കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനം. വൈസ് ചാന്‍സിലര്‍ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്നാണ് വാദം. രജിസ്ട്രാര്‍ ഇന്നും ഡ്യൂട്ടിക്കെത്തിയേക്കും. വിസിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ കടുത്ത പ്രതിഷേധം തുടരുകയാണ്. രജിസ്ട്രാറിനെതിരെ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളും വ്യക്തമാക്കി അസിസ്റ്റന്റ് രജിസ്ട്രാള്‍ വരെയുള്ളവര്‍ക്കെതിരെ മാത്രമേ വിസിക്ക് നടപടിയെടുക്കാന്‍ സാധിക്കൂ എന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് നടപടിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്. വൈസ് ചാന്‍സിലറുടെ നടപടിയ്‌ക്കെതിരെ സിന്‍ഡിക്കേറ്റും, രജിസ്ട്രാറും കോടതിയെ…

Read More

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും; മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് അനുമതി. മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും. കൂടാതെ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ്ഇറക്കും. ഓർഡിനൻസിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലകോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട്…

Read More

ഹോക്കിയിലും ചരിത്രഗാഥ: ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ ഒളിമ്പിക്‌സ് സെമിയിൽ

ടോക്യോ ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ തകർത്തത്. 1980 മോസ്‌കോ ഒളിമ്പിക്‌സിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണിത് ചൊവ്വാഴ്ചയാണ് സെമി ഫൈനൽ മത്സരം. കരുത്തരായ ബെൽജിയമാണ് ഇന്ത്യയുടെ എതിരാളികൾ. ഒരു വിജയം മുന്നിൽ ഇന്ത്യ മെഡൽ ഉറപ്പിക്കും. ഇന്ന് നടന്ന മത്സരത്തിൽ തുടക്കത്തിലെ ഇന്ത്യ ആക്രമിച്ച് കളിക്കുന്നതാണ് കണ്ടത്. ഏഴാം മിനിറ്റിൽ തന്നെ ദിൽപ്രീത് സിംഗിലൂടെ ഇന്ത്യ ലീഡ് എടുത്തു 16ാം മിനിറ്റിൽ…

Read More

ഒടുവിൽ കാപ്പന്റെ പ്രഖ്യാപനം: എൽഡിഎഫ് വിടും, യുഡിഎഫിൽ ഘടകകക്ഷിയാകും

എൽ ഡി എഫ് വിടുമെന്ന് പ്രഖ്യാപിച്ച് മാണി സി കാപ്പൻ. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കാപ്പൻ. യുഡിഎഫിൽ ഘടകകക്ഷിയാകും. ദേശീയ നേതൃത്വം തങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഞായറാഴ്ച പാലായിൽ എത്തുന്നതിന് മുമ്പ് അന്തിമ തീരുമാനം ഉണ്ടാകണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എ കെ ശശീന്ദ്രൻ എൽ ഡി എഫിൽ ഉറച്ചു നിന്നോട്ടെ. പാറ പോലെ ഉറച്ചു നിൽക്കട്ടെയെന്നും മാണി സി കാപ്പൻ പറഞ്ഞു.

Read More

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ച സംഭവം; ഡിഎംഒയ്ക്ക് പരാതി നൽകാൻ കുടുംബം

തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചവെന്ന ആരോപണത്തിൽ പ്രതിഷേധം ശക്തമാകും. ഡിഎംഒയ്ക്ക് ഇ – മെയിൽ വഴി പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം തന്നെ മെഡിക്കൽ ഓഫീസർക്ക് മരിച്ച ബിൻസറിന്റെ ഭാര്യ പരാതി നൽകിയിരുന്നു. സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച ബിസ്മിർ. കഴിഞ്ഞ 19 നാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിൻസറിനെ വിളപ്പിൽശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത് . പക്ഷേ ആശുപത്രി അധികൃതർ ഓക്സിജൻ, നെബുലൈസേഷൻ സിപിആർ തുടങ്ങിയ പ്രാഥമിക ചികിത്സകൾ നൽകിയില്ലെന്നാണ് കുടുംബം…

Read More

പത്ത് ദിവസത്തിനുള്ളിൽ ഇന്ത്യ വിടണം; തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി

  മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വധഭീഷണി. എംഎൽഎ ഹോസ്റ്റലിലെ അഡ്രസിൽ എത്തിയ ഊമക്കത്തിലാണ് വധഭീഷണി ലഭിച്ചത്. പത്ത് ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും അടക്കം വധിക്കുമെന്നാണ് കത്തിൽ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകി. വധഭീഷണിക്ക് പിന്നിൽ ടി പി കേസ് പ്രതികളാണെന്ന് വി ഡി സതീശൻ ആരോപിച്ചു. ഗൗരവമായി എടുക്കണമെന്നും അടിയന്തര അന്വേഷണം വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Read More

വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് കെല്ലൂർ പഴഞ്ചേരിക്കുന്ന് സ്വദേശി

മാനന്തവാടി താലൂക്കിലെ പനമരം പഞ്ചായത്തിൽ പ്പെട്ട കാരാക്കാമല കെല്ലൂർ പഴഞ്ചേരി ക്കുന്ന് സ്വദേശി എറുമ്പയിൽ മൊയ്തു (65) ആണ് മരിച്ചത്. വൃക്ക , കരൾ രോഗ ബാധയെ തുടർന്ന് ദീർഘനാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന മൊയ്തു ചികിൽസക്ക് ശേഷം നടത്തിയി പരിശോധനയിൽ കോവി ഡ് പോസറ്റീവി സ്ഥിരീകരിച്ചതിനെ തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് രോഗം ബാധിച്ചത്. ഇദ്ദേഹത്തിൻറെ മകളെയും മകനെയും കൊവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നാണ്…

Read More

മധ്യപൂർവേഷ്യ അശാന്തം; സൗദിയിലെ ഷൈബാ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം

പതിനൊന്നാം ദിവസവും മധ്യപൂർവേഷ്യ അശാന്തം. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇരുപത്തിയാറ് വയസുകാരിയാണ് ആക്രമണത്തിൽ മരിച്ചത്.നിരവധി പേർക്ക് പരുക്കേറ്റു. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം ഉണ്ടായി. എണ്ണപ്പാടം ലക്ഷ്യമാക്കി കഴിഞ്ഞ രാത്രി വന്നത് 12 ഡ്രോണുകളാണ്. അൽ ഖർജിന് നേരെ 2 ഡ്രോൺ, കിഴക്കൻ പ്രവിശ്യയിലേക്ക് 1 ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമവും ഉണ്ടായി. എല്ലാ ഡ്രോണുകളും മിസൈലും സൗദി പ്രതിരോധ സേന തകർത്തു.അൽ ഖർജിലാണ്…

Read More

സർക്കാരിനെതിരെ ഹൈക്കോടതി; മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുത്

  കൊച്ചി: മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും ബെവ്‌കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്‌സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മദ്യവില്‍പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി മദ്യശാലകളിലെ തിരക്ക് പരിഗണിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യത്തിലെ വീഴ്ച വീണ്ടും ചൂണ്ടിക്കാണിച്ചത്. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര മദ്യശാലകള്‍ പൂട്ടിയെന്ന ചോദ്യത്തിന് 96…

Read More