Headlines

‘ആരോഗ്യമന്ത്രിക്കും സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നു’; ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ കുറ്റബോധമില്ലെന്ന് സനൂപ്

താമരശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടറെ വെട്ടിയ സംഭവത്തിൽ കുറ്റബോധമില്ലാതെ പ്രതി സനൂപ്. ഡോക്ടറിന് കൊടുത്ത വെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും ആരോഗ്യവകുപ്പിനും മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നായിരുന്നു സനൂപിന്‍റെ പ്രതികരണം. താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് സനൂപിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സനൂപിന്‍റെ പ്രതികരണം. ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്‍ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ…

Read More

സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി. കുടുങ്ങിയത് 5000 രൂപ കൈ കൂലി വാങ്ങുന്നതിനിടെ

  ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യൻ(53)യാണ് വിജിലൻസ് പിടികൂടിയത്ടെയാണ് സംഭവം.ഇന്ന് നാലു മണിയോടെയാണ് സംഭവം .ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എംകെ കുര്യനെ പിടികൂടിയത്. ബിൽഡിങ് ഫയർ എൻ ഒ സി ക്ക് അപേക്ഷിച്ച് ആളിൽ നിന്നും പണം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത് .മീനങ്ങാടി സ്വദേശിയായ ബിനീഷ് എന്നാൽ അമ്പലവയലിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയർ എൻ ഒ സി ക്കായി സ്റ്റേഷൻ മാസ്റ്ററെ…

Read More

ഏറെ ഉയരങ്ങളിലേക്ക് എത്തട്ടെ: സഹപാഠിയായ നിയുക്ത മന്ത്രി മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് മുനവ്വറലി തങ്ങൾ

  നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ഭാവുകങ്ങൾ നേർന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. കോഴിക്കോട് ഫാറൂഖ് കോളേജിൽ ഇരുവരും സഹപാഠികളായിരുന്നു. റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവ്വറലി തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു സുഹൃത്തും സഹപാഠിയുമായ പ്രിയ സുഹൃത്ത് പിഎ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയിൽ ഏറെ സന്തോഷം.ഇടതു പക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു,മാന്യവും പക്വതയുമുള്ള പൊതുപ്രവർത്തനം വിദ്യാർത്ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവർത്തകനാണ് അദ്ദേഹം.നല്ല സംഘാടകനും…

Read More

ഇന്ധന വില വർധനവ്: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ഇന്ധനവില വർധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. പെട്രോൾ വില വർധനവ് ഏറ്റവുമുയർന്ന നിരക്കിൽ എത്തിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നത്. രാജ്യത്ത് പെട്രോൾ വില ഇന്നും വർധിപ്പിച്ചിരുന്നു. ലിറ്ററിന് 48 പൈസയാണ് വർധിപ്പിച്ചത്. അതേസമയം ഇന്ന് ഡീസലിന്റെ വിലയിൽ മാറ്റമില്ല.

Read More

കോഴിക്കോട് ചാലിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചു; യുവാവിനായി തിരച്ചില്‍ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി ചെമ്പുകടവില്‍ ചാലിപ്പുഴയില്‍ യുവതി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ആയിഷയാണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട അന്‍സാര്‍ എന്ന യുവാവിനായി തിരച്ചില്‍ തുടരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു യുവതി ഉള്‍പ്പെട്ട സംഘം. ഇവര്‍ പുഴയിലിറങ്ങിയപ്പോള്‍ പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും ആയിഷയും അന്‍സാറും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപ്പെട്ടു. വനമേഖലയില്‍ മഴ പെയ്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പെട്ടെന്നാണ് ചാലിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. നീന്തി രക്ഷപ്പെട്ടവര്‍ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോടഞ്ചേരി പോലിസും മുക്കം ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം…

Read More

കർണാടകയിലെ മുഴുവൻ വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്‌സിൻ നൽകുമെന്ന് സർക്കാർ

കർണാടകയിലെ മുഴുവൻ സർവകലാശാല, കോളേജ് വിദ്യാർഥികൾക്കും പത്ത് ദിവസത്തിനുള്ളിൽ വാക്സിൻ നൽകാൻ സർക്കാർ. കർണാടക ഉപമുഖ്യമന്ത്രി സിഎൻ അശ്വത് നാരായണാണ് ഇക്കാര്യം അറിയിച്ചത്. പോളിടെക്നിക്, ഐടിഐ, എഞ്ചിനീയറിംഗ്, ബിരുദം, മെഡിക്കൽ, പാരാമെഡിക്കൽ, യൂണിവേഴ്സിറ്റി ക്യാംപസുകളിൽ പഠിക്കുന്നവർ, മുഖ്യമന്ത്രിയുടെ സ്‌കിൽ ഡെവലപ്മെന്റ് സ്‌കീമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ എന്നിവരാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളതായി ഉപ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്തെ ഓക്സിജൻ ഉത്പാദന ശേഷിയും വർധിപ്പിക്കും. അതേ സമയം സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറന്നു…

