Headlines

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പ്രസംഗം; പൊലീസിൽ പരാതി നൽകി പിഡിപി

കോട്ടയത്ത് നടത്തിയ വിദ്വേഷ പരാമർശത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതി നൽകി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി. കോട്ടയം വെസ്റ്റ് പൊലീസിലാണ് പരാതി നൽകിയത്.കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. പിഡിപി നേതാവ് എം എസ് നൗഷാദാണ് പരാതി നൽകിയത്. മതസ്പർധയുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് പ്രസംഗം എന്നും പരാതിയിൽ പറയുന്നു കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമർശം. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി…

Read More

‘എല്ലാത്തിന്റെയും ഒരു കഷണം കിട്ടണം’; ട്രംപിനെ പരിഹസിച്ച് ഇലോൺ മസ്‌ക്

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പരിഹസിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക് ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പരാമർശം വൈറലാകുന്നു. ”ബോർഡ് ഓഫ് പീസ് രൂപീകരിച്ചതിനെപ്പറ്റി കേൾക്കുന്നു. സമാധാനം എന്നർത്ഥമുള്ള പീസല്ല, കഷണം എന്നർത്ഥമുള്ള പീസാണ് അതെന്ന് തോന്നുന്നു” എന്നായിരുന്നു പരിഹാസം. ഗ്രീൻലൻഡിന്റെ ഒരു കഷണം, വെനസ്വേലയുടെ ഒരു കഷണം, നമുക്ക് എല്ലാത്തിന്റെയും ഒരു കഷണം കിട്ടണം.”. സദസ്സിൽ കൂട്ടച്ചിരി ഉയർത്തി മസ്‌കിന്റെ ഈ വാക്കുകൾ. അതേസമയം ‘ട്രംപ് ബോർഡ് ഓഫ് പീസ്’ ഇനി ഔദ്യോഗിക അന്താരാഷ്ട്ര…

Read More

കോഴിക്കോട് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു പെണ്‍കുട്ടിയെ കൂടി കണ്ടെത്തി

കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രണ്‍സ് ഹോമിൽ നിന്ന് കാണാതായ ഒരു കുട്ടിയെ കൂടി കണ്ടെത്തി. മൈസൂരിനടുത്തെ മാണ്ഡ്യയിൽ വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. മൈസൂരിൽ നിന്ന് കോഴിക്കോട്ടെക്ക് യാത്ര ചെയ്യുകയായിരുന്നു പെൺകുട്ടി. ഇനിയും നാല് പെൺകുട്ടികളെ കൂടി കണ്ടെത്താനുണ്ട്. ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടിപ്പോയ ആറ് പെണ്‍കുട്ടികളെത്തിയത് ബെംഗുളൂരു മടിവാള മാരുതി നഗറിലെ ഒരു അപാർട്മെന്റിലാണ്. രണ്ട് യുവാക്കളും ഇവർക്കൊപ്പമുണ്ടായിരുന്നു. അപാർട്ട്മെന്‍റിലുള്ളവര്‍ക്ക് സംശയംതോന്നി ഐഡി കാർഡ് ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടികള്‍ അപാർട്ട്മെന്‍റില്‍ നിന്ന് ഇറങ്ങി ഓടി. ഒരു പെണ്‍കുട്ടിയെയും യുവാക്കളെയും…

Read More

അമേരിക്കയുടെ തീരുവ ഭീഷണി; നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന്

അമേരിക്കന്‍ തീരുവ ഭീഷണി ചര്‍ച്ച ചെയ്യാനുള്ള നിർണായക ബ്രിക്സ് ഓണ്‍ലൈന്‍ യോഗം ഇന്ന് ചേരും. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ വിളിച്ചുചേര്‍ക്കുന്ന ബ്രിക്സ് നേതാക്കളുടെ യോഗത്തിൽ വിദേശ കാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ പങ്കെടുക്കും. ട്രംപിന്റെ താരിഫ് നയങ്ങള്‍ക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാണ് യോഗം ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്ക് സമാനമായി ബ്രസീലിലും 50 ശതമാനം അധികതീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. തീവ്ര വലതുപക്ഷ നേതാവ് ജെയര്‍ ബോള്‍സോനാരോക്കെതിരെയുള്ള നിയമനടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടാണ് ട്രംപ് ബ്രസീലിന് മേല്‍ തീരുവ…

Read More

‘മതമില്ലാത്ത കുട്ടികൾ നാളെയുടെ വാ​ഗ്ദാനം’: ജസ്റ്റിസ് വി ജി അരുൺ

കുട്ടികളെ സ്കൂളിൽ ചേർക്കുമ്പോൾ മതം വെളിപ്പെടുത്താത്ത മാതാപിതാക്കളെ അഭിനന്ദിച്ച് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി ജി അരുൺ. കേരള യുക്തിവാദി സംഘത്തിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മതത്തിന്റെ കോളം പൂരിപ്പിക്കാതെ കുട്ടികളെ സ്കൂളിലേക്ക് അയച്ച നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഈ കുട്ടികൾ നാളെയുടെ വാഗ്ദാനങ്ങളാണ്. കാരണം, മറ്റുള്ളവർ ചോദിക്കാൻ മടിക്കുന്ന ചോദ്യങ്ങൾ അവർ ചോദിക്കും’ – ജസ്റ്റിസ് വി ജി അരുൺ പറഞ്ഞു. വർധിച്ച് വരുന്ന സൈബർ ആക്രമണങ്ങളിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സൈബർ അധിക്ഷേപങ്ങളുമായി…

