രാജ്യത്ത് രണ്ടാമത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു

ജയ്പുര്‍: രാജസ്ഥാനിലെ ഉദയ്പുറില്‍ രാജ്യത്തെ രണ്ടാമത്തെ ഒമിക്രോണ്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ സ്ഥരീകരിച്ച 73-കാരനായ വ്യക്തിക്ക് രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. ഈ മാസം 21-ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഓമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു. കോവിഡാനന്തര ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ യശ്വന്ത്റാവു ചവാന്‍ ആശുപത്രിയില്‍ ചികിത്സിലായിരുന്ന നൈജീരിയില്‍ നിന്നെത്തിയ 52-കാരന്‍ കഴിഞ്ഞ ദിവസമാണ്…

Read More

നടിയെ ആക്രമിച്ച കേസ്: സർക്കാരിന് ആശ്വാസം, എട്ട് സാക്ഷികളെ വിസ്തരിക്കാൻ ഹൈക്കോടതി അനുമതി

  നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക വിധി. കേസിൽ എട്ട് സാക്ഷികളെ കൂടി വിസ്തരിക്കാൻ പ്രോസിക്യൂഷന് ഹൈക്കോടതി അനുമതി നൽകി. വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീലിലാണ് ഹൈക്കോടതി വിധി. വിചാരണ കോടതി ഈ ആവശ്യം തള്ളിയതോടെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത് കേസിൽ പത്ത് ദിവസത്തിനകം പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. രേഖകൾ വിളിച്ചു വരുത്തണമെന്ന ആവശ്യവും കോടതി അംഗീകരിച്ചിട്ടുണ്ട്. വിചാരണ കോടതിയുടെ രണ്ട് ഉത്തരവുകൾ റദ്ദാക്കിക്കൊണ്ടാണ് കേസിൽ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത് കേസിലെ…

Read More

ആലുവയിൽ രണ്ട് കിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

  ആലുവയിൽ വൻ ലഹരിമരുന്ന് വേട്ട. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ട് യുവാക്കൾ എക്‌സൈസ് ഇന്റലിജൻസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശികളെയാണ് പിടികൂടിയത്. മംഗള എക്‌സ്പ്രസിൽ ഡൽഹിയിൽ നിന്ന് എത്തിച്ചതാണ് എംഡിഎംഎ പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി എത്തിച്ചതാണ് ലഹരി മരുന്ന് എന്നാണ് സംശയിക്കുന്നത്.  

Read More

ലഖിംപൂർ ഖേരി കൂട്ടക്കൊലപാതകം: കേന്ദ്രമന്ത്രിയുടെ മകൻ മുഖ്യപ്രതി, കുറ്റപത്രം നൽകി

  യുപി ലഖിംപൂർഖേരിയിൽ കർഷകരെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര മുഖ്യപ്രതി. ആശിഷ് മിശ്രയടക്കം 14 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം നൽകി. അതേസമയം അക്രമത്തിൽ പങ്കുണ്ടെന്ന് കർഷകർ ആരോപിക്കുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയെ പ്രതി ചേർത്തിട്ടില്ല.  ആശിഷ് അടക്കം 13 പേർ ജയിലിലാണ്. ആശിഷ് മിശ്രയുടെ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം സമർപ്പിച്ചത്. നാല് കർഷകരെയും മാധ്യമപ്രവർത്തകനെയും ആസൂത്രിതമായാണ് കാർ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സിനെ കാണാനില്ലെന്ന് പരാതി

  തിരുവനന്തപുരം മെഡിക്കൽ കോളജിലെ സ്റ്റാഫ് നഴ്‌സിനെ കാണാതായി. സ്റ്റാഫ് നഴ്‌സ് റിതുഗാമിയെയാണ് കഴിഞ്ഞ രണ്ട് ദിവസമായി കാണാനില്ലെന്ന് പരാതി ലഭിച്ചത്. നാലാഞ്ചിറയിൽ ബൈക്ക് വെച്ച് ഇദ്ദേഹം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. അയർലാൻഡിലേക്ക് പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു റിതുഗാമി. ഇയാളുടെ സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് പോലീസിന് ലഭിച്ചിട്ടുണ്ട്.  

