‘അനധികൃത കുടിയേറ്റം തടഞ്ഞു, എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചു’; ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ട്രംപ്

ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടികൾ ശക്തിപ്പെടുത്തിയതോടെ രാജ്യം കൂടുതൽ സുരക്ഷിതമായതായി ട്രംപ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് 90 ശതമാനം വരെ ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. പത്ത് മാസത്തിനിടെ ലോകത്ത് എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ചതായും ട്രംപ് പറഞ്ഞു. ബൈഡൻ ഭരണകാലത്തേക്കാൾ വിലക്കയറ്റം കുറയ്ക്കാൻ കഴിഞ്ഞതായും വേതനങ്ങൾ ഉയരുകയാണെന്നും ട്രംപ് വ്യക്തമാക്കി. സ്വകാര്യമേഖലയിൽ തൊഴിലവസരങ്ങൾ വർധിച്ചുവെന്നും അമേരിക്കൻ പൗരന്മാർക്ക് കൂടുതൽ തൊഴിൽ ഉറപ്പാക്കാൻ കഴിഞ്ഞതായും നികുതിയിളവുകൾ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയതായും…

Read More

കോവിഡ് പ്രോട്ടോകോള്‍ പരിഷ്‌കരിക്കുക വ്യാപാരി വ്യവസായി സമിതി

കൽപ്പറ്റ: കോവിഡ് പ്രോട്ടോകോള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നു വ്യാപാരി വ്യവസായി സമിതി ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. കണ്ടെയിന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയാണ്. കോവിഡിനൊപ്പം ജീവിക്കാന്‍ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന കാലമാണിത്. അവശ്യ സര്‍വ്വീസ് കാറ്റഗറിയില്‍ വരുന്ന ചില കടകള്‍ക്കാണ് പ്രവര്‍ത്തനാനുമതിയുള്ളത് . പൊതുവെ ഉപഭോക്താക്കള്‍ കൂടുതലെത്തുന്ന കടകള്‍ തുറക്കുമ്പോള്‍, കുറഞ്ഞ ഉപഭോക്തക്കള്‍ എത്തുന്ന സ്ഥാപനങ്ങള്‍ അടച്ചിടുന്നിന്റെ കാരണം വ്യക്തമല്ല. കൂടുതല്‍ ജനസമ്പര്‍ക്കമുള്ള സ്ഥാപനങ്ങള്‍ തുറക്കുമ്പോഴില്ലാത്ത എന്ത് വ്യാപന ഭീഷണിയാണ് മറ്റ് സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതെന്ന് അധികൃതര്‍…

Read More

സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 34,600 രൂപയായി. ഗ്രാമിന് 4325 രൂപയാണ് വില ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1770.15 ഡോളറിലെത്തി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,297 രൂപയായി.

Read More

നിര്യാതനായി ഷിഹാബുദ്ദീൻ 28

സുൽത്താൻബത്തേരി: മലവയൽ പറമ്പിൽ അബ്ദുൽ കരീമിൻ്റെ മകൻ ഷിഹാബുദ്ദീൻ 28 നിര്യാതനായി ഭാര്യ :ഷാഹിന മാതാവ് :പാത്തുമ്മ സഹോദരങ്ങൾ :മൈമൂന,ജസീല ,സുലൈഖ കബറടക്കം ഇന്ന് രാവിലെ 9. 30 ന് മലവയൽ ജുമാമസ്ജിദ് കബർസ്ഥാനിൽ

Read More

പിഎം ശ്രീ: ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ കടുത്ത നടപടികളില്‍ നിന്ന് തടയാന്‍ സിപിഐഎം

