ഇപ്പോഴുള്ള പെട്രോൾ വിലവർധനവിന് വർഷങ്ങൾക്ക് മുമ്പുള്ള യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി

രാജ്യത്ത് നിലവിലുള്ള പെട്രോൾ വില വർധനവിന് യാതൊരു പരിഹാരവും തേടാതെ ഏഴ് വർഷം മുമ്പുള്ള യുപിഎ സർക്കാരിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. നിലവിലുണ്ടാകുന്ന പെട്രോൾ വില വർധനവിന് കാരണം കോൺഗ്രസ് ദുർഭരണമാണെന്ന് നരേന്ദ്രമോദി പറഞ്ഞു. ഊർജ ഇറക്കുമതി കുറയ്ക്കാൻ മുൻ കോൺഗ്രസ് സർക്കാർ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ധനവില സാധാരണക്കാരന് ബാധ്യതയാകില്ലായിരുന്നുവെന്നും മോദി പ്രതികരിച്ചു. രാജ്യത്ത് പെട്രോൾ വില 100 കടന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വമില്ലായ്മ സൂചിപ്പിക്കുന്ന പരാമർശമെന്നത് ശ്രദ്ധേയമാണ് രാജ്യത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധനവില വർധിപ്പിച്ചിരുന്നു. പെട്രോളിന്…

Read More

ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തിൽ, അഴുകിയിട്ടില്ല; മൃതദേഹം പുറത്തേക്ക് എത്തിച്ചു

തമിഴ്നാട് ചേരമ്പാടിയിൽ കണ്ടെത്തിയ മൃതദേഹം പുറത്തേക്ക് എത്തിച്ചു. മരിച്ച ഹേമചന്ദ്രന്റെ മൃതദേഹം കിടന്നത് ചതുപ്പ് നിലത്തിൽ. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം അഴുകിയിട്ടില്ല. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. 4 അടി താഴ്ചയിൽ നിന്നാണ് മൃതദ്ദേഹം കിട്ടിയത്. ഊട്ടി മെഡിക്കൽ കോളജിലാകും പോസ്റ്റ്മോർട്ടം നടക്കുക. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുൻപായിരുന്നു ഹേമചന്ദ്രനെ കാണാതായത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ…

Read More

ലോകത്തിലെ ശക്തരായ 12 വനിതകളുടെ പട്ടികയില്‍ മന്ത്രി ശൈലജയും

തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മാസികയായ ഫിനാഷ്യല്‍ ടൈംസിന്റെ 2020ലെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയും. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍, ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍, അമേരിക്കയുടെ നിയുക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ്, അമേരിക്കയിലെ രാഷ്ട്രീയ നേതാവ് സ്‌റ്റേസി അബ്രാംസ് എന്നിവര്‍ക്കൊപ്പമാണ് കെ കെ ശൈലജയേയും വായനക്കാര്‍ തിരഞ്ഞെടുത്തത്. വായനക്കാര്‍ നോമിനേറ്റ് ചെയ്ത നൂറുകണക്കിന് പേരുകളില്‍ നിന്നാണ് കെ കെ ശൈലജ 12 അംഗ…

Read More

മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയപ്പോൾ പൊലീസ് കഴുത്തിൽ പിടിച്ച് മർദിച്ചു; അനുഭവം തുറന്ന് പറഞ്ഞ് CPIM ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

പൊലീസ് മർദനത്തെ കുറിച്ച് സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. കൊല്ലം നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് കണ്ണനല്ലൂർ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന ആരോപണം ഉന്നയിച്ചത്. ബന്ധുവിന്റെ കേസിന്‍റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സിഐ കഴുത്തിൽ പിടിച്ചെന്ന് സജീവ് പറഞ്ഞു. തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് സിപിഐഎം നേതാവ് തന്നെ പൊലീസ് മർദത്തെ കുറിച്ച് തുറന്ന് പറയുന്നത്. അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത് എന്ന…

Read More

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചുവെന്ന് എൻഐഎ; കടത്തിയത് 166 കിലോ സ്വർണ്ണം

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക കണ്ടെത്തലയുമായി എൻഐഎ. യുഎഇയിൽ നിന്ന് തിരുവന്തപുരത്തേക്ക് നയതന്ത്ര പാഴ്‌സലിൽ സ്വർണ്ണം അയച്ചവരെ എൻഐഎ തിരിച്ചറിഞ്ഞു. ദുബായ് വിമാനത്താവളത്തിൽ നിന്നാണ് എല്ലാ കൺസൈൻമെന്‍റുകളും അയച്ചിട്ടുള്ളത്. 21 തവണയായി 166 കിലോ സ്വർണമാണ് ദുബായിൽ നിന്ന് അയച്ചതെന്ന് എൻ ഐ എ വ്യകത്മാക്കി.   ആദ്യ നാല് കൺസൈൻമെന്റുകകൾ അയച്ചത് പശ്ചിമബംഗാൾ സ്വദേശി മുഹമ്മദിന്‍റെ പേരിലാണ്. അഞ്ച് മുതൽ 18 വരെയുള്ള കൺസൈൻമെന്‍റുകൾ വന്നിരിക്കുന്നത് യുഎഇ പൗരനായ ദാവൂദിന്‍റെ പേരിൽ. പത്തൊമ്പതാമത്തെ കൺസൈൻമെന്‍റ് വന്നിരിക്കുന്നത് ദുബായ്…

Read More

മുല്ലപ്പെരിയാറിന്‍റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; റവന്യൂമന്ത്രി കെ. രാജൻ

മുല്ലപ്പെരിയാറിന്‍റെ പരിസരത്ത് നിന്ന് 339 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചുവെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. സര്‍ക്കാര്‍‌ അതീവ ജാഗ്രതയാണ് വിഷയത്തില്‍ പുലര്‍ത്തുന്നത് എന്നും അനാവശ്യ ഭീതി പടർത്തരുത് എന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുസജ്ജമാണ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന തിനാൽ കാലാവസ്ഥ പ്രവചനാതീതമാണ്. മന്ത്രി പറഞ്ഞു. ‘മുല്ലപ്പെരിയാറിന്‍റെ 27 കിലോമീറ്റർ പരിസരത്ത് നിന്ന് ആളുകളെ മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.. 5 ക്യാമ്പുകളാണ് ഇപ്പോള്‍ തുറന്നത്. ആകെ 834 കുടുംബങ്ങളെയാണ് മാറ്റേണ്ടിവരിക. ആദ്യ പടിയായി ഇപ്പോള്‍…

Read More

ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും; അഹ്മദാബാദില്‍ ട്വന്റി കലാശക്കൊട്ട്

അഹ്മദാബാദ്: ട്വന്റി-20 പരമ്പരയിലെ അവസാന മല്‍സരത്തില്‍ കിരീടം ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും ഇന്നിറങ്ങുന്നു. രണ്ട് വീതം മല്‍സരങ്ങള്‍ ജയിച്ച് പരമ്പരയില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. തുല്യശക്തികളുടെ പോരാട്ടത്തില്‍ ആരു ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അഹ്മദാബാദിലെ അവസാന ട്വന്റിയില്‍ തീപ്പാറും പോരാട്ടം തന്നെയാവും നടക്കുക. ഇരുടീമിന്റെ അന്തിമ ഇലവനെ പ്രഖ്യാപിച്ചിട്ടില്ല. ട്വന്റി സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സൂര്യകുമാറും ഇഷാന്‍ കിഷനും ഈ പരമ്പരയോടെ ഇന്ത്യയ്ക്കായി ഇറങ്ങിയിരുന്നു. ടീമിലിടം ലഭിച്ച രാഹുല്‍ തേവാട്ടിയക്ക് ഇന്നവസരം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദ്ദിക്ക് പാണ്ഡെ ബൗളിങില്‍ തിരിച്ചെത്തിയതും…

Read More

പച്ചക്കറികൾക്ക് വീണ്ടും പൊള്ളുന്ന വില; തക്കാളി വില നൂറിലെത്തി

  സംസ്ഥാനത്ത് പച്ചക്കറികൾക്ക് വീണ്ടും വില കുത്തനെ ഉയരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചെറിയ തോതിൽ വില താഴ്ന്നിരുന്നുവെങ്കിലും നിലവിൽ പച്ചക്കറി വില കുതിച്ചുയരുന്ന സ്ഥിതിയാണ്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറിലെത്തി. മുരിങ്ങക്കായ കിലോയ്ക്ക് മുന്നൂറ് രൂപ കടന്നു. വെണ്ടക്ക കിലോയ്ക്ക് എഴുപതും ചേനക്കും ബീൻസിനും കാരറ്റിനും കിലോയ്ക്ക് 60 രൂപയുമായി. ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വിലവർധനവിന് കാരണമായി പറയുന്നത്. കുറഞ്ഞ വിലയ്ക്ക് ഹോർട്ടി കോർപ്പ് വിൽപ്പന നടത്തുന്നുണ്ടെങ്കിലും പൊതുവിപണിയിൽ തീപിടിച്ച വിലയ്ക്ക് മാറ്റമില്ല…

Read More

ലോക്ക് ഡൗൺ ലംഘിച്ച് അമരാട് വനത്തിൽ പ്രവേശിക്കുകയും, വനത്തിൽ നിന്നും വഴിതെറ്റി കാട്ടിൽ അകപ്പെടുകയും ചെയ്ത കാസർഗോഡ് സ്വദേശികളെ കണ്ടെത്തി

  താമരശ്ശേരി: ലോക്ക് ഡൗൺ ലംഘിച്ച് അമരാട് വനത്തിൽ പ്രവേശിക്കുകയും, വനത്തിൽ നിന്നും വഴിതെറ്റി കാട്ടിൽ അകപ്പെടുകയും ചെയ്ത കാസർഗോഡ് സ്വദേശികളെ കണ്ടെത്തി.ഇന്നലെ പകൽ കാട്ടിലേക്ക് പ്രവേശിച്ച ഇവരുടെ വാഹനം റോഡരികിൽ കിടക്കുന്നതു കണ്ട് നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ച് തിരച്ചിൽ ആരംഭിച്ചത്. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം ഉള്ളിലായിരുന്നു ഇവർ അകപ്പെട്ടത് .രാത്രി മുതൽ പോലീസും, വനം വകുപ്പ് ദ്രുത കർമ്മ സേനയും, ഫയർ ഫോഴ്‌സും, നാട്ടുകാരും, സന്നദ്ധ പ്രവർത്തകരും തിരച്ചിൽ ആരംഭിച്ചിരുന്നു. പകൽ 7.30 ഓടെയാണ്…

Read More

മൊബൈൽ മോഷ്ടിച്ചെന്ന് ആരോപിച്ച് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദനം; സംഭവം ഡൽഹിയിൽ

ഡൽഹിയിൽ മലയാളി വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. മൊബൈൽ മോഷണം ആരോപിച്ച് ആൾക്കൂട്ടം മർദിക്കുകയായിരുന്നു. സഹായം തേടി പൊലീസിനെ സമീപിച്ചപ്പോൾ വീണ്ടും മർദിച്ചതായും പരാതിയുണ്ട്. മലയാളികളായ സുദിൻ, അശ്വന്ത് എന്നിവർക്കാണ് മർദനമേറ്റത്. പൊലീസ് റൂമിൽ എത്തിച്ച് മർദിച്ചതായി വിദ്യാർത്ഥികൾ പറയുന്നു. ബൂട്ട് ഇട്ട് ചവിട്ടുകയും, മുഖത്ത് അടിക്കുകയും, ഫൈബർ സ്റ്റിക് കൊണ്ട് മർദിക്കുകയും ചെയ്തതായി വിദ്യാർത്ഥികൾ ട്വന്റിഫോറിനോട് പറഞ്ഞു. ഹിന്ദി സംസാരിക്കാൻ ആവശ്യപ്പെട്ട് തല്ലിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും പരാതി…

Read More