ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: ചൈനയുമായി നിരന്തരം നിലനിൽക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെ സുരക്ഷാ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ചൈനീസ് ആപ്പുകൾ നിരോധിക്കുകയുണ്ടായി. ഇപ്പോഴിതാ ചൈനീസ് സ്മാര്‍ട്ട്‌ഫോണുകളും നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ വിവോ, ഓപ്പോ, ഷവോമി, വണ്‍പ്ലസ് എന്നിവയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചൈനയും ഇന്ത്യയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളെ തുടർന്ന് കഴിഞ്ഞവര്‍ഷം 220 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. ഫോണുകളില്‍ ഉപയോഗിക്കുന്ന ഡാറ്റയുടെയും ഘടകങ്ങളുടെയും വിശദാംശങ്ങള്‍ തേടിയാണ് ചൈനീസ് ബ്രാന്‍ഡുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസുകള്‍ അയച്ചിട്ടുള്ളത്. കമ്പനികള്‍ അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍…

Read More

കോവിഡ് ബോധവല്‍ക്കരണം: വയനാട്ടിൽ വാഹനപ്രചാരണം ഇന്ന് തുടങ്ങും

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന വാഹനപ്രചാരണം ഇന്ന് തുടങ്ങും. പോസ്റ്റ് കോവിഡ് ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും, കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത, വയോജനങ്ങളില്‍ കൊവിഡ് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ 10 ന് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ജില്ലാ പോലിസ് മേധാവി ജി. പൂങ്കുഴലി ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. രേണുക, ആരോഗ്യകേരളം…

Read More

കെണിയിൽ കുടുങ്ങിയ കടുവ തിരുവനന്തപുരത്തേക്ക്

കെണിയിൽ കുടുങ്ങിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റാൻ സാധ്യത. സാധാരണഗതിയിൽ  പിടികൂടുന്ന  കടുവകളെ  മുത്തങ്ങ വനത്തിലേക്കാണ് കൊണ്ടു പോകുന്നത്.എന്നാൽ  വെറ്റിനറി ഡോക്ടർമാരുടെ പരിശോധനയിൽ കടുവയുടെ പല്ലുകൾ കൊഴിഞ്ഞതായി  കണ്ടെത്തിയിട്ടുണ്ട്. അതിനാൽ കാട്ടിൽ ഇരയെ പിടിക്കാൻ കഴിയില്ല. എളുപ്പത്തിൽ ഇര പിടിക്കുന്നതിനായി ജനവാസ കേന്ദ്രത്തിലേക്ക് വീണ്ടും കടുവ എത്തും എന്നത് ആശങ്കക്ക്  ഇടയാക്കും. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശം ലഭിച്ചാലുടൻ കടുവയെ തിരുവനന്തപുരത്തെ മൃഗശാലയിലേക്ക് മാറ്റാനാണ് സാധ്യത. ഉൾവനത്തിൽ കടുവകൾ തമ്മിൽ  പരസ്പരം ആക്രമിക്കുകയും അതിൽ കീഴടങ്ങുന്ന കടുവ പ്രദേശം വിട്ട്…

Read More

‘ ഇറാന് അയല്‍രാജ്യങ്ങളോട് ക്ഷമ ചോദിക്കേണ്ടി വന്നത് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിരന്തരമായ ആക്രമണം കൊണ്ട്’; ഡോണള്‍ഡ് ട്രംപ്

ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ്. ഇറാന്റെ സമ്പൂര്‍ണ നാശമാണ് ലക്ഷ്യമിടുന്നതെന്നും ട്രംപ് വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. മധ്യപൂര്‍വേഷ്യയിലെ പരാജിതരാണ് ഇറാനെന്നും ട്രംപ് വ്യക്തമാക്കി. ഇറാന്‍ അയല്‍രാജ്യങ്ങളോട് മാപ്പ് പറഞ്ഞത് അമേരിക്കയുടെയും ഇസ്രയേലിന്റെയും ശ്രമഫലമായാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. (US President Donald Trump warns Iran again) മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ തന്നോട് നന്ദി അറിയിച്ചെന്നും ട്രംപ് പറയുന്നു. ഇന്ന് ഇറാനെതിരെ കടുത്ത ആക്രമണം നടക്കും. ഇറാന്റെ മോശം പെരുമാറ്റം നാശത്തിലേക്കാണ് അവരെ നയിക്കുന്നത്. മിഡില്‍…

Read More

ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നിര്‍ദേശിക്കാനാവില്ല; ഹൈക്കോടതി

