Headlines

മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന നടത്തി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തി. വെള്ളിയാഴ്ചയാണ് കസ്റ്റംസ് പരിശോധന നടത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്തുള്ള ഫ്‌ളാറ്റിന്റെ നാലാം നിലയിലാണ് ശിവശങ്കര്‍ കഴിഞ്ഞ ഒരു വര്‍ഷമായി താമസിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തുമായി ശിവശങ്കര്‍ ഈ ഫ്‌ളാറ്റില്‍ വെച്ച് സംസാരിച്ചിരുന്നതായി സൂചനകളുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് റെയ്ഡിനെത്തിയത്. റീ ബില്‍ഡ് കേരളയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതും ഇതേ ഫ്‌ളാറ്റിലാണ്. വിവാദങ്ങളെ കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നായിരുന്നു ശിവശങ്കറിന്റെ പ്രതികരണം.

Read More

രാജധാനി എക്​സ്​പ്രസ് തുരങ്കത്തിനുള്ളില്‍​ പാളം തെറ്റി

  രത്‌നഗിരി:  ഡല്‍ഹി-ഗോവ രാജധാനി എക്​സ്​പ്രസ് ആണ് ശനിയാഴ്ച രാവിലെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ തുരങ്കത്തിനുള്ളിൽ വച്ച് പാളം തെറ്റിയത്. ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്​റ്റേഷനില്‍നിന്ന്​ മഡ്ഗാവ് സ്​റ്റേഷനിലേക്ക്​ പോയ ട്രെയിന്‍ കാര്‍ബൂഡ് ടണലിനുള്ളില്‍ പാളം തെറ്റുകയായിരുന്നു.സംഭവത്തില്‍ യാത്രക്കാര്‍ക്ക്​ പരിക്കേറ്റിട്ടില്ലെന്നും മുംബൈയില്‍നിന്ന് 325 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.

Read More

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ CPIM സംസ്ഥാന സമിതി യോഗം ഇന്ന്

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് ചേരും. അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തുന്നതിനായുള്ള വിശദമായ ചർച്ചകൾ രണ്ട് ദിവസമായി നടക്കുന്ന യോഗത്തിൽ ഉണ്ടാകും. പ്രാദേശിക ഭരണകൂടങ്ങൾക്കെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരം ഉണ്ടായിരുന്നു എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് എതിരാളികൾ പ്രചരണ ആയുധമാക്കി എന്നും സിപിഐഎം സെക്രട്ടേറിയേറ്റ് വിലയിരുത്തി. തിരുത്തൽ നടപടികൾ വേഗത്തിൽ ആക്കാനും…

Read More

‘ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ വോട്ട് ലക്ഷ്യം; പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം’; കൊടിക്കുന്നില്‍ സുരേഷ്

ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ വോട്ട് ലക്ഷ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിലപാട് വിശദീകരിക്കാന്‍ സംസ്ഥാനതലത്തില്‍ ക്യാമ്പയ്ന്‍ സംഘടിപ്പിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ശബരിമലയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്യമാണ്. പങ്കെടുക്കേണ്ടെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ നിലപാട് ജനങ്ങളോട് വിശദീകരിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രചാരണം നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും…

Read More

Sun and Sand job vacancies in dubai

Sun and Sand Group Opportunities Sun and Sand Sports Careers jobs opportunities available now so it is very huge chance to find jobs in one of best international company in UAE named Sun and Sand Dubai Jobs So Get ready to grab these Outstanding opportunity and amazing chance in Sun and Sand Hypermarket Careers that…

Read More

ക്യൂ ആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി

ദിയ കൃഷ്ണ കേസിൽ സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി. സ്ഥാപനത്തിലെ മുൻജീവനക്കാർ കീഴടങ്ങി.വിനീത, രാധു എന്നിവർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കഴിഞ്ഞദിവസം ഹൈക്കോടതി പ്രതികളുടെ ജാമ്യ അപേക്ഷ തള്ളിയിരുന്നു. ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ദിയയുടെ വിവാഹത്തിന് ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത് എന്നായിരുന്നു പരാതി. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി….

Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കർണാടകയിലെ വനമേഖലയിൽ; നിർമാണത്തിലിരുക്കുന്ന റിസോർട്ടില്‍ കഴിയുന്നതായി സൂചന

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലുള്ളത് കർണാടകയിലെ അനെകലിലെന്ന് സൂചന. നിർമാണത്തിലിരുക്കുന്ന റിസോർട്ടില്‍ ഒളിവില്‍ കഴിയുന്നതായി സൂചന. റിസോർട്ട് വനമേഖലയോട് ചേർന്നാണ് ഉള്ളത്. ബംഗളൂരുവില്‍ നിന്ന് അനെകലിലേക്ക് 36 കിലോമീറ്റർ ദൂരമുണ്ട്. രാഹുല്‍ ഒളിവില്‍ കഴിയുന്നത് ബാംഗ്ലൂർ ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് 15 കിലോമീറ്റർ അകലെയാണ്. തമിഴ്നാട് അതിർത്തിയിലുള്ള ബാഗലൂരില്‍ നിന്നും ബംഗളൂരുവിലെ അനെകലിലേക്ക് മുങ്ങിയെന്നാണ് വിവരം. ബാഗല്ലൂരിലെ റിസോർട്ടിൽ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങി. ഞായറാഴ്ചയാണ് രാഹുൽ ബാഗലൂരില്‍ റിസോർട്ടിലെത്തിയതെന്നും അതിന് ശേഷം കർണാടകയിലേക്ക് കടന്നെന്നുമാണ്…

Read More

ഇന്നും മഴ ശക്തമാകും; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ആറ് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ സംസ്ഥാനത്ത് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.

Read More

പിപി ദിവ്യക്ക് സീറ്റില്ല; കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് എസ്എഫ്ഐ മുൻ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ മത്സരിക്കും

കണ്ണൂർ ജില്ലാ പഞ്ചായത്ത തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങളെ കളത്തിൽ ഇറക്കി സിപിഐഎം. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യക്ക് സീറ്റില്ല. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കും. കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയായതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സിപിഐഎം പിപി ദിവ്യയെ മാറ്റിയിരുന്നു. കല്യാശേരി ഡിവിഷനില്‍ നിന്നായിരുന്നു പിപി ദിവ്യ ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുത്തത്. ഇത്തവണ പിവി പവിത്രനാണ് സിപിഐഎം സ്ഥാനാര്‍ഥി.എസ്എഫ്‌ഐ മുന്‍…

Read More

കൊല്ലത്ത് കാമുകൻ തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ യുവതി മരിച്ചു

കൊല്ലത്ത് കാമുകൻ തീകൊളുത്തിയ യുവതി മരിച്ചു. ഇടമുളയ്ക്കൽ സ്വദേശി ആതിര (28) ആണ് മരിച്ചത്. സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തതിന്റെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ആതിര തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാനവാസിന് 40 ശതമാനം പൊള്ളലേറ്റു. ഇയാൾ ചികിത്സയിലാണ്.

Read More