തെരുവുനായ വിഷയം: മറുപടി നല്‍കാത്ത സംസ്ഥാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രിംകോടതി; ചീഫ് സെക്രട്ടറിമാര്‍ വിശദീകരണം നല്‍കണം

തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് സ്വമേധയാ സ്വീകരിച്ച കേസില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. മറുപടി സമര്‍പ്പിക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കോടതിയുടെ നടപടി. ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രിംകോടതി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ആക്രമണം ഉണ്ടാകുന്നുവെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. തെരുവുനായ ആക്രമണം വര്‍ധിച്ച സംഭവത്തില്‍ മറ്റു രാജ്യങ്ങള്‍ക്കു മുന്‍പില്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിച്ചു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. രേഖാമൂലം നോട്ടീസ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് മറുപടി ഫയല്‍ ചെയ്യാത്തത് എന്ന് ചില സംസ്ഥാനങ്ങള്‍ കോടതിയെ അറിയിച്ചു….

Read More

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു

  തിരുവനന്തപുരത്ത് ഗുണ്ടാസംഘം വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. നെടുമങ്ങാട് അഴിക്കോടാണ് സംഭവം. ആളുമാറിയാണ് ഇവർ വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയത്. അഴിക്കോട് സ്വദേശി അബ്ദുൽ മാലിക്കിനാണ് മർദനമേറ്റത് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ച് കിലോമീറ്റർ ദൂരം വാഹനത്തിലിട്ട് അബ്ദുൽ മാലിക്കിനെ സംഘം ക്രൂര മർദനത്തിന് ഇരയാക്കി. ആളുമാറിയതാണെന്ന് മനസ്സിലാക്കിയ സംഘം പിന്നീട് വിദ്യാർഥിയെ നെടുമങ്ങാട് ഇറക്കി വിടുകയായിരുന്നു.

Read More

രാജ്യത്ത് ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ല: റിപ്പോർട്ടുകൾ പുറത്ത് വിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് ഓക്‌സിജൻ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ഓക്‌സിജൻ ക്ഷാമം മൂലം മരണപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിരുന്നു. 14 സംസ്ഥാനങ്ങളാണ് ഇത് സംബന്ധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇതിൽ പതിനൊന്ന് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളും ഓക്‌സിജൻ ക്ഷാമം കാരണം ആരും മരിച്ചില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ആന്ധ്ര പ്രദേശ്, നാഗാലാന്റ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, സിക്കിം, ഒഡീഷ, അരുണാചൽ പ്രദേശ് അസം, ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളും ലഡാക്ക്,…

Read More

തിരുവോണ ദിവസമുൾപ്പെടെ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യവിൽപ്പനയില്ല

സംസ്ഥാനത്ത് തിരുവോണ ദിവസമുൾപ്പെടെ അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപ്പനയുണ്ടാകില്ല. ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും ബിയർ വൈൻ പാർലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. സാധാരണ ആഘോഷനാളുകളിൽ മദ്യവിൽപ്പനശാലകൾക്ക് നൽകാറുള്ള ഇളവാണ് ഇക്കുറി പിൻവലിച്ചിരിക്കുന്നത്. ബെവ്‌കോ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്ക് 31ന് നേരത്തെ അവധി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാറുകൾക്ക് അനുമതി നൽകിയാൽ വലിയ തിരക്ക് അനുഭപ്പെടുമെന്ന വിലയിരുത്തലിലാണ് തീരുമാനം. മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് വഴി ഔട്ട്‌ലെറ്റുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. പിൻകോഡ് മാറ്റുന്നതിനും സാധിക്കും. ഓണം കണക്കിലെടുത്ത്…