Read More

വെള്ളമുണ്ടയിൽ കോവിഡ് സ്ഥിരീകരിച്ച ആൾ വ്യാപാര സ്ഥാപനങ്ങളിൽ കയറി; 5സ്ഥാപനങ്ങൾ അടച്ചു

കോവിഡ് സ്ഥിരീകരിച്ച ആൾ വെള്ളമുണ്ട ടൗണിലെ വ്യാപാരസ്ഥാപനങ്ങളില്‍ സാധനങ്ങള്‍ വാങ്ങാന്‍ കയറിയതിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി അഞ്ചോളം കടകള്‍ അടപ്പിച്ചു. വെള്ളമുണ്ട എട്ടേ നാലിലെ ക്ലിനിക്കും അധികൃതർ അടപ്പിച്ചു.വ്യാപാരസ്ഥാപനങ്ങളില്‍ രോഗ ബാധിതർ എത്തിയാല്‍ കട അടപ്പിക്കുകയും, നിരീക്ഷണത്തില്‍ കഴിയുകയും വേണമെന്നതിനാല്‍, ആശങ്കയിലാണ് വ്യാപാരികള്‍. അടച്ച വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാൻ അധികൃതര്‍ അറിയിച്ചു.

Read More

പമ്പ ത്രിവേണിയിലെ മണൽ നീക്കം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: പമ്പ ത്രിവേണിയിലെ മണൽ നീക്കം ചെയ്യാൻ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നൽകിയതിനെതിരായ വിജിലൻസ് കോടതി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കരാറിന് പിന്നിൽ അഴിമതിയില്ലെന്നും ദുരന്തനിവാരണ നിയമപ്രകാരം അതോറിറ്റി ചെയർമാനായ കലക്ടർക്ക് കരാർ നൽകാൻ അധികാരമുണ്ടെന്നും വിജിലൻസ് ഡയറക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി…

Read More

മീരാഭായ് ചാനുവിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മണിപ്പൂര്‍ മുഖ്യമന്ത്രി

  ഇംഫാല്‍: ടോക്യോ ഒളിമ്പിക്‌സില്‍ ഭാരദ്വേഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിന് മണിപ്പൂര്‍ സര്‍ക്കാര്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മണിപ്പൂര്‍ മുഖ്യമന്ത്രി ഭിരേന്‍ സിംഗാണ് പാരിതോഷികം പ്രഖ്യാപിച്ചത്. മീരാഭായ് ചാനുവിന്റെ മെഡല്‍ നേട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ നടന്ന വടക്കു-കിഴക്കന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ താനാണ് പ്രഖ്യാപിച്ചതെന്നും അമിത് ഷാ അടക്കമുള്ളവര്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചാണ് അതിനെ വരവേറ്റതെന്നും ഭീരേന്‍ സിംഗ് പറഞ്ഞു. താങ്കളുടെ മെഡല്‍ നേട്ടത്തിന് സമ്മാനമായി സംസ്ഥാന…

Read More

മൊൻത ചുഴലിക്കാറ്റ്; നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും, മുന്നൊരുക്കങ്ങളുമായി ആന്ധ്രാ സർക്കാർ

ബെംഗളൂരു: മൊൻത ചുഴലിക്കാറ്റ് നാളെ രാവിലെയോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറും. മച്ചിലിപ്പട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിൽ ഴലിക്കാറ്റ് നാളെ രാവിലെ കര തൊടും. ചുഴലിക്കാറ്റ് കര തൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ മുന്നൊരുക്കങ്ങൾ ശക്തമാക്കി. ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ആന്ധ്രയിൽ 23 ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട ഉൾപ്പെടെ 7 ജില്ലകളിൽ റെഡ് അലർട്ടാണ്. ഗുണ്ടുരിലും അതീവ ജാഗ്രത ജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. ഫുട്പാത്തുകളിൽ…

Read More

ചരക്കുലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി; ഡ്രൈവർ അറസ്റ്റിൽ

  ചരക്കുലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 52 കുപ്പി മദ്യം കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ വെച്ച് എക്‌സൈസ് പിടികൂടി. പുതുച്ചേരിയിൽ നിന്നുള്ള മദ്യമാണ് പിടിച്ചെടുത്തത്. ലോറി ഡ്രൈവർ തമിഴ്‌നാട് സ്വദേശി സുധാകരനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ലോറിയുടെ ക്യാബിനിൽ ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. ലോറിയിൽ ചരക്കു കയറ്റി അയച്ച മാനേജരാണ് മദ്യം നൽകിയതെന്ന് ഡ്രൈവർ പറയുന്നു. പുതുച്ചേരിയിൽ ചെറിയ വിലക്ക് കിട്ടുന്ന മദ്യം കേരളത്തിലെത്തിച്ച് ഉയർന്ന വിലക്ക് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം.

Read More