Headlines

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു

  സംവിധായകനും ഛായാഗ്രഹകനുമായ കെവി ആനന്ദ് അന്തരിച്ചു. 54 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു അന്ത്യം. പി സി ശ്രീറാമിന്റെ സഹായി ആയിട്ടാണ് അദ്ദേഹം സിനിമയിൽ എത്തിയത്. തേൻമാവിൻ കൊമ്പത്തിലൂടെ സ്വതന്ത്ര ഛായാഗ്രഹകനായി. കന്നി ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി കാതൽദേശമാണ് ആദ്യ തമിഴ് ചിത്രം. മുതൽവൻ, ബോയ്‌സ്, ശിവാജി തുടങ്ങിയ വൻ ചിത്രങ്ങളിൽ പങ്കാളിയായി. ഹിന്ദിയിൽ ജോഷ്, കാക്കി തുടങ്ങിയ ചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. കനാ കണ്ടേൻ,…

Read More

പരിഷ്‌കരിച്ച പൗരത്വ രജിസ്റ്റർ നടപ്പാക്കും: അസമിൽ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

അസം നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. പരിഷ്‌കരിച്ച ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും 30 ലക്ഷം കുടുംബങ്ങൾക്ക് 3000 രൂപ പ്രതിമാസം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ഒന്നാംഘട്ട വോട്ടെടുപ്പിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത് പൗരത്വ നിയമഭേദഗതിയെ കുറിച്ച് പ്രകടന പത്രികയിൽ പറയുന്നില്ല. ബംഗാളിലെ പ്രകടന പത്രികയിൽ പൗരത്വ നിയമഭേദഗതി ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ നടപ്പാക്കുമെന്ന് ബിജെപി പറഞ്ഞിരുന്നു. അസമിൽ ഇതേക്കുറിച്ച് പക്ഷേ മൗനം…

Read More

വയനാട് ജില്ലയില്‍ 458 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.44

  വയനാട് ജില്ലയില്‍ ഇന്ന് (02.10.21) 458 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 280 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17.44 ആണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 117727 ആയി. 111929 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 4891 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4173 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

സംസ്ഥാനത്തെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാന്‍സര്‍ പ്രതിരോധ വാക്‌സിനേഷന്‍; 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ ഫലപ്രദമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരാഴ്ചയ്ക്കകം ടെക്‌നിക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് വാക്‌സിന്‍ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന കാന്‍സറുകളിലൊന്നാണ് ഗര്‍ഭാശയഗള കാന്‍സര്‍. 9 മുതല്‍ 14 വയസുവരെയാണ് എച്ച്പിവി വാക്‌സിന്‍ ഏറ്റവും ഫലപ്രദം. അതേസമയം 26 വയസുവരെ എച്ച്പിവി വാക്‌സിന്‍ നല്‍കാവുന്നതാണ്. വാക്‌സിന്‍ കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഇത്…

Read More

ആലപ്പുഴയിലെ കൊലപാതകങ്ങള്‍: സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലിസിന് നിര്‍ദേശം

ആലപ്പുഴ: ആലപ്പുഴയിലെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ജാഗ്രത പാലിക്കാന്‍ പോലിസിന് നിര്‍ദേശം നല്‍കി. കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ പോലിസ് മേധാവിമാരോട് സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രശ്‌ന മേഖലകളില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കാനും പെട്രോളിങ് ശക്തമാക്കാനുമാണ് പോലിസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദക്ഷിണമേഖലാ ഐജി ഹര്‍ഷിത അട്ടല്ലൂരി ആലപ്പുഴയിലെത്തി. കൊലപാതകം നടന്ന സ്ഥലങ്ങളില്‍ പോലിസ് റൂട്ട് മാര്‍ച്ച് നടത്തി. ആലപ്പുഴ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗവും…

