രോഹിത് ശര്‍മ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍

അബുദാബി: ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. 54 പന്തില്‍ 90 റണ്‍സെടുത്ത രോഹിത് ആണ് മുംബൈയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്തക്കായി ആദ്യ ഓവര്‍ എറിയാനെത്തിയത് മലയാളി താരം സന്ദീപ് വാര്യരായിരുന്നു. ആദ്യ അഞ്ച് പന്തില്‍ ഒറു റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് നല്ല തുടക്കമിട്ടെങ്കിലും…

Read More

ബച്ചന്‍ പാണ്ഡേ’യിലെ നായകവേഷത്തിന് അക്ഷയ് കുമാര്‍ വാങ്ങുന്നത് 99 കോടി

ബോളിവുഡില്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വിശ്വാസത്തോടെ പണം നിക്ഷേപിക്കാവുന്ന നായക നടന്മാരുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ ഒന്നാം സ്ഥാനത്താണ്. ബോളിവുഡിന്‍റെ സമീപകാല ചരിത്രത്തില്‍ ഏറ്റവുമധികം സാമ്പത്തിക വിജയങ്ങള്‍ നേടിയ താരം ചെയ്യുന്ന സിനിമകളുടെ എണ്ണത്തിലും മുന്നിലാണ്. റിപബ്ലിക് ദിനത്തില്‍ എത്തുമെന്ന് ഒരു വര്‍ഷം മുന്‍പ് പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രം കൊവിഡ് മൂന്നാം തരംഗത്തെത്തുടര്‍ന്ന് നീട്ടുവെക്കുകയായിരുന്നു. ഹോളി റിലീസ് ആയി മാര്‍ച്ച് 18ന് എത്തുമെന്നാണ് നിലവില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. റിലീസിന് അഞ്ച് ആഴ്ചകള്‍ മാത്രം ശേഷിക്കെ ചിത്രത്തെക്കുറിച്ചുള്ള പല വിവരങ്ങളും റിപ്പോര്‍ട്ടുകളായി പുറത്തെത്തുന്നുണ്ട്. ഈ…

Read More

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി 90 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നും ഷാർജയിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ ജാഫറുള്ള, സലീഖ് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. വിമാനത്താവളത്തിൽ നടത്തിയ സുരക്ഷാ പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ഇന്നലേയും കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി നാല് കിലോ സ്വർണ്ണം പിടികൂടിയിരുന്നു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷെരീഫ്, തവനൂർ സ്വദേശി ശിഹാബ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Read More

180 ദിവസത്തിൽ കൂടുതല്‍ ഒമാന് പുറത്തുകഴിഞ്ഞ പ്രവാസികൾക്ക് തിരികെ വരാൻ കഴിയില്ല

മസ്‌കറ്റ്: 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയില്‍ മാത്രമാണു പ്രവേശനം അനുവദിക്കുക. ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നതായും സര്‍ക്കുലര്‍ പറയുന്നു. വ്യോമഗതാഗതം സാധാരണ നിലയിലാകുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്തതിനാലാണ് ഇളവുകള്‍ ഒഴിവാക്കിയത്. ജൂലൈ…

Read More

കൊച്ചിയില്‍ വീണ്ടും വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്; മട്ടാഞ്ചേരി സ്വദേശിനിയില്‍ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്തു

കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. ഇന്നാണ് ഈ പരാതി ലഭിച്ചത്. മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഐഎൻഎൽ പിളർപ്പിലേക്ക്; പരസ്പരം പുറത്താക്കിയെന്ന് അവകാശപ്പെട്ട് ഇരു വിഭാഗങ്ങളും

ഐ എൻ എൽ പാർട്ടി പിളർന്നു. ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വിഭാഗം, സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽവഹാബ് വിഭാഗം എന്നിങ്ങനെയാണ് പിളർന്നത്. കാസിം ഇരിക്കൂറിനെ പുറത്താക്കിയതായി അബ്ദുൽ വഹാബും അബ്ദുൽ വഹാബിനെ പുറത്താക്കിയതായി കാസിം ഇരിക്കൂറും അറിയിച്ചു. സമാന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു ഇരുവിഭാഗങ്ങളും ഇക്കാര്യം അറിയിച്ചത്. കാസിം ഇരിക്കൂറിന് പകരം നാസർ കോയ തങ്ങളെ ജനറൽ സെക്രട്ടറിയായി നിയമിച്ചതായി അബ്ദുൽവഹാബ് വിഭാഹം അറിയിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് ഇവർ…

Read More

24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് ബാധ; രാജ്യത്ത് രോഗവ്യാപനത്തിന് അറുതിയില്ല

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,921 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37 ലക്ഷത്തിലേക്ക് എത്തുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 36,91,167 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മുക്കാൽ ലക്ഷത്തിലേറെ പേർക്കാണ് രാജ്യത്ത് ദിനംപ്രതി കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഇതിൽ നിന്ന് അൽപ്പം കുറവ് കഴിഞ്ഞ ഒരു ദിവസത്തിനിടെയുണ്ടായി എന്നത് ആശ്വാസകരമാണ് 24 മണിക്കൂറിനിടെ 819 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. 7,85,996 പേരാണ് നിലവിൽ…

Read More

കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് പോളിടെക്നിക് വിദ്യാർഥി കായലിൽ ചാടി; തിരച്ചിൽ നടത്തി മത്സ്യത്തൊഴിലാളികൾ

കൊച്ചി കണ്ണങ്ങാട്ട് പാലത്തിൽ നിന്ന് യുവാവ് കായലിൽ ചാടി. ഇടക്കൊച്ചി സ്വദേശിയായ ശ്രീരാഗ് ആണ് സുഹൃത്തുക്കൾക്ക് ഒപ്പം ബൈക്കിലെത്തിയ ശേഷം കായലിൽ ചാടിയത്. പോളിടെക്നിക് വിദ്യാർഥിയാണ് യുവാവ്. സ്ഥലത്ത് ഫയർ ഫോഴ്‌സും പൊലീസും എത്തിയിട്ടും യുവാവിനാണ് തിരച്ചിൽ നടത്താത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് തിരച്ചിൽ വൈകിച്ചിരുന്നത്. എന്നാൽ നാട്ടുകാരുടെ വാഹനങ്ങളടക്കം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധത്തിന് പിന്നാലെ നാല് മണിക്കൂർ വൈകി തിരച്ചിൽ തുടങ്ങി. മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടക്കുന്നത്. പക്ഷെ വെളിച്ചമടക്കമുള്ള സംവിധാനങ്ങൾ…

Read More

ദിലീപിനെ വിളിച്ചതിന് തെളിവ്; വധ ഗൂഢാലോചനക്കേസില്‍ ഡിഐജിക്ക് എതിരെ അന്വേഷണം

നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയെന്ന കേസില്‍ ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിനെതിരെ കേസ്. ജനുവരി എട്ടിന് ദിലീപിനെ സഞ്ജയ് വാട്സ് ആപ് കോളില്‍ വിളിച്ചെന്നാണ് കേസ്. ഇതിന് പിന്നാലെയാണ് ദിലീപ് ഫോണ്‍ മാറിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. അതേസമയം, വധഗൂഢാലോചന കേസില്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണങ്ങള്‍ തെറ്റെന്ന് ദിലീപ് ഹൈക്കോടതിയില്‍. നീക്കം ചെയ്തവയ്ക്ക് കേസുമായി ബന്ധമില്ലെന്നും, സ്വകാര്യ സംഭാഷണങ്ങളാണെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ഫൊറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ട്….

Read More