കൊച്ചി: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണെന്നും നിര്‍ദേശിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമ കമ്മിഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും കമ്മിഷനു സാക്ഷികള്‍ നല്‍കിയ മൊഴിയില്‍ പറയുന്നവര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ‘ദിശ’ എന്ന സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. പീഡന പരാതികള്‍ പരിഗണിക്കുന്നതിനു ജില്ലാ തലങ്ങളിലായി 258…

Read More

സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും തുറക്കുന്ന കാര്യത്തിൽ ഉടനടി തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ധരുമായി വിശദമായ ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂ. പൊതുപരീക്ഷ വഴി മൂല്യനിർണയം നടത്തുന്ന ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി സ്‌കൂളുകലും കോളജുകളും തുറക്കണമോയെന്ന കാര്യം പരിഗണിക്കേണ്ടതുണ്ട്. ചെറിയ ക്ലാസുകളിലെ വിദ്യാർഥികളുടെ കാര്യത്തിൽ ഇന്നത്തെ അവസ്ഥയിൽ ക്ലാസുകൾ ആരംഭിക്കുക എത്ര കണ്ട് പ്രായോഗികമാകും എന്ന കാര്യത്തിൽ സംശയമുണ്ട് രോഗവ്യാപനത്തിന്റെ തോത് ഇതേ പോലെ കുറയുന്ന സാഹചര്യത്തിന് പുരോഗതിയുണ്ടായാൽ ഉയർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്കായി ഉന്നത…

Read More

കുറ്റിപ്പുറം കൊലക്കേസിൽ നടുക്കം മാറാതെ നാട്ടുകാർ; കൊന്നത് അയൽവാസി

  കുറ്റിപ്പുറം: ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസില്‍ അയല്‍വാസി പിടിയിലായി. നടുവട്ടം വെള്ളറമ്പ് തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മയുടെ കൊലപാതകത്തിലെ പ്രതിയെയാണ് പിടികൂടിയത്. അയൽവാസിയായ ചീരൻകുളങ്ങര മുഹമ്മദ് ഷാഫി (33) യാണ് അറസ്റ്റിലായത്. ഷാഫി വിദേശത്ത് ജോലി ചെയ്തിരുന്നയാളായിരുന്നു. രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭർത്താവ് ഉപേക്ഷിച്ച വയോധിക ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്നു. പോലീസ് പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ പ്രതി വ്യക്തമാക്കിയിട്ടില്ല. വീടിന് സമീപത്ത് നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച്…

Read More

കുഴൽപ്പണ കേസിൽ ബിജെപിയുടെ കുരുക്ക് മുറുകുന്നു; തൃശ്ശൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

  കൊടകര കുഴൽപ്പണം ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്ന നിഗമനം ശക്തമാകുന്നു. കേസിൽ തൃശ്ശൂർ ജില്ലാ പ്രസിഡന്റ് അനീഷ്‌കുമാറിനെ നാളെ ചോദ്യം ചെയ്യും. തൃശ്ശൂർ പോലീസ് ക്ലബ്ബിലാകും ചോദ്യം ച്യെയൽ. കുഴൽപ്പണവുമായി എത്തിയ ധർമരാജനും സംഘത്തിനും ഹോട്ടലിൽ മുറി ബുക്ക് ചെയ്തത് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നാണ് പണമെത്തിച്ചത് ബിജെപിക്ക് വേണ്ടിയാണെന്ന് ധർമരാജൻ മൊഴി നൽകിയിരുന്നു. ധർമരാജന് മുറിയെടുത്ത് കൊടുത്തത് തങ്ങളാണെന്ന് ബിജെപി ഓഫീസ് സെക്രട്ടറി സതീഷും പോലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ…

Read More

സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി: മുഖ്യമന്ത്രി

സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്ന പശ്ചാത്തലത്തില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ പൊലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് പൊലീസ് നടപടി കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ക്വാറന്റീന്‍ ലംഘിച്ച് ചിലര്‍ പുറത്തിറങ്ങുന്ന സ്ഥിതിയുണ്ട്. ശാരീരിക അകലം പാലിക്കാതിരിക്കുക, സമ്പര്‍ക്ക വിലക്ക് ലംഘിക്കുക ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്….

Read More

Czech Rehabilitation Hospital Al Ain

Czech Rehabilitation Hospital Al Ain Careers Are your interesting in Czech Rehabilitation Hospital Al Ain Careers Jobs then At that point nothing would be superior to thumping entryways for Czech Rehabilitation Hospital Al-Ain Careers jobs opportunities in UAE. Get ready to grab these Outstanding Opportunity that may take your career beyond your expectation in case…

Read More