Read More

വെൽക്കം 2026; നാടെങ്ങും ആഘോഷം; പ്രതീക്ഷകളുമായി പുതുവർഷത്തിലേക്ക്

2026-ന് നിറപ്പകിട്ടാർന്ന തുടക്കം. നഗരങ്ങളിലും വിനോദ സഞ്ചാര മേഖലകളിലും ന്യൂയർ ആഘോഷത്തി മയങ്ങി. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേൽക്കാനുള്ള ആവേശത്തിലായിരുന്നു ആളുകൾ. പുതുവത്സരാഘോഷം നടക്കുന്ന പ്രധാന സ്ഥലമായ ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിൽ വൻ ജനാവലിയാണ് എത്തിയത്. ലോകം കണ്ണുനട്ട് കാത്തിരുന്നപ്പോൾ പുതുവത്സരത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപാണ്. പൊൻകിരണങ്ങളുമായി മറ്റൊരു പുതുവർഷം കൂടി എത്തിയിരിക്കുകയാണ്. പഴയ മുറിവുകൾ ഉണക്കുന്നതിനും ജീവിതത്തെപ്പറ്റിയുള്ള പുതിയ വീക്ഷണം സ്വീകരിക്കുന്നതിനോ ഉള്ള സമയമാണിത്. ശുഭാപ്തി വിശ്വാസത്തിന്റെ ഒരു ഒഴുക്കാണ് ഓരോ പുതുവർഷപ്പിറവിയും….

Read More

നടന്‍ വിജയകാന്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയ്കാന്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. കഴിഞ്ഞ സെപ്തംബറില്‍ വിജയകാന്തിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ചില ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. വിജയകാന്തിന്റെ ആരോഗ്യനില ഒരുപറ്റം ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് എന്ന് മാത്രമാണ് പുറത്തുവന്നിട്ടുള്ള വിവരം.

Read More

പിഡിപി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍: പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ട് മഅ്ദനി

ബാംഗ്ലൂർ: പി.ഡി.പി നേതാവ് പൂന്തുറ സിറാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പി.ഡി.പി ചെയര്‍മാന്‍ മഅ്ദനി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പൂന്തുറ സിറാജിന്‍റെ ആരോഗ്യാവസ്ഥ മഅ്ദനി അറിയിച്ചത്. ഗുരുതരമായ രോഗാവസ്ഥയിലാണ് പൂന്തുറ സിറാജുള്ളതെന്നും എല്ലാവരും അദ്ദേഹത്തിന്‍റെ രോഗശമനത്തിന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണമെന്നും മഅ്ദനി പറഞ്ഞു. അതേസമയം പി.ഡി.പി വൈസ് ചെയര്‍മാനായി പൂന്തുറ സിറാജിനെ നോമിനേറ്റ് ചെയ്തു. പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുൽ നാസിര്‍ മഅ്ദനിയാണ് നോമിനേറ്റ് ചെയ്തത്. പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ സിറാജ് നേരത്തെ ചെയര്‍മാന് കത്ത് നല്‍കിയിരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 1824 പേർക്ക് കൊവിഡ്, 16 മരണം; 3364 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 1824 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂർ 150, തൃശൂർ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70, പത്തനംതിട്ട 63, ആലപ്പുഴ 55, വയനാട് 30, കാസർഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ…

Read More

കത്ത് ചോര്‍ച്ചാ വിവാദം: എം വി ഗോവിന്ദന്റെ നിയമ നടപടി പി ബി നിര്‍ദ്ദേശ പ്രകാരമെന്ന് വിവരം

കത്ത് ചോര്‍ച്ചാ വിവാദത്തില്‍ എം വി ഗോവിന്ദന്റെ നിയമ നടപടി പി ബി നിര്‍ദ്ദേശ പ്രകാരമെന്ന്് വിവരം. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വൈരാഗ്യത്തില്‍ പാര്‍ട്ടിയെ കരുവാക്കിയതെന്ന് എം വി ഗോവിന്ദന്‍ പി ബി യില്‍ വിശദീകരണം നല്‍കിയതായും സൂചനയുണ്ട്. ജനറല്‍ സെക്രട്ടറിക്ക് അയച്ച കത്ത് വാര്‍ത്തയാക്കിയത് മാനനഷ്ടക്കേസില്‍ നിയമപരിരക്ഷ ലഭിക്കാനുള്ള ഷര്‍ഷാദിന്റെ തന്ത്രമെന്നും വിശദീകരണമുണ്ട്. വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്ന് പിബിയില്‍ ധാരണയായെന്നും വിവരം. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എം.വി ഗോവിന്ദന്‍…

Read More