പി എം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് നല്ല കാര്യം. ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നു. അവഹേളിച്ചതിന് ഇത്രയെങ്കിലും പ്രതികരിക്കുന്നതിൽ സന്തോഷം. പിഎം ശ്രീ നടപ്പിലാക്കുന്നില്ലെന്ന പ്രഖ്യാപനം തട്ടിപ്പ്. സിപിഐയെ കബളിപ്പിക്കാൻ സിപിഐഎമ്മിലെ വല്യേട്ടൻ പാർട്ടി വിചാരിച്ചാൽ നടക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ ശ്രമിക്കുകയാണെന്നും അതിൽ സിപിഐ വീഴുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സണ്ണി ജോസഫിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. മാധ്യമങ്ങൾ സ്വാഗതം ചെയ്യൂ എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അർജൻറീനയുടെ സന്ദർശനം, എന്തോ സംശയാസ്പദമായ സാഹചര്യം ഉണ്ടെന്ന് സണ്ണി ജോസഫ് പറഞ്ഞു. സർക്കാരിൻറെ വിശദീകരണം തൃപ്തികരമല്ല. ഹൈബി ഈഡൻ പറഞ്ഞത് സത്യസന്ധമായ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും ധൃതിപിടിച്ച് നടത്താനുള്ള തീരുമാനം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കേരളം തിരഞ്ഞെടുപ്പിലേക്ക് പോവുന്ന ഈ സമയത്ത് എസ്ഐആർ നടപ്പിലാക്കുന്നത് പ്രയാസകരമാണെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്ത് കൊടുത്തതുമാണ്. കമ്മീഷൻ തീരുമാനം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. നടപടി തിരുത്തണമെന്ന് വീണ്ടും ആവശ്യപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി.
രാജ്യവ്യാപക എസ്ഐആർ ഇപ്പോൾ നടത്തുന്നതിൽ യാതൊരു വിധത്തിലുള്ള സദുദ്ദേശവും ഇല്ല. ബുദ്ധിരഹിതമായ നിലപാടാണിത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്. സംസ്ഥാന ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽക്കറിൻ്റെ കത്തിന് കേന്ദ്ര കമ്മീഷൻ പുല്ലുവിലയാണോ കൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.






