പോപുലർ ഫിനാൻസ് കേസിൽ പ്രതികളുടെ 31 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

  പോപുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 14 കോടി രൂപയുടെ സ്വർണം, പത്ത് കാറുകൾ, കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്. കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ് ഇവ.

Read More

ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണ് കോർപ്പറേഷനെന്ന് മേയർ; പ്രതിഷേധവുമായി എൽഡിഎഫും യുഡിഎഫും

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം കുടിവെള്ള വിഷയം കൗൺസിലിൽ ഉന്നയിച്ച് എൽഡിഎഫും യുഡിഎഫും. കുടിവെള്ള പ്രശ്നത്തിന്റെ ഉത്തരവാദിത്വം കൗൺസിലിന് എന്ന് എൽഡിഎഫ് ആരോപിച്ചു. കൗൺസിലിനൊപ്പം വാട്ടർ അതോറിറ്റിക്കും സർക്കാരിനും ഉത്തരവാദിത്വം ഉണ്ടെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. കുടിവെള്ള പ്രശ്നത്തിൽ കോർപ്പറേഷൻ ചരിത്രത്തിൽ ഇല്ലാത്ത വിധം വാട്ടർ ടാങ്കുകളിൽ കുടിവെള്ളം എത്തിക്കുകയാണെന്ന് മേയർ വി വി രാജേഷ് മറുപടി നൽകി. വാട്ടർ അതോറിറ്റി കാര്യക്ഷമമായി ഇടപെടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് കൗൺസിലിൽ പ്രതിപക്ഷ ബഹളം ഉയർന്നു. എൽഡിഎഫ്…

Read More

ഹൈക്കോടതിയുടെ Al ക്യാമറ വിധി; പൊതുതാൽപര്യ ഹർജികൾ പബ്ലിസിറ്റിക്ക് വേണ്ടിയാകരുത്, വിധി ഉൾക്കൊണ്ട് മാപ്പ് പറയണം; മന്ത്രി പി രാജീവ്

സേഫ് കേരള പ്രോജക്ടിന്റെ ഭാഗമായി സംസ്ഥാനത്ത് സ്ഥാപിച്ച എഐ ക്യാമറ പദ്ധതിയിൽ 132 കോടിയുടെ അഴിമതി നടന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ പൊതുതാത്പര്യ ഹർജി ഹൈക്കോടതി തള്ളിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. കോടതി വിധി വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവിനും മുഖത്തേറ്റ അടിയാണ്. കെൽട്രോണിനെ പ്രതിസന്ധിയിലാക്കാനാണ് ഇവർ ശ്രമിച്ചത്. വിധിയ്ക്ക് ശേഷം നടത്തിയ പ്രതികരണം കോടതിയെ സംശയത്തിൻ്റെ നിഴലിലാക്കുകയാണ് ഉണ്ടായതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി. പൊതുതാൽപര്യ ഹർജി നൽകിയവർക്ക് തെളിവിൻ്റെ ഒരു…

Read More

ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതി നിർദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ പ്രത്യേക അന്വേഷണ സംഘം, അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അതിവേഗം നടപ്പിലാക്കാൻ എസ്ഐടി. 2019 ലെ മീറ്റ്സ് രേഖ പരിശോധിക്കാനും 2025 സെപ്റ്റംബർ വരെ സന്നിധാനത്ത് നടന്ന എല്ലാ ഇടപാടുകളും അന്വേഷിക്കാനും തീരുമാനമായി. സ്വർണം പൂശൽ, സ്പോൺസർഷിപ്പ് തുടങ്ങിയവയാണ് അന്വേഷിക്കുക. അതേസമയം, ദ്വാരപാലക ശിൽപപ്പാളികളുടെ അറ്റകുറ്റപണികൾക്ക് സ്പോൺസറായി ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ നിയോഗിച്ചത് ഹൈക്കോടതി സംശയത്തോടെ കണ്ടതോടെ നിലവിലെ ഭരണസമിതിയും അന്വേഷണ പരിധിയിൽ വരും. കൂടാതെ, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഗൂഢാലോചന നടത്തിയ സംഘത്തിൽപ്പെടുന്ന ആളുകളെ എസ്ഐടി തിരിച്ചറിഞ്ഞെന്നാണ് വിവരം….

