ഗൂഢാലോചനക്ക് വ്യക്തമായ തെളിവില്ല, ഫോൺ ഹാജരാക്കാത്തത് നിസഹകരണല്ലെന്നും ഹൈക്കോടതി

  വധഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ദിലീപിനെതിരായ ഗൂഢാലോചന കേസിൽ വ്യക്തമായ തെളിവുകളില്ലെന്ന് ഹൈക്കോടതി പറയുന്നു. ഒരു ഫോൺ ഹാജരാക്കാത്തത് നിസഹകരണമല്ലെന്നും വിധിയിൽ പറയുന്നു. ഹാജരാക്കാത്ത ഫോൺ ആണ് കേസിലെ നിർണായക തെളിവെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു മറ്റ് ഫോണുകൾ പ്രതികൾ ഹാജരാക്കിയിട്ടുണ്ടെന്നും സിംഗിൾ ബഞ്ച് ജഡ്ജി ഗോപിനാഥ് ഉത്തരവിൽ പറയുന്നു. കോടതിക്കെതിരെ പൊതുസമൂഹത്തിൽ ഉയർന്ന വിമർശനങ്ങൾക്കും മറുപടി നൽകുന്നുണ്ട്. കോടതി നടപടികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്തവരാണ്…

Read More

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വൈകുന്നേരം മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. തുടർഭരണം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഡൽഹിയിലെത്തുന്നത്. കേരളത്തിലെ കൊവിഡ് സാഹചര്യങ്ങൾ, വികസന പദ്ധതികൾ എന്നിവ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ചർച്ചയാകും. സഹകരണ മന്ത്രാലയം രൂപീകരണം സംബന്ധിച്ച കേരളത്തിന്റെ ആശങ്ക മുഖ്യമന്ത്രി അറിയിക്കും. കേന്ദ്ര നഗരവികസന, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും

Read More

ശബരിമല തീർത്ഥാടക തിരക്ക്; കാനനപാതയിൽ നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്

ശബരിമലയിൽ ഇന്ന് ഇതുവരെ ദർശനം നടത്തിയവരുടെ എണ്ണം എഴുപതിനായിരം കടന്നു. 4 മണി വരെ 73,679പേർ ദർശനം നടത്തി. പുല്ലുമേട് വഴി സന്നിധാനത്തേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വർധനവുണ്ടായി. ഭക്തരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കാനനപാതയിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി. പുല്ലുമേട് വഴി എത്തുന്നവർക്ക് പതിനെട്ടാം പടി ചവിട്ടുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും പൊലീസും ചേർന്ന് പ്രത്യേക സംവിധാനം ഏർപ്പെടുത്തി. വാവര് സ്വാമി നടയ്ക്ക് മുന്നിലൂടെ ആഴിക്ക് സമീപമുള്ള ആൽമരത്തിന് അരികിലൂടെ പ്രവേശിച്ച് ഇവർക്ക് പതിനെട്ടാം പടി…

Read More

ആറന്‍മുള ഇന്‍ഫോ പാര്‍ക്ക് പദ്ധതി: വ്യവസായ വകുപ്പിനും എതിര്‍ നിലപാട്

ആറന്‍മുള വിമാനത്താവള ഭൂമിയിലെ ഇന്‍ഫോ പാര്‍ക്ക് പദ്ധതിയില്‍ വ്യവസായ വകുപ്പിനും എതിര്‍ നിലപാട്. നിയമപരമല്ലാത്ത ഭൂമി തരംമാറ്റലിന് പിന്തുണ നല്‍കേണ്ടതില്ലെന്നാണ് വ്യവസായ വകുപ്പിന്റെ തീരുമാനം. പദ്ധതിയുടെ ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് ശിപാര്‍ശ ചെയ്യാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി തീരുമാനിച്ചതിന് പിന്നാലെയാണ് വ്യവസായ വകുപ്പും എതിര്‍ നിലപാടിലേക്ക് എത്തുന്നത്. ആറന്മുളയില്‍ ഇന്‍ഫോപാര്‍ക്ക് ഇന്റെഗ്രേറ്റഡ് ബിസിനസ് ടൗണ്‍ഷിപ്പ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആറ് മാസമായി വ്യവസായ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിലും 7000…

Read More

സുൽത്താൻബത്തേരി നഗരസഭ കൂടുതൽ നിയന്ത്രണങ്ങൾ നഗരത്തിൽ കൊണ്ട് വരുന്ന തീരുമാനം പിൻവലിക്കണം; കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി ആവശ്യപ്പെട്ടു

സുൽത്താൻബത്തേരി നഗരസഭകണ്ടൈൻമെൻ്റ് സോണായി പ്രഖ്യാപിക്കുകയും കൂടുതൽ നിയന്ത്രണങ്ങൾക്ക് വേണ്ടി രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ കടകൾ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകുകയും ചെയ്ത നഗരസഭാ തീരുമാനം പിൻവലിക്കണമെന്നും കടകൾ പ്രവർത്തിക്കേണ്ട സമയം രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ഏഴ് മണി വരെയായി പുന:ക്രമീകരിക്കണമെന്നും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബത്തേരി ഏരിയാ കമ്മറ്റി അധികൃതരോടാവശ്യപ്പെട്ടു -സാമ്പത്തിക നഷ്ടം മൂലം വ്യാപാരം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത ഈ അവസ്ഥയിൽ…

Read More

ജോസ് കെ മാണിക്ക് പരോക്ഷ ക്ഷണവുമായി കോടിയേരി; ജോസ് പക്ഷം ഇടത്തേക്കോ

യുഡിഎഫുമായി ഇടഞ്ഞുനിൽക്കുന്ന ജോസ് കെ മാണിയെ ഇടതുപക്ഷത്തേക്ക് പരോക്ഷമായി സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനിയിൽ എഴുതിയ മുഖപ്രസംഗത്തിന്റെ അവസാന ഭാഗത്തിലാണ് ജോസ് കെ മാണിയെ ക്ഷണം സൂചിപ്പിക്കുന്നത്. കേരളാ കോൺഗ്രസ് എമ്മിലെ രണ്ട് എംഎൽഎമാർ യുഡിഎഫിൽ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരളാ കോൺഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരുന്നത്….