Read More

പത്തനംതിട്ടയിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ

പത്തനംതിട്ട അടൂരിൽ എസ്ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കടത്തുകാവ് പൊലീസ് ക്യാമ്പിലാണ് സംഭവം. കുഞ്ഞുമോൻ (51) ആണ് മരിച്ചത്. കുടുംബസമ്മേതം ക്യാംപ് ക്വാട്ടേഴ്സിൽ ആയിരുന്നു താമസം. ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റും ചുമതലയുള്ള മുതിർന്ന ഉദ്യോ​ഗസ്ഥനാണ് കുഞ്ഞുമോൻ. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്‍റെ നി​ഗമനം.

Read More

വയനാട്ടിൽ ഇന്ന് 249 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 92 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2753 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 309 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1437 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 20,229 സാമ്പിളുകളില്‍ 19,054 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 18,384 നെഗറ്റീവും 624 പോസിറ്റീവുമാണ്.

Read More

ഒന്‍പത് വയസുകാരിയുടെ കൈമുറിച്ചു മാറ്റേണ്ടി വന്ന സംഭവം; ചികിത്സാ പിഴവ് ഇല്ലെന്ന് ആവര്‍ത്തിച്ച് അധികൃതര്‍

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്റ്റര്‍ ഇട്ട ഒന്‍പത് വയസുകാരിയുടെ കൈമുറിച്ചു മാറ്റേണ്ടി വന്നതില്‍ ചികിത്സാ പിഴവ് ഇല്ലെന്ന് ആവര്‍ത്തിച്ച് അധികൃതര്‍. കൈക്ക് നിറവ്യത്യാസമോ വേദനയോ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നീര് കൂടിയ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ഡിഎംഒ ടി വി റോഷ് പറഞ്ഞു. അപൂര്‍വമായി കോംപ്ലിക്കേഷനാണ് കുട്ടിക്ക് ഉണ്ടായിരിക്കുന്നത്. അത് പ്ലാസ്റ്റര്‍ കാരണമല്ല. കുട്ടിക്ക് പൂര്‍ണമായും പ്ലാസ്റ്റര്‍ ഇട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്ലാസ്റ്ററിന്റെ പ്രശ്‌നം അല്ല ഉണ്ടായത്. നിലത്ത് വീണ് ഉരഞ്ഞ് ഉണ്ടായ…

Read More

എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബയില്‍ വിലക്ക്

ദുബയ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗികളെ നിയമവിരുദ്ധണായി യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗുരുതര പിഴവ് രണ്ടു തവണ ആവര്‍ത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബയ് അധികൃതര്‍ നോട്ടീസ് നല്‍കി. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചത്….

Read More

LDF തകരാൻ പാടില്ല, മൃതു ഹിന്ദുത്വ നിലപാട്, ശബരിമല വിഷയം തിരിച്ചടിയായി: SDPI

തിരഞ്ഞെടുപ്പിൽ SDPIക്ക് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചുവെന്ന് SDPI സംസ്ഥാന പ്രസിഡൻ്റ് CPA ലത്തീഫ്. 277 വാർഡുകളിൽ വിജയോത്താടെ രണ്ടാം സ്ഥാനത്ത് അടുത്തെത്തി. 192 സീറ്റുകളിൽ വിജയ പരാജയങ്ങൾ തീരുമാനിക്കുന്ന കക്ഷി. 16 പഞ്ചായത്തുകളിൽ SDPI തീരുമാനത്തിൽ ഭരണം വരും. മുസ്ലിം ലീഗിന് BJP യുടെ സഹായം തേടിയിട്ടുണ്ട്, ഇത് അപകട സൂചന. കേരളത്തിൽ സംഭവിച്ചത് ഭരണ വിരുദ്ധ വികാരം. മൃതു ഹിന്ദുത്വ നിലപാട് ,ശബരിമല വിഷയവും CPIMന് തിരിച്ചടിയായി. CPIM പാർട്ടി തല നടപടി സ്വീകരിച്ചില്ല….

Read More