Read More

പ്രശസ്ത കവയത്രി സുഗതകുമാരി അന്തരിച്ചു

കോവിഡ് ബാധിതയായി ചികിത്സയിൽ കഴിഞ്ഞിരുന്ന കവയത്രി സുഗതകുമാരി അന്തരിച്ചു. 86 വയസായിരുന്നു. ഇന്ന് രാവിലെ 10.52നായിരുന്നു അന്ത്യം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ശ്വാസകോശം ആകമാനം ന്യുമോണിയ ബാധിച്ചു കഴിഞ്ഞതിനാല്‍ യന്ത്രസഹായത്തോടെയായിരുന്നു ഓക്‌സിജന്‍ സ്വീകരിച്ചുകൊണ്ടിരുന്നത്. സ്വകാര്യ ആശുപത്രിയിൽ വെന്‍റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. 1934 ജനുവരി 22‌ പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ വാഴുവേലിൽ തറവാട്ടിലാണ് സുഗതകുമാരി ജനിച്ചത്. പിതാവ് സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരനാണ്….

Read More

സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍

  തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് 1 വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 13 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 4 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. എറണാകുളം യുഎഇ 3, ഖത്തര്‍ 2, പോളണ്ട് 2, യുകെ 1, പാലക്കാട് യുകെ 1, ഖത്തര്‍ 1, തിരുവനന്തപുരം യുഎഇ 1, പത്തനംതിട്ട…

Read More

അങ്കലാപ്പിന്റെ മണിക്കൂറുകൾ, ആറരയ്ക്കുള്ള കെഎസ്ആർടിസി ബസ് ‘മിസിംഗ്’; ഒടുവിൽ കണ്ടെത്തിയത് ഡ്രൈവറുടെ ‘അബദ്ധം’, ബസ് മാറി എടുത്തു!

കൽപ്പറ്റ: നിർത്തിയിട്ട് ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെ കെഎസ്ആർടിസി ബസ് കാണാതായതോടെ അടിമുടി അങ്കലാപ്പ്. മണിക്കൂറുകൾക്കകം ആ നിർണായക വിവരമെത്തി. ബസ് കണ്ടെത്തിയിരിക്കുന്നു. അതും കിലോമീറ്ററുകൾ അകലെയുള്ള ബത്തേരി ഡിപ്പോയിൽ. പത്തനംതിട്ടയിലേക്ക് വൈകിട്ട് ആറരയ്ക്ക് പോകേണ്ട കെഎസ്ആർടിസി ബസാണ് വയനാട് പാടിച്ചിറയിൽ വെച്ച് വൈകിട്ടോടെ കാണാതായത്. ഡ്രൈവറും കണ്ടക്ടറും വിശ്രമിക്കുന്നതിനിടെയാണ് ബസ് കാണാതായത്. വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ബസ് കാണാതായതോടെ ജീവനക്കാർ കൽപ്പറ്റ പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പിന്നാലെ വിവരമെത്തി. പാടിച്ചിറയിൽ നിന്ന് കാണാതായ…

Read More

കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരുന്നു; ജൂണിൽ തെരഞ്ഞെടുക്കും

കോൺഗ്രസ് പാർട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്തും. ജൂണിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗത്തിലാണ് തീരുമാനമായത്. മേയ് മാസത്തിൽ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും. ഏറെക്കാലത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കോൺഗ്രസിന് പുതിയ പ്രസിഡന്റ് വരുന്നത് പാർട്ടിക്ക് പുതിയ നേതൃത്വം വേണമെന്നും സംഘടനാ തെരഞ്ഞെടുപ്പിലൂടെ തന്നെ പ്രസിഡന്റിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഇന്ന് ചേർന്ന പ്രവർത്തക സമിതി യോഗമാണ് ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തിയത്നി യമസഭാ തെരഞ്ഞെടുപ്പുകളെ ബാധിക്കാത്ത വിധത്തിലാകും…

Read More