Read More

കേരളത്തിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്ന് വി മുരളീധരൻ

  കേരളത്തിന് വേണ്ടി താൻ ചെയ്യുന്ന കാര്യങ്ങൾ ജനങ്ങൾക്കറിയാമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. അക്കാര്യം എ കെ ജി സെന്ററിൽ പോയി ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. മാർകിസ്റ്റ് പാർട്ടിയിൽ ക്രിമിനലുകളുണ്ടെന്ന് ജി സുധാകരൻ തുറന്ന് പറഞ്ഞത് ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ എളുപ്പമാക്കുമെന്നും മുരളീധരൻ പറഞ്ഞു സുധാകരനെതിരെ കൊടുത്ത പരാതിയുടെ വിശദാംശങ്ങൾ അറിയില്ല. അദ്ദേഹം തന്നെ പറഞ്ഞത് പാർട്ടിയിലെ ക്രിമിനലുകളാണ് അതിന് പിന്നിലെന്നാണ്. മാർകിസ്റ്റ് പാർട്ടിയിൽ അമ്പത് കൊല്ലത്തിലേറെയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹത്തിന്റെ പാർട്ടിയിൽ…

Read More

വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ; പ്രകോപനം സൃഷ്ടിക്കരുതെന്ന് അണികൾക്ക് താക്കീത്

വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിൽ അണികൾക്ക് താക്കീത്. പ്രകോപനം സൃഷ്ടിക്കരുതെന്നാണ് നിർദേശം. കുഞ്ഞികൃഷ്ണനെതിരെ പ്രകോപനപരമായ പ്രതിഷേധമോ, പോസ്റ്ററുകളോ പാടില്ല.കുഞ്ഞികൃഷ്ണനെതിരായ നടപടി വിശദീകരിക്കാൻ വിളിച്ച യോഗത്തിലാണ് താക്കീത്. ലോക്കൽ, ബ്രാഞ്ച് സെക്രട്ടറിമാർ മുതലുള്ളവരെ പങ്കെടുപ്പിച്ചു ചേർന്ന യോഗത്തിലാണ് നിർദേശം.അതിനിടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാൻ ശ്രമം. വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചുള്ള പ്രകടനത്തിന് നേതൃത്വം നൽകിയ പ്രസന്നന്റെ വീട്ടിൽ മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ എത്തി. പ്രസന്നൻ്റെ ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയിരുന്നു. വി കുഞ്ഞികൃഷ്ണൻ്റെ…

Read More

കുണ്ടറ പീഡന പരാതി: യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കുണ്ടറ പീഡന പരാതി ഉന്നയിച്ച യുവതിയുടെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മൊഴി രേഖപ്പെടുത്താൻ പോലീസ് വീട്ടിലെത്തിയിരുന്നുവെങ്കിലും യുവതി ഇല്ലെന്ന കാരണത്തെ തുടർന്ന് മടങ്ങുകയായിരുന്നു അതേസമയം യുവതിയുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. എൻ സി പി നേതാവ് പത്മാകരൻ യുവതിയുടെ കയ്യിൽ പിടിച്ചതായി പറയുന്ന ഹോട്ടലിലെ സിസിടിവിയുടെ ഹാർഡ് ഡിസ്‌കും പോലീസ് ശേഖരിച്ചു അതേസമയം എൻസിപി അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രാദേശിക നേതാക്കൾക്കെതിരെ ഇന്ന് അച്ചടക്ക നടപടി പ്രഖ്യാപിച്ചേക്കും. പത്മാകരനെതിരെയും…

Read More

ലോക പാര്‍ക്കിന്‍സണ്‍സ് ദിനത്തില്‍ പതിനഞ്ചാം ഡി ബി എസ് സര്‍ജറി പൂര്‍ത്തിയാക്കി

  കോഴിക്കോട് : പാര്‍ക്കിന്‍സണ്‍സ് ചികിത്സാ രംഗത്ത് ഏറ്റവും വലിയ പരിവര്‍ത്തനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന ഡി ബി എസ് (ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍) കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിലെ പതിനഞ്ചാമത്തെ ഡി ബി എസ് ശസ്ത്രക്രിയയാണ് ലോക പാര്‍ക്കിന്‍സണ്‍സ് ദിനം കൂടിയായ ഏപ്രില്‍ 11ൻ്റെ തലേ ദിവസമായ ശനിയാഴ്ച പൂര്‍ത്തീകരിച്ചത് എന്ന പ്രത്യേകത കൂടിയുണ്ട്. ഡോപ്പാമിന്‍ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ ഉത്പാദിപ്പിക്കുന്ന തലച്ചോറിലെ ഡോപ്പമിന്‍ കോശങ്ങള്‍ പ്രവര്‍ത്തന രഹിതമാകുമ്പോഴാണ് പാര്‍ക്കിന്‍സണ്‍സ്…

Read More