന്ന സൂചനയും നെഗറ്റീവ് ഷേഡ് കഥാപാത്രമാണെന്നാണ്. ദുൽഖർ സൽമാന്റെ വേ ഫെറർ സഹനിർമ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുൽഖർ സൽമാൻ തന്നെയാണ് വിതരണവും.

‘ഉണ്ട”യ്‌ക്ക് ശേഷം ഹർഷാദും ‘വൈറസി”ന് ശേഷം ഷറഫ് സുഹാസ് കൂട്ടുകെട്ടും തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് പുഴു. നെടുമുടി വേണു, ഇന്ദ്രൻസ്, മാളവിക മോനോൻ തുടങ്ങി നിരവധി പ്രമുഖരായ ഒരു താരനിര തന്നെ പുഴുവിന്റെ ഭാഗമായി എത്തുന്നുണ്ട്.

ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് തേനി ഈശ്വറാണ്. ബാഹുബലി, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളുടെ കലാ സംവിധായകനായ മനു ജഗദ് ആണ്, പുഴുവിന്റെയും കലാസംവിധാനം.