Read More

സുൽത്താൻ ബത്തേരിയിൽ പലിശ രഹിതവായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ

സുൽത്താൻ ബത്തേരി: പലിശരഹിത വായ്്പാവാഗ്ദാനം നൽകി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ യുവതിയെ സുൽത്താൻ ബത്തേരി പൊലിസ് അറസ്റ്റ്്് ചെയ്തു. സുൽത്താൻ ബത്തേരി പൂതിക്കാട് കുറുക്കൻ വീ്ട്ടിൽ നഫീസുമ്മ എന്ന തസ്ലീമ(47)യെയാണ്് പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ തട്ടിപ്പിന്നിരയായ വെങ്ങപ്പള്ളി സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നഫൂസുമ്മയെ ഇന്നലെ അറസ്റ്റ്് ചെയ്തത്. ഇത്തരത്തിൽ തട്ടിപ്പിന്നിരയായവരുടെ 13 പരാതികളാണ് സുൽത്താൻ ബത്തേരി പൊലിസിന് ലഭിച്ചിരിക്കുന്നത്. ഇതിൽ ഒരാളുടെ പരാതിയിൽ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വെങ്ങപ്പള്ളി സ്വദേശിയുടെ…

Read More

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം നാളെ

ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പരീക്ഷ ഫലം നാളെ അറിയാം. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഫലം കാത്തിരിക്കുന്നത്. നേരത്തെ ജൂലൈ 10ന് ഫലം പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു

Read More

കോവിഡ് ബാധിതരുടെ എണ്ണം ലോകത്ത് കുത്തനെ ഉയരുന്നു; 1.59 കോടി കവിഞ്ഞു

ഭീതിയും ആശങ്കയും പരത്തി ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് രോഗബാധിതരുടെ എണ്ണം ഒരുകോടി അമ്പത്തൊമ്പത് ലക്ഷം കവിഞ്ഞു. 641,868 പേരാണ് ഇതുവരെ മരണമടഞ്ഞത്. 97 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പുതുതായി 76,000ത്തിലധികം പേര്‍ക്കാണ് യു.എസില്‍ കോവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 4,248,304 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം ആയിരത്തില്‍ കൂടുതല്‍ പേര്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 148,483 ആയി….

Read More

അരൂർ-തൂറവൂർ ഉയരപ്പാത അപകടം; അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാത അതോറിറ്റി

അരൂർ-തൂറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തര സുരക്ഷ ഓഡിറ്റിങ്ങിന് ദേശീയപാത അതോറിറ്റി. റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ഓഡിറ്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണത്തിൽ IRC മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. ഇതോടെയാണ് സുപ്രധാന ഓഡിറ്റിനുള്ള നിർദേശം ദേശീയ പാത അതോറിറ്റി നൽകിയത്. ചട്ടങ്ങൾ പാലിക്കാതെയാണ് നിർമാണമെങ്കിൽ കരാർ കമ്പനിയായ അശോക ബിൽഡ് കോണിനെ കരിമ്പട്ടികയിൽപ്പെടുത്തി ഒഴിവാക്കും. ഇന്നും നാളെയുമായിട്ടായിരിക്കും ഓഡിറ്റിങ് നടക്കുക. അരൂർ മുതൽ തുറവൂർ വരെ 13 കിലോമീറ്റർ ദൂരത്തിലാണ് ഉയരപ്പാത. രാജ്യത്തെ തന്നെ…

Read More

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;11,067 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,35,198; ആകെ രോഗമുക്തി നേടിയവര്‍ 30,83,962

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 17,518 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.63 ആണ്. റുട്ടീന്‍ സാമ്പിള്‍,…

Read More

ബിനീഷിന്റെ മകളുമായി ബന്ധപ്പെട്ട പരാതി: ഇ ഡിക്കെതിരെ തുടർ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരത്തെ റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ മകളെ തടവിലാക്കിയെന്ന പരാതിയിൽ ഇ ഡിക്കെതിരെ തുടർ നടപടികളില്ലെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടിട്ടില്ല. കോടിയേരി വീട് റെയ്ഡ് നടന്നപ്പോഴുണ്ടായ പരാതി സംബന്ധിച്ച കാര്യങ്ങൾ അന്നുതന്നെ തീർപ്പാക്കിയതാണെന്നും കമ്മീഷൻ അംഗം കെ നസീർ പറഞ്ഞു ബിനീഷിന്റെ ഭാര്യയും ഭാര്യാ മാതാവും കുട്ടിയും മാത്രമുള്ളപ്പോഴാണ് ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയത്. റെയ്ഡ് 26 മണിക്കൂർ നേരം നീളുകയും ചെയ്തു. ഇതിനിടെ ഇവരെ പുറത്തുവിടുകയോ ബന്ധുക്കളുമായി സംസാരിക്കാനോ അനുവദിച്ചിരുന്നില്ല. തുടർന്നാണ് കുട്ടിയുടെ അവകാശം…

Read More