Read More

ഇടമലയാർ വനത്തിൽ പരസ്പരം ഏറ്റുമുട്ടിയ കടുവയും ആനയും ചത്ത നിലയിൽ

ഇടമലയാർ പൂയംകുട്ടി വനത്തിനുള്ളിൽ കടുവയെയും ആനയെയും ചത്ത നിലയിൽ കണ്ടെത്തി. പരസ്പരം ഏറ്റുമുട്ടി ഗുരുതര പരുക്കേറ്റ് ചത്തതെന്നാണ് സംശയം. വാരിയം ആദിവാസി ഊരിൽ നിന്ന് നാല് കിലോമീറ്ററുകളോളം അകലെ കൊളുത്തിപ്പെട്ടി ഭാഗത്തെ പുൽമേടിലാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത് കടുവക്ക് ഏഴ് വയസ്സോളം പ്രായമുണ്ട്. ആനക്ക് 15 വയസ്സും. ജഡങ്ങൾക്ക് ഒരാഴ്ചത്തെ പഴക്കമുണ്ട്. ആനയും കടുവയും ഏറ്റുമുട്ടുന്നത് അപൂർവമാണ്. പത്ത് വർഷം മുമ്പ് സൈലന്റ് വാലിയിലും ഇത്തരമൊരു ഏറ്റുമുട്ടൽ നടന്നിരുന്നു.

Read More

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്ര നീക്കം: ശക്തമായ പ്രതിഷേധവുമായി ദ്വീപ് നിവാസികള്‍

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. വര്‍ഷങ്ങളായി താമസിക്കുന്ന ദ്വീപില്‍ നിന്ന് ഒഴിയാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് 50ഓളം കുടുംബങ്ങള്‍. പ്രതിരോധാവശ്യങ്ങള്‍ക്ക് ദ്വീപ് ഏറ്റെടുക്കേണ്ടത് അനിവാര്യമാണ് എന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍ ബിത്ര ദ്വീപില്‍ സാമൂഹികാഘാത പഠനം നടത്താന്‍ ഈ മാസം 11ന് വിജ്ഞാപനം വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. സൈനിക ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ദ്വീപ് ഏറ്റെടുക്കുന്നത് എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഗ്രാമസഭയുടെയോ സ്ഥലം ഉടമയുടെയോ അനുവാദം ഇതിനാവശ്യമില്ലെന്നും ഈ ഉത്തരവില്‍ പറയുന്നു….

Read More

Honeywell UAE Jobs Opportunties

Honeywell Careers Honeywell UAE Careers jobs opportunities available in all over UAE and also in all over world mostly all gulf countries like Oman, Bahrain, Qatar, Kuwait, Saudi Arabia and foreign countries also just like UK, USA and Canada and many more almost 45+ countries,  but in this post we will know about only Honeywell …

Read More

വയനാട്ടിൽ വാഹനമിടിച്ച് കാലിന് പരിക്കേറ്റ കുട്ടിക്കുരങ്ങന് രക്ഷകനായി പൊതുപ്രവര്‍ത്തകൻ

  കല്‍പ്പറ്റ: ദേശീയപാത മുറിച്ച് കടക്കുന്നതിനിടയില്‍ അജ്ഞാത വാഹനമിടിച്ച് കാലിന് പരിക്കേറ്റ കുട്ടിക്കുരങ്ങന് രക്ഷകനായി പൊതുപ്രവര്‍ത്തകനായ സുബൈര്‍ ഓണിവയല്‍. പരിക്ക് പറ്റിയ കുരങ്ങൻ റോഡിന്റെ വശത്ത് കിടന്ന് പിടയുമ്പോള്‍ കാരുണ്യ പ്രവര്‍ത്തകനും പൊതു പ്രവര്‍ത്തകനുമായ സുബൈര്‍ ഓണിവയല്‍ സംഭവസ്ഥലത്ത് എത്തുകയും കുട്ടിക്കരങ്ങന് വെള്ളവും പ്രാഥമിക ശശ്രൂഷ നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ കല്‍പ്പറ്റ മൃഗാശുപത്രിയില്‍ എത്തിച്ച് ചികില്‍സ നൽകുകയും പ്രാഥമിക ശുശ്രൂഷക്ക് ശേഷം ഫോറസ്റ്റ് ബി എഫ് ഒമാരായ കെ.കെ.ഷിഹാബ്, കെ.കെ. കരാനാഥ് എന്നിവര്‍ക്ക് കൈമാറുകയും ചെയ്തു….

Read More

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ആര്യനാട് 21കാരൻ ആസിഡ് കഴിച്ച് ജീവനൊടുക്കി

ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്തത്. പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചു.പണം നൽകാത്തതിനെത്തുടർന്ന് ആനന്ദിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ചിരുന്നു. ഇതിൽ മനംനൊന്ത് മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ആനന്ദ്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ആസിഡ് കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ആനന്ദ് ആസിഡ് കഴിച്ച്…

Read More