പിഎം ശ്രീ വിഷയത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ കൂടുതല്‍ കടുത്ത നടപടികളില്‍ നിന്ന് തടയാന്‍ സിപിഐഎം നേതൃത്വം വീണ്ടും ഇടപെടല്‍ നടത്തും. സിപിഐ സംസ്ഥാന കൗണ്‍സില്‍ ചേരാന്‍ നിശ്ചയിച്ചിരിക്കുന്ന നവംബര്‍ നാലിന് മുന്‍പ് ഇടതുമുന്നണി യോഗം വിളിച്ച് പ്രശ്‌ന പരിഹാരത്തിനാകും ശ്രമം. മുഖ്യമന്ത്രി ഇടപെട്ടിട്ടും വിട്ടുവീഴ്ച ചെയ്യാത്ത സിപിഐ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ല. പിഎം ശ്രീ പദ്ധതിയുടെ തുടര്‍ നടപടികളിലെ മെല്ലെ പോക്കിലൂടെ സിപിഐയെ വിശ്വാസത്തില്‍ എടുക്കാനാകും സിപിഐഎമ്മിന്റെ ശ്രമം. പദ്ധതി നടത്തിപ്പ് നിരീക്ഷിക്കാന്‍ ഇടതുമുന്നണിയുടെയോ…

Read More

സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിന്റെ സ്ഥാനാർഥി പട്ടികയിൽ പൂർണ തൃപ്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇതേക്കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തും. പരാതികൾ പറയേണ്ട വേദിയിൽ പറയും. സർവേ ഫലങ്ങളിൽ ആശങ്കയില്ലെന്നും രാമചന്ദ്രൻ പറഞ്ഞു യുഡിഎഫ് ഇത്തവണ നൂറ് സീറ്റെങ്കിലും നേടും. വടകരയിൽ രമയുടെ സ്ഥാനാർഥിത്വത്തിൽ ഒരു എതിർപ്പുമില്ല. രമയെ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കഴിഞ്ഞു. രമ സ്ഥാനാർഥിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നതാണ്. സുകുമാരൻ നായർ പൊറുത്താലും പിണറായിയോട് നായർ സമുദായം പൊറുക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു

Read More

Nakheel Group Jobs vacancies In Dubai

Nakheel Group Dubai Jobs Get ready to grab these Outstanding In Nakheel Careers Dubai opportunity that may take your career beyond your expectation in case you get hired by Nakheel Careers UAE. Therefore, you are requested to stick to this post and give yourself a chance by applying for Dubai Careers For Nakheel Group & Properties…

Read More

വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കമറുദ്ദീൻ ഹൈക്കോടതിയിൽ; ഹർജി ഇന്ന് പരിഗണിക്കും

ജ്വല്ലറി തട്ടിപ്പ് കേസിലെ വഞ്ചനാ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം സി കമറുദ്ദീൻ എംഎൽഎ നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും. സിവിൽ കേസ് മാത്രമാണിതെന്നും വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നുമാണ് കമറുദ്ദീൻ വാദിക്കുന്നത് കമറുദ്ദീനെതിരായ വകുപ്പുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ജ്വല്ലറിയുടെ പേരിൽ നടത്തിയത് വ്യാപക തട്ടിപ്പാണ്. നിരവധി ആളുകളെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. വഞ്ചനാ കേസ് റദ്ദാക്കിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.  

Read More

വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന്നു മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി

വയനാട് കൽപ്പറ്റ സിവിൽ സ്റ്റേഷന്നു മുന്നിൽ വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രവർത്തകർ നിൽപ്പുസത്യഗ്രഹം നടത്തി. കാസർഗോഡ് ജില്ലയിലെ കൊട്ടഞ്ചേരി മലയിലെ കരിങ്കൽ ഖനനാനുമതി റദ്ദാക്കുക , അതിരപ്പള്ളിക്കടുത്ത ആനക്കയം പദ്ധതി ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തി വരുന്ന പ്രക്ഷോഭങ്ങൾക്ക് പിൻതുണ നൽകിക്കൊണ്ടാണ് വയനാട് പ്രകൃതിസംരക്ഷണ സമിതി പ്രവർത്തകർ കൽപ്പറ്റ സിവിൽ സ്റ്റേഷനു മുന്നിൽ നിൽപ്പുസത്യഗ്രഹം നടത്തിയത്. വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് എം. ബാദുഷ പരിപാടി ഉദ്ഘാടനം ചെയ്